ഫിൽ സാള്‍ട്ടിനെ 2 കോടിയ്ക്ക് സ്വന്തമാക്കി ഡൽഹി, മയാംഗ് മാര്‍ക്കണ്ടേ സൺറൈസേഴ്സിലേക്ക്

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ഫിൽ സാള്‍ട്ടിനെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. 2 കോടി രൂപയുടെ അടിസ്ഥാന വിലയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് സാള്‍ട്ടിനെ സ്വന്തമാക്കിയത്. അതേ സമയം മയാംഗ് മാര്‍ക്കണ്ടേയെ സൺറൈസേഴ്സ് 50 ലക്ഷത്തിന്റെ അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കി.

എന്നാൽ കുശൽ മെന്‍ഡിസ്, ടോം ബാന്റൺ എന്നിവരെ ലേലത്തിൽ സ്വന്തമാക്കുവാന്‍ ആരും മുന്നോട്ട് വന്നില്ല.

ശതകം നേടി ജേസൺ റോയ്, ഫോം തുടര്‍ന്ന് ജോസ് ബട്‍ലര്‍, ഇംഗ്ലണ്ടിന് അനായാസ വിജയം

നെതര്‍ലാണ്ട്സിനെതിരെ 8 വിക്കറ്റ് വിജയം നേടി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 49.2 ഓവറിൽ 244 റൺസ് നേടിയപ്പോള്‍ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 30.1 ഓവറിലാണ് വിജയം നേടിയത്.

മാക്സ് ഒദൗദ്(50), ടോം കൂപ്പര്‍(33), ബാസ് ഡി ലീഡ്(56), സ്കോട്ട് എഡ്വേര്‍ഡ്സ്(64) എന്നിവര്‍ ഒരു ഘട്ടത്തിൽ ഇംഗ്ലണ്ടിനെ 203/3 എന്ന ശക്തമായ നിലയിലേക്ക് എത്തിച്ചുവെങ്കിലും അവസാന പത്തോവറിൽ ടീമിന് 41 റൺസ് മാത്രമേ നേടുവാനായുള്ളു. 7 വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി നാലും ബ്രൈഡൺ കാര്‍സ് 2 വിക്കറ്റും നേടി.

ജേസൺ റോയിയും ഫിലിപ്പ് സാള്‍ട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിനായി ഒന്നാം വിക്കറ്റിൽ 85 റൺസാണ് നേടിയത്. 30 പന്തിൽ സാള്‍ട്ട് 49 റൺസ് നേടി പുറത്തായപ്പോള്‍ അതേ ഓവറിൽ ദാവിദ് മലനെ പൂജ്യത്തിന് പുറത്താക്കി വാന്‍ മീകേരന്‍ രണ്ട് വിക്കറ്റ് നേടി.

ജേസൺ റോയ് 86 പന്തിൽ 101 റൺസും ജോസ് ബട്‍ലര്‍ 64 പന്തിൽ 86 റൺസും നേടി പുറത്താകാതെ നിന്ന് ഇംഗ്ലണ്ടിനെ ആധികാരിക വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 163 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ നേടിയത്.

റണ്ണടിച്ച് കൂട്ടി റോയിയും സാള്‍ട്ടും, ഇംഗ്ലണ്ടിന് രണ്ടാം വിജയം

നെതര്‍ലാണ്ട്സിനെതിരെ രണ്ടാം ഏകദിനത്തിലും വിജയം നേടി ഇംഗ്ലണ്ട്. 41 ഓവറായി മഴ കാരണം ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 7 വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് നേടിയത്. ലക്ഷ്യം ഇംഗ്ലണ്ട് 36.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് പരമ്പരയിൽ 2-0ന് മുന്നിലെത്തി.

ഓപ്പണര്‍മാരായ ജേസൺ റോയിയും ഫിലിപ്പ് സാള്‍ട്ടും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ ഒന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 139 റൺസാണ് നേടിയത്. 73 റൺസ് നേടിയ ജേസം റോയി ആണ് ആദ്യം പുറത്തായത്. 77 റൺസ് നേടി ഫിലിപ്പ് സാള്‍ട്ടും പുറത്തായപ്പോള്‍ ഇരുവരെയും പുറത്താക്കിയത് ആര്യന്‍ ദത്ത് ആയിരുന്നു.

