വിശാഖപട്ടണത്ത് ടോസ് നേടി ഓസ്ട്രേലിയ, ഇന്ത്യയെ ബാറ്റിംഗിനയയ്ച്ചു

വിശാഖപട്ടണത്ത് ഇന്നാരംഭിക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ടി20 മത്സരത്തിന്റെ ആദ്യ മത്സരത്തില്‍ ടോസ് ഓസ്ട്രേലിയയ്ക്ക്. ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യയ്ക്കായി മയാംഗ് മാര്‍ക്കണ്ടേയും ഓസ്ട്രേലിയയ്ക്കായി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും അരങ്ങേറ്റം കുറിയ്ക്കും. ഹാന്‍ഡ്സ്കോമ്പ് തന്നെ ടീമിനായി കീപ്പിംഗ് ദൗത്യവും ഏറ്റെടുക്കുമെന്ന് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് അറിയിച്ചു.

ടോസ് ലഭിച്ചിരുന്നുവെങ്കിലും താനും ബൗളിംഗ് തിരഞ്ഞെടുക്കുമായിരുന്നു എന്ന് വിരാട് കോഹ്‍ലി അഭിപ്രായപ്പെട്ടു. ലോകകപ്പ് സാധ്യത പട്ടികയിലുള്ള താരങ്ങള്‍ക്ക് അവസരം നല്‍കുവാനാകും ഈ മത്സരങ്ങളെല്ലാം ഉപയോഗിക്കുക എന്ന് കോഹ്‍ലി അറിയിച്ചു. ഇന്ത്യ ശിഖര്‍ ധവാനും ഭുവനേശ്വര്‍ കുമാറിനും മത്സരത്തില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. പകരം കെഎല്‍ രാഹുല്‍ ടീമിനായി ഓപ്പണ്‍ ചെയ്യും ഭുവിയ്ക്ക് പകരം ഉമേഷഅ് യാദവ് ടീമിലെത്തിയിട്ടുണ്ട്.

ഇന്ത്യ: രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍, വിരാട് കോഹ്‍ലി, ഋഷഭ് പന്ത്, എംഎസ് ധോണി, ദിനേശ് കാര്‍ത്തിക്, ക്രുണാല്‍ പാണ്ഡ്യ, ഉമേഷ് യാദവ്, മയാംഗ് മാര്‍ക്കണ്ടേ, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഡാര്‍സി ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്സ്വെല്‍, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ആഷ്ടണ്‍ ടര്‍ണര്‍, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, പാറ്റ് കമ്മിന്‍സ്, ജൈ റിച്ചാര്‍ഡ്സണ്‍, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ്, ആഡം സംപ

മയാംഗ് മാര്‍ക്കണ്ടേ ഇന്ത്യയ്ക്കായി തന്റെ ടി20 അരങ്ങേറ്റം നടത്തും

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ന് വിശാഖപട്ടണത്ത് നടക്കുന്ന ആദ്യ ടി20യില്‍ ഇന്ത്യ യുവതാരം മയാംഗ് മാര്‍ക്കണ്ടേയ്ക്ക് അരങ്ങേറ്റത്തിനു അവസരം കുറിയ്ക്കും. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കഴിഞ്ഞ വര്‍ഷം നടത്തിയ പ്രകടനത്തിലൂടെയാണ് താരം ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റുന്നത്. ബിസിസിഐ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയ ഈ വിവരം അറിയിക്കുകയായിരുന്നു.

ഈ നേട്ടത്തില്‍ ദ്രാവിഡിനും സച്ചിനൊപ്പമെത്തി കോഹ്‍ലി

വിശാഖപട്ടണത്തില്‍ ഇന്ന് വിന്‍ഡീസിനെതിരെ നേടിയ അര്‍ദ്ധ ശതകം കോഹ്‍ലിയുടെ വേദിയിലെ അഞ്ചാം അര്‍ദ്ധ ശതകമായിരുന്നു. അതും അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന്. രാഹുല്‍ ദ്രാവിഡിനും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കുമൊപ്പം ഒരിന്ത്യന്‍ വേദിയില്‍ അഞ്ച് അര്‍ദ്ധ ശതകങ്ങളുമായി കോഹ്‍ലിയും ഒപ്പമെത്തുകയായിരുന്നു. ഇന്ത്യയിലെ ഒരേ വേദികളില്‍ ഏറ്റവും അധികം അര്‍ദ്ധ ശതകങ്ങള്‍ നേടിയതിലെ റെക്കോര്‍ഡ് ഇനി ഈ ബാറ്റിംഗ് ഇതിഹാസങ്ങള്‍ക്കാണുള്ളത്.

കോഹ്‍ലി അഞ്ച് ഇന്നിംഗ്സുകളി നിന്ന് വിശാഖപട്ടണത്ത് ഈ റെക്കോര്‍ഡിട്ടപ്പോള്‍ നാഗ്പൂരിലാണ് രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് നേട്ടം. ആറ് ഇന്നിംഗ്സുകളില്‍ നിന്നാണ് രാഹുല്‍ ദ്രാവിഡിന്റെ നേട്ടം. കൊല്‍ക്കത്തയില്‍ 12 ഇന്നിംഗ്സുകളില്‍ നിന്ന് സച്ചിനും അഞ്ച് അര്‍ദ്ധ ശതകങ്ങള്‍ നേടിയിട്ടുണ്ട്.

Exit mobile version