ഗുജറാത്ത് ടൈറ്റൻസിന്റെ അസിസ്റ്റൻ്റ് കോച്ചായി മാത്യു വെയ്ഡ് നിയമിതാനായി

2025ലെ ഐപിഎൽ സീസണിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസ് മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ മാത്യു വെയ്ഡിനെ അസിസ്റ്റൻ്റ് കോച്ചായി നിയമിച്ചു. 2022ലും 2024ലും ജിടിയുടെ സ്ക്വാഡിൻ്റെ ഭാഗമായിരുന്ന വെയ്ഡ് ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം കോച്ചിംഗിൽ ശ്രദ്ധ കൊടുക്കുകയാണ്.

ഗുജറാത്തിനു വേണ്ടി 12 മത്സരങ്ങൾ കളിച്ച വെയ്ഡ് 2022ൽ ഹാർദിക് പാണ്ഡ്യയുടെ കീഴിൽ കിരീടം നേടിയ ഗുജറാത്ത് ടീമിൽ അംഗമായിരുന്നു. ഹെഡ് കോച്ച് ആശിഷ് നെഹ്‌റ, ബാറ്റിംഗ് കോച്ച് പാർഥിവ് പട്ടേൽ, സഹ പരിശീലകരായ ആഷിഷ് കപൂർ, നരേന്ദർ നേഗി എന്നിവർക്കൊപ്പമാണ് അദ്ദേഹം പ്രവർത്തിക്കുക.

16 റണ്‍സ് ജയം സ്വന്തമാക്കി ഹോബാര്‍ട്ട്, പൊരുതി വീണ് റെനഗേഡ്സ്

മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ 16 റണ്‍സിന്റെ വിജയം സ്വന്തമാക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹറികെയന്‍സ് 183/6 എന്ന സ്കോര്‍ നേടിയപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു. മാത്യൂ വെയിഡ് അര്‍ദ്ധ ശതകം നേടിയപ്പോള്‍ ‍ഡാര്‍സി ഷോര്‍ട്ട്(28), ബെന്‍ മക്ഡര്‍മട്ട്(39*), സൈമണ്‍ മിലെങ്കോ(27) എന്നിവര്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. 2 വിക്കറ്റ് വീതം നേടിയ കെയിന്‍ റിച്ചാര്‍ഡ്സണും ഹാരി ഗുര്‍ണേയും മെല്‍ബേണിനായി തിളങ്ങിയപ്പോള്‍ ഹോബാര്‍ട്ട് നായകന്‍ മാത്യൂ വെയിഡ് 58 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ മെല്‍ബേണിനു വേണ്ടി ടോം കൂപ്പര്‍ 44 റണ്‍സ് നേടിയപ്പോള്‍ ആരോണ്‍ ഫിഞ്ച് 35 റണ്‍സ് നേടി പുറത്തായി. മറ്റു താരങ്ങളില്‍ നിന്ന് ശ്രദ്ധേയമായ പ്രകടനം പുറത്ത് വരാതിരുന്നപ്പോള്‍ ടീം 20 ഓവറില്‍ നിന്ന് 167/8 എന്ന സ്കോറില്‍ ഒതുങ്ങുകയായിരുന്നു. രണ്ട് വീതം വിക്കറ്റുമായി ഡാര്‍സി ഷോര്‍ട്ട്, ഖൈസ് അഹമ്മദ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഹോബാര്‍ട്ടിനായി തിളങ്ങി.

മാത്യൂ വെയിഡിന്റെ ഇന്നിംഗ്സിനെ വെല്ലുവിളിക്കുന്ന പ്രകടനവുമായി ജേക്ക് വെത്തറാള്‍ഡ്, സ്ട്രൈക്കേഴ്സിനു ഏറെക്കാലത്തിനു ശേഷം വിജയം

ഹോബാര്‍ട്ട് ഹറികെയന്‍സിനെതിരെ മികച്ച വിജയം കരസ്ഥമാക്കി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ഇന്ന് നടന്ന മത്സരത്തില്‍ മാത്യൂ വെയിഡ് 54 പന്തില്‍ നിന്ന് 88 റണ്‍സ് നേടി തിളങ്ങി 169/7 എന്ന സ്കോര്‍ ഹോബാര്‍ട്ടിനു വേണ്ടി നേടിയെങ്കിലും ലക്ഷ്യം മൂന്ന് വിക്കറ്റുകളുടെ നഷ്ടത്തില്‍ 17.5 ഓവറില്‍ മറികടന്ന് അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. 42 പന്തില്‍ നിന്ന് 82 റണ്‍സ് നേടിയ ജേക്ക് വെത്തറാള്‍ഡും 54 റണ്‍സ് നേടിയ അലക്സ് കാറെയുമാണ് സ്ട്രൈക്കേഴ്സിന്റെ വിജയ ശില്പികള്‍.