മോയിന്‍ അലിയും ദാവിദ് മലനും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ അപരാജിതരായി നിന്ന് 62 റൺസ് കൂടി നേടിയാണ് ഇംഗ്ലണ്ടിന്റെ വിജയം എളുപ്പമാക്കിയത് മോയിന്‍ അലി 42 റൺസും ദാവിദ് മലന്‍ 36 റൺസുമാണ് നേടിയത്.

78 റൺസ് നേടിയ സ്കോട്ട് എഡ്വേര്‍ഡ്സ് ആണ് നെതര്‍ലാണ്ട്സിനായി ടോപ് സ്കോറര്‍ ആയത്. ബാസ് ഡി ലീഡ് 34 റൺസും വാന്‍ ബീക് 30 റൺസും നേടി പുറത്താകാതെ നിന്നു. 7 വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് 41 ഓവറിൽ നെതര്‍ലാണ്ട്സ് നേടിയത്. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലിയും ആദിൽ റഷീദും രണ്ട് വീതം വിക്കറ്റ് നേടി.

 

ഇംഗ്ലണ്ട് ടോപ് ഓര്‍ഡറിൽ മൂന്ന് പേര്‍ക്ക് ശതകം, അഞ്ഞൂറ് നേടാനാകാതെ ഇംഗ്ലണ്ട്

നെതര്‍ലാണ്ട്സിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി ഇംഗ്ലണ്ട്. ഇന്ന് മത്സരത്തിൽ ടോസ് ലഭിച്ച നെതര്‍ലാണ്ട്സ് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ രണ്ടാം ഓവറിൽ ജേസൺ റോയിയെ പുറത്താക്കി നെതര്‍ലാണ്ട്സ് ശക്തമായ തുടക്കമാണ് നേടിയത്.

എന്നാൽ പിന്നീട് ഇംഗ്ലണ്ടിന്റെ സര്‍വ്വാധിപത്യമാണ് മത്സരത്തിൽ കണ്ടത്. ഫിലിപ്പ് സാള്‍ട്ട്, ദാവിദ് മലന്‍, ജോസ് ബട്‍ലര്‍ എന്നിവര്‍ ശതകങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇംഗ്ലണ്ട് 498 റൺസാണ് നേടിയത്. ഈ സ്കോറോട് കൂടി ഇംഗ്ലണ്ട് തങ്ങളുടെ തന്നെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന റെക്കോര്‍ഡ് മറികടന്നു.

222 റൺസ് ആണ് ഫിലിപ്പ് സാള്‍ട്ടും ദാവിദ് മലനും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ നേടിയത്. 93 പന്തിൽ 122 റൺസ് നേടിയ സാള്‍ട്ട് പുറത്തായ ശേഷം ക്രീസിലെത്തിയ ജോസ് ബട്‍ലര്‍ സംഹാര താണ്ഡവം ആടിയപ്പോള്‍ താരം 47 പന്തിൽ തന്റെ ശതകം നേടി.

മൂന്നാം വിക്കറ്റിൽ 184 റൺസാണ് മലനും ജോസ് ബട്‍ലറും ചേര്‍ന്ന് നേടിയത്. 125 റൺസ് നേടിയ ദാവിദ് മലനെ പുറത്താക്കി പീറ്റര്‍ സീലാര്‍ തൊട്ടടുത്ത പന്തിൽ ഓയിന്‍ മോര്‍ഗനെയും വീഴ്ത്തുകയായിരുന്നു. മലന്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ലിയാം ലിവിംഗ്സ്റ്റൺ 46ാം ഓവറിൽ നാല് സിക്സും രണ്ട് ഫോറും അടക്കം 32 റൺസ് പറത്തിയപ്പോള്‍ ഫിലിപ്പ് ബോയിസ്സേവെയിന്‍ തന്റെ പത്തോവറിൽ നിന്ന് 108 റൺസാണ് വഴങ്ങിയത്.

17 പന്തിൽ നിന്നാണ് തന്റെ ഫിഫ്റ്റി ലിയാം ലിവിംഗ്സ്റ്റൺ പൂര്‍ത്തിയാക്കിയത്. ജോസ് ബട്‍ലര്‍ 70 പന്തിൽ 162 റൺസ് നേടിയപ്പോള്‍ 22 പന്തിൽ 66 റൺസാണ് ലിയാം ലിവിംഗ്റ്റൺ നേടിയത്. ഇരുവരും പുറത്താകാതെ നിന്നപ്പോള്‍ അഞ്ചാം വിക്കറ്റിൽ 32 പന്തിൽ നിന്ന് 91 റൺസാണ് ഇംഗ്ലണ്ട് നേടിയത്.

47 പന്തിൽ നിന്ന് ജോസ് ബട്‍ലര്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ഇംഗ്ലണ്ടിനായി ഏറ്റവും വേഗത്തിൽ നേടിയ ശതകങ്ങളുടെ പട്ടികയിൽ ഈ ഇന്നിംഗ്സ് രണ്ടാം സ്ഥാനത്താണ്. ആദ്യ സ്ഥാനവും 46 പന്തിൽ ശതകം നേടിയ ജോസിന് തന്നെയാണ്. മൂന്നാം സ്ഥാനവും ജോസിന്റെ കൈയ്യിൽ ഭദ്രം.

റൺ മഴ കണ്ട മത്സരത്തിൽ 20 റൺസ് വിജയവുമായി വെസ്റ്റിന്‍ഡീസ്

അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തിൽ 20 റൺസിന്റെ വിജയവുമായി വെസ്റ്റിന്‍ഡീസ്. ഇന്നലെ ഇരു ഇന്നിംഗ്സിലും 200ന് മേലെ റൺസ് കണ്ട മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് റോവ്മന്‍ പവലിന്റെയും നിക്കോളസ് പൂരന്റെയും വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തിൽ 224/5 എന്ന സ്കോര്‍ നേടി.

റോവ്മന്‍ പവൽ പത്ത് സിക്സുകളുടെ സഹായത്തോടെ 53 പന്തിൽ 107 റൺസ് നേടിയപ്പോള്‍ നിക്കോളസ് പൂരന്‍ 43 പന്തിൽ 70 റൺസാണ് നേടിയത്.

ടോപ് ഓര്‍ഡറിൽ ടോം ബാന്റണും മധ്യ നിരയിൽ ഫിലിപ്പ് സാള്‍ട്ടും കസറിയെങ്കിലും 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് മാത്രമേ ഇംഗ്ലണ്ടിന് നേടാനായുള്ളു. ബാന്റൺ 39 പന്തിൽ 73 റൺസ് നേടിയപ്പോള്‍ സാള്‍ട്ട് 24 പന്തിൽ 57 റൺസാണ് നേടിയത്.

വെസ്റ്റിന്‍ഡീസിനായി റൊമാരിയോ ഷെപ്പേര്‍ഡ് 3 വിക്കറ്റും കീറൺ പൊള്ളാര്‍ഡ് 2 വിക്കറ്റും നേടി.

ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി പാക്കിസ്ഥാന്‍, ഫിലിപ് സാള്‍ട്ടിനും ജെയിംസ് വിന്‍സിനും അര്‍ദ്ധ ശതകം

ലോര്‍ഡ്സിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 247 റൺസ്. 47 ഓവറായി ചുരുക്കിയ മത്സരത്തിൽ ഇംഗ്ലണ്ട് 247 റൺസാണ് 45.2 ഓവറിൽ നേടിയത്. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായ ആതിഥേയരെ ഫിലിപ്പ് സാള്‍ട്ട് – ജെയിംസ് വിന്‍സ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ 97 റൺസ് നേടി മുന്നോട്ട് നയിച്ചത്.

60 റൺസ് നേടിയ സാള്‍ട്ടിനെ നഷ്ടമായി അധികം വൈകാതെ ഇംഗ്ലണ്ടിന് 56 റൺസ് നേടിയ ജെയിംസ് വിന്‍സിനെയും നഷ്ടമായി. പിന്നീട് വന്ന ബാറ്റ്സ്മാന്മാരിൽ ലൂയിസ് ഗ്രിഗറി(40), ബ്രൈഡന്‍ കാര്‍സ്(31) എന്നിവര്‍ക്ക് മാത്രമേ റൺസ് കണ്ടെത്താനായുള്ളു. ബെന്‍ സ്റ്റോക്സ് 22 റൺസ് നേടി പുറത്തായി.

പാക് ബൗളര്‍മാരിൽ ഹസന്‍ അലി 4 വിക്കറ്റ് നേടി.

Exit mobile version