വിഫലമായി ജോസ് ബട്‍ലറുടെ വെടിക്കെട്ട് , താരമായി മാത്യൂ വെയിഡ്

ജോസ് ബട്‍ലറുടെ വെടിക്കെട്ട് പ്രകടനത്തെ മറികടക്കുന്ന പ്രകടനവുമായി മാത്യു വെയിഡ് കളം നിറഞ്ഞപ്പോള്‍ സിഡ്നി തണ്ടറിനെതിരെ 7 വിക്കറ്റ് വിജയം സ്വന്തമാക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്. 6 വിക്കറ്റ് നഷ്ടത്തില്‍ തണ്ടര്‍ 193 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം 5 പന്ത് അവശേഷിക്കെയാണ് 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ ഹോബാര്‍ട്ട് മറികടന്നത്.

ജോസ് ബട്‍ലര്‍ 54 പന്തില്‍ 89 റണ്‍സ് നേടി തിളങ്ങിയപ്പോള്‍ ഷെയിന്‍ വാട്സണ്‍(20), ക്രിസ് ഗ്രീന്‍(26*) എന്നിരാണ് റണ്‍സ് കണ്ടെത്തുവാന്‍ ശ്രമിച്ച മറ്റു താരങ്ങള്‍. 8 ബൗണ്ടറിയും 4 സിക്സും അടക്കമായിരുന്നു ബട്‍ലറുടെ വെടിക്കെട്ട്. ജെയിംസ് ഫോക്നര്‍, ക്ലൈവ് റോസ് എന്നിവര്‍ ഹറികെയന്‍സിനായി രണ്ട് വീതം വിക്കറ്റ് നേടി. ജോഫ്ര ആര്‍ച്ചര്‍, റിലീ മെറേഡിത്ത് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

49 പന്തില്‍ 85 റണ്‍സ് നേടിയ ഹോബാര്‍ട