സ്ട്രൈക്കേഴ്സിനു വേണ്ടി ബെന്‍ ലൗഗ്ലിന്‍ മൂന്നും മൈക്കല്‍ നീസെര്‍, റഷീദ് ഖാന്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടിയാണ് ഹോബാര്‍ട്ടിനു 169 റണ്‍സില്‍ പിടിച്ചുകെട്ടുവാന്‍ സഹായിച്ചത്. തന്റെ ബാറ്റിംഗ് പ്രകടനത്തിനു ജേക്ക് വെത്തറാള്‍ഡ് ആണ് കളിയിലെ താരം.

ഹോബാര്‍ട്ടിന്റെ പടയോട്ടത്തിനു തടസ്സം സൃഷ്ടിച്ച് സിക്സേര്‍സ്, അടിച്ച് തകര്‍ത്ത് ജോഷ് ഫിലിപ്പും ജെയിംസ് വിന്‍സും

വെടിക്കെട്ട് ബാറ്റിംഗിനു പേരുകേട്ട ഹോബാര്‍ട്ട് ഹറികെയന്‍സിനെ വീഴ്ത്തി സിഡ്നി സിക്സേര്‍സ്. ഇന്നലെ നടന്ന രണ്ടാം ബിഗ് ബാഷ് മത്സരത്തില്‍ 9 വിക്കറ്റിന്റെ വിജയമാണ് ജോഷ് ഫിലിപ്പും ജെയിംസ് വിന്‍സും തിളങ്ങിയപ്പോള്‍ സിക്സേര്‍സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹോബാര്‍ട്ടിനു വേണ്ടി മാത്യൂ വെയിഡ്(64), ഡാര്‍സി ഷോര്‍ട്ട്(32), ബെന്‍ മക്ഡര്‍മട്ട്(41), ജോര്‍ജ്ജ് ബെയിലി(9 പന്തില്‍ പുറത്താകാതെ 22) എന്നിവര്‍ തിളങ്ങിയപ്പോള്‍ 172 റണ്‍സാണ് 4 വിക്കറ്റ് നഷ്ടത്തില്‍ ടീം നേടിയത്.

എന്നാല്‍ വെറും 17.1 ഓവറില്‍ ഈ ലക്ഷ്യം മറികടക്കുകയായിരുന്നു സിഡ്നി സിക്സേര്‍സ്. നാലാം പന്തില്‍ ഡാനിയേല്‍ ഹ്യൂജ്സിനെ നഷ്ടമായെങ്കിലും പിന്നീട് ടീമിനു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 167 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് സിക്സേര്‍സിനു വേണ്ടി ജോഷ് ഫിലിപ്പ്, ജെയിംസ് വിന്‍സ് കൂട്ടുകെട്ട് നേടിയത്.

ജോഷ് 49 പന്തില്‍ നിന്ന് 86 റണ്‍സ് നേടിയപ്പോള്‍ ജെയിംസ് വിന്‍സ് 50 പന്തില്‍ നിന്ന് 74 റണ്‍സ് നേടി.

“ഞാന്‍ മാത്രമല്ല, പല താരങ്ങളും സെലക്ടര്‍മാരില്‍ നിന്ന് അവഗണന നേരിടുന്നു”

മികച്ച ഫോമില്‍ കളിക്കുന്ന പല താരങ്ങളും തന്നെപോലെ തന്നെ സെലക്ടര്‍മാരില്‍ നിന്ന് അവഗണ നേരിടുന്നുവെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ മാത്യൂ വെയിഡ്. ബിഗ് ബാഷ് ലീഗില്‍ മികച്ച ഫോമില്‍ കളിക്കുന്ന വെയിഡ് 49 പന്തില്‍ നിന്ന് 84 റണ്‍സ് നേടി ഹോബാര്‍ട്ടിനു വേണ്ടി തിളങ്ങിയ ശേഷമാണ് തന്റെ മനസ്സ് തുറന്നത്.

സത്യത്തില്‍ ഇത് വളരെ നിരാശാജനകമായ സ്ഥിതിയാണ്, ഞാന്‍ എനിക്ക് വേണ്ടി മാത്രമല്ല സംസാരിക്കുന്നത്, രാജ്യത്തെ എല്ലാ താരങ്ങള്‍ക്ക് വേണ്ടിയും കൂടിയാണ്. ടീമിലേക്ക് തിരഞ്ഞെടുക്കുവാനുള്ള മാനദണ്ഡം എന്താണെന്ന് സെലക്ടര്‍മാര്‍ താരങ്ങളോട് കൃത്യമായി സൂചിപ്പിക്കണം. ശതകങ്ങള്‍ നേടുകയും റണ്‍സ് നേടുകയുമാണ് അടിസ്ഥാനമെങ്കില്‍, അത് ചെയ്യുന്ന താരങ്ങളെ തിരഞ്ഞെടുക്കുക. ഇനി അതല്ല മാനദണ്ഡമെങ്കില്‍, അത് ഞങ്ങളെ അറിയിക്കേണ്ട മര്യാദ കൂടി സെലക്ടര്‍മാര്‍ക്കുണ്ടെന്ന് മാത്യൂ വെയിഡ് പറഞ്ഞു.

റണ്‍സ് സ്കോര്‍ ചെയ്യുന്നുണ്ടെങ്കിലും താന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ടാസ്മാനിയയ്ക്ക് വേണ്ടി താഴെ ബാറ്റ് ചെയ്യുന്നതിനാലാണ് തനിക്ക് ടെസ്റ്റ് ടീമില്‍ സെലക്ഷന്‍ കിട്ടാത്തതെന്നാണ് സെലക്ടര്‍മാരുടെ ചെയര്‍മാന്‍ തന്നോട് പറഞ്ഞതെന്ന് പറഞ്ഞ മാത്യൂ വെയിഡ് പക്ഷേ സെലക്ടര്‍മാര്‍ ചില താരങ്ങള്‍ക്ക് ഈ സമീപനത്തില്‍ വിട്ട് വീഴ്ച ചെയ്യുന്നുണ്ടെന്നും പറഞ്ഞു.

താന്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിക്കുക എന്നത് മാത്രം ലക്ഷ്യമാക്കി ക്രിക്കറ്റിലെത്തിയതല്ലെന്നും അതിനാല്‍ തന്നെ കളിയ്ക്കുന്ന മറ്റു ടീമുകളുടെ ജയത്തിനായി തീവ്രമായി പരിശ്രമിച്ച് കളത്തില്‍ തുടരുക തന്നെ ചെയ്യുമെന്നും വെയിഡ് പറഞ്ഞു.

വെടിക്കെട്ടുമായി വെയിഡും ഡാര്‍സി ഷോര്‍ട്ടും, ഹോബാര്‍ട്ടിനു 10 വിക്കറ്റ് വിജയം

അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായി ഹോബാര്‍ട്ട് ഹറികെയന്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ 154/5 എന്ന സ്കോര്‍ 20 ഓവറില‍് അഡിലെയ്ഡ് നേടിയപ്പോള്‍ 16.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമില്ലാതെ ഹോബാര്‍ട്ട് വിജയം ഉറപ്പാക്കുകയായിരുന്നു. കോളിന്‍ ഇന്‍ഗ്രാം പുറത്താകാതെ നേടിയ 67 റണ്‍സിനൊപ്പം ജോനാഥന്‍ വെല്‍സ്, അലെക്സ് കാറെ എന്നിവര്‍ 28 റണ്‍സുമായി അഡിലെയ്ഡിനായി തിളങ്ങി. ജെയിംസ് ഫോക്നര്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി ഹോബാര്‍ട്ട് ബൗളര്‍മാരില്‍ തിളങ്ങി.

മാത്യു വെയിഡും ഡാര്‍സി ഷോര്‍ട്ടും ഒരവസരം പോലും നല്‍കാതെ മത്സരം ഹോബാര്‍ട്ടിന്റെ പക്ഷത്തേക്ക് തിരിക്കുകയായിരുന്നു 49 പന്തില്‍ 84 റണ്‍സ് നേടി വെയിഡും 52 പന്തില്‍ 73 റണ്‍സ് നേടി ഷോര്‍ട്ടും വിജയക്കൊടി പാറിക്കുകയായിരുന്നു.

വിഫലമായി ജോസ് ബട്‍ലറുടെ വെടിക്കെട്ട് , താരമായി മാത്യൂ വെയിഡ്

ജോസ് ബട്‍ലറുടെ വെടിക്കെട്ട് പ്രകടനത്തെ മറികടക്കുന്ന പ്രകടനവുമായി മാത്യു വെയിഡ് കളം നിറഞ്ഞപ്പോള്‍ സിഡ്നി തണ്ടറിനെതിരെ 7 വിക്കറ്റ് വിജയം സ്വന്തമാക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്. 6 വിക്കറ്റ് നഷ്ടത്തില്‍ തണ്ടര്‍ 193 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം 5 പന്ത് അവശേഷിക്കെയാണ് 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ ഹോബാര്‍ട്ട് മറികടന്നത്.

ജോസ് ബട്‍ലര്‍ 54 പന്തില്‍ 89 റണ്‍സ് നേടി തിളങ്ങിയപ്പോള്‍ ഷെയിന്‍ വാട്സണ്‍(20), ക്രിസ് ഗ്രീന്‍(26*) എന്നിരാണ് റണ്‍സ് കണ്ടെത്തുവാന്‍ ശ്രമിച്ച മറ്റു താരങ്ങള്‍. 8 ബൗണ്ടറിയും 4 സിക്സും അടക്കമായിരുന്നു ബട്‍ലറുടെ വെടിക്കെട്ട്. ജെയിംസ് ഫോക്നര്‍, ക്ലൈവ് റോസ് എന്നിവര്‍ ഹറികെയന്‍സിനായി രണ്ട് വീതം വിക്കറ്റ് നേടി. ജോഫ്ര ആര്‍ച്ചര്‍, റിലീ മെറേഡിത്ത് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

49 പന്തില്‍ 85 റണ്‍സ് നേടിയ ഹോബാര്‍ട്ട് നായകന്‍ മാത്യൂ വെയിഡിനൊപ്പം ഡാര്‍സി ഷോര്‍ട്ട്(58), ബെന്‍ മക്ഡര്‍മട്ട്(22), ജോര്‍ജ്ജ് ബെയിലി(23*) എന്നിവരുടെ പ്രകടനങ്ങളാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. തണ്ടറിനു വേണ്ടി സാം റെയിന്‍ബേര്‍ഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. മാത്യൂ വെയിഡ് 7 ബൗണ്ടറിയും നാല് സിക്സും നേടിയപ്പോള്‍ ഡാര്‍സി ഷോര്‍ട്ട് അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും നേടി.

ചാമ്പ്യന്മാര്‍ക്ക് കാലിടറി, ആധികാരിക ജയവുമായി ഹോബാര്‍ട്ട് ബിഗ് ബാഷ് ഫൈനലിലേക്ക്

നിലവിലെ ചാമ്പ്യന്മാരായ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെ 71 റണ്‍സിനു പരാജയപ്പെടുത്തി ഹോബാര്‍ട്ട് ഹറികെയിന്‍സ്. ബെന്‍ മക്ഡര്‍മട്ട്(67), മാത്യു വെയിഡ്(71) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഹോബാര്‍ട്ട് 210/4 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ പെര്‍ത്ത് 17.5 ഓവറില്‍ 139 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

26 പന്തില്‍ 43 റണ്‍സ് നേടി ടിം ബ്രെസ്നനും 30 റണ്‍സ് നേടിയ ഷോണ്‍ മാര്‍ഷും മാത്രമാണ് പെര്‍ത്തി നിരയില്‍ തിളങ്ങിയത്. ഡാനിയല്‍ ക്രിസ്റ്റ്യന്‍ 4 വിക്കറ്റ് നേടിയപ്പോള്‍ തോമസ് റോജേര്‍സ് മൂന്ന് വിക്കറ്റുമായി ബൗളിംഗില്‍ തിളങ്ങി. തന്റെ 71 റണ്‍സ് പ്രകടനത്തിനു മാത്യു വെയിഡ് ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വെടിക്കെട്ടുമായി വെയിഡും മക്ഡര്‍മട്ടും, കൂറ്റന്‍ സ്കോര്‍ നേടി ഹോബാര്‍ട്ട് ഹറികെയിന്‍സ്

പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെതിരെ ആദ്യ സെമി മത്സരത്തില്‍ കൂറ്റന്‍ സ്കോര്‍ നേടി ഹോബാര്‍ട്ട് ഹറികെയിന്‍സ്. മാത്യു വെയിഡ്, ബെന്‍ മക്ഡര്‍മട്ട് എന്നിവര്‍ നേടിയ അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടാന്‍ സഹായിച്ചത്. 45 പന്തില്‍ നിന്ന് 10 ബൗണ്ടറി സഹിതം വെയിഡ് 71 റണ്‍സ് നേടിയപ്പോള്‍ ബെന്‍ മക്ഡര്‍മട്ട് 30 പന്തില്‍ നിന്ന് 67 റണ്‍സ് നേടി. ഡാനിയേല്‍ ക്രിസ്റ്റ്യന്‍ 22 പന്തില്‍ നിന്ന് 37 റണ്‍സ് നേടി റണ്ണൗട്ടായി.

പെര്‍ത്തിനായി ടിം ബ്രെസ്നന്‍ രണ്ട് വിക്കറ്റും മാത്യു കെല്ലി ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആദ്യം ബാറ്റ് ചെയ്ത ഹറികെയിന്‍സ് നേടിയത് 170 റണ്‍സ്

ഡി’ആര്‍ക്കി ഷോര്‍ട്ടും മാത്യു വെയിഡും തിളങ്ങിയ മത്സരത്തില്‍ സിഡ്നി സിക്സേര്‍സിനെതിരെ 170 റണ്‍സ് നേടി ഹോബാര്‍ട്ട് ഹറികെയിന്‍സ്. തുടക്കത്തില്‍ അലക്സ് ഡൂളനെ നഷ്ടമായെങ്കിലും പിന്നീട് രണ്ടാം വിക്കറ്റില്‍ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഷോര്‍ട്ടും മാത്യു വെയിഡും ചേര്‍ന്ന് നേടിയത്. 77 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ പിരിച്ചത് ജാക്സണ്‍ ബേര്‍ഡ് ആയിരുന്നു. 41 റണ്‍സ് നേടിയ വെയിഡാണ് പുറത്തായത്. ഏറെ വൈകാതെ ഷോര്‍ട്ടും(42) പുറത്തായി.

പിന്നീട് വന്ന ബാറ്റ്സ്മാന്മാര്‍ക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. ഷോണ്‍ അബോട്ടിനു വിക്കറ്റ് നല്‍കി പലരും മടങ്ങിയപ്പോള്‍ ഹോബാര്‍ട്ടിന്റെ നില പരുങ്ങലിലായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഡാനിയേല്‍ ക്രിസ്റ്റ്യനും സൈമണ്‍ മിലങ്കോയും ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ആറാം വിക്കറ്റില്‍ 38 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. മിലങ്കോ 10 പന്തില്‍ 22 റണ്‍സ് നേടിയപ്പോള്‍ ഡാനിയേല്‍ ക്രിസ്റ്റ്യന്‍ 14 പന്തില്‍ 28 റണ്‍സ് നേടി പുറത്താകാതെ നിന്നു. 20 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് ഹോബാര്‍ട്ട് നേടിയത്.

ഷോണ്‍ അബോട്ട് മൂന്നും ജാക്സണ്‍ ബേര്‍ഡ്, ബെന്‍ ഡ്വാര്‍ഷൂയിസ്, ഡാനിയേല്‍ സാംസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഏകദിനങ്ങളിലും പെയിനിനെ കീപ്പറാക്കാനൊരുങ്ങി ഓസ്ട്രേലിയ

ആഷസിനു പിന്നാലെ ഇംഗ്ലണ്ടുമായുള്ള ഏകദിനങ്ങളിലും വിക്കറ്റ് കീപ്പിംഗ് ദൗത്യം ടിം പെയിനിനു നല്‍കാനുറച്ച് ഓസ്ട്രേലിയ. ജനുവരി 14നു എംസിജിയില്‍ ആരംഭിക്കുന്ന് അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ കീപ്പറായി പെയിനിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കും എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ലോകകപ്പിനു 18 മാസം മാത്രം ശേഷിക്കെ മാത്യു വെയിഡിനു ഏറെക്കുറെ ഓസ്ട്രേലിയന്‍ കീപ്പര്‍ സ്ഥാനം നഷ്ടപ്പെട്ടു കഴിഞ്ഞു എന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ടി20യില്‍ ഓസ്ട്രേലിയന്‍ കീപ്പറായ ടിം പെയിന്‍ ഇതോടെ മൂന്ന് ഫോര്‍മാറ്റുകളിലും ഓസ്ട്രേലിയന്‍ കുപ്പായം അണിയുവാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.

ആഷസില്‍ പെയിനിന്റെ തിരഞ്ഞെടുക്കല്‍ ഒട്ടേറെ പേരെ നെറ്റിചുളിക്കുവാന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ വിമര്‍ശകരെ വായടപ്പിക്കുന്ന പ്രകടനമാണ് പെയിന്‍ വിക്കറ്റിനു പിന്നില്‍ പുറത്തെടുത്തത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പെയിന്‍ അവസാനമായി ഓസ്ട്രേലിയയ്ക്ക് വേണ്ടി ഏകദിനം കളിക്കുന്നത്. യുവ താരം അലക്സ് കാറേയാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version