Picsart 23 09 02 01 57 57 667

വീണ്ടും മിച്ചൽ മാർഷ് വെടിക്കെട്ട്, രണ്ടാം ടി20യിൽ 8 വിക്കറ്റ് ജയം, ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി

ടി20 പരമ്പരയിലെ രണ്ടാം മത്സരവും വിജയിച്ച് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി. ഇന്ന് ദക്ഷിണാഫ്രിക്ക ഉയർത്തിയ 165 എന്ന വിജയലക്ഷ്യം അനായാസം 14.5 ഓവറിലേക്ക് ഓസ്ട്രേലിയ മറികടന്നു. 2 വിക്കറ്റ് മാത്രമാണ് അവർക്ക് നഷ്ടമായത്. 30 പന്തിൽ നിന്ന് 66 റൺസ് എടുത്ത മാത്യൂ ഷോർട്ടും 39 പന്തിൽ നിന്ന് 79 റൺസ് എടുത്ത് പുറത്താകാതെ നിന്ന മികച്ച മാർഷും ഓസ്ട്രേലിയൻ വിജയം വേഗത്തിൽ ആക്കി.

ആദ്യ ടി20യിലും മിച്ചൽ മാർഷിന്റെ മികച്ച ഇന്നിംഗ്സ് കാണാൻ ആയിരുന്നു. മാർഷ് ഇന്ന് 6 സിക്സും 8 ഫോറും പറഞ്ഞു. ഈ ജയത്തോടെ 3 മത്സരങ്ങളുടെ പരമ്പരയിൽ ഓസ്ട്രേലിയക്ക് 2-0ന്റെ ലീഡ് ആയി.

ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 164 റൺസ് നേടാൻ ദക്ഷിണാഫ്രിക്ക് ആയിരുന്നു. എയ്ഡന്‍ മാര്‍ക്രം 49 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ടെംബ ബാവുമ 35 റൺസും ട്രിസ്റ്റന്‍ സ്റ്റബ്സ് 27 റൺസും നേടി.

ഓസ്ട്രേലിയന്‍ നിരയിൽ ഷോൺ അബോട്ടും നഥാന്‍ എല്ലിസും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ജേസൺ ബെഹ്രെന്‍ഡോര്‍ഫ് 2 വിക്കറ്റ് വീഴ്ത്തി.

Exit mobile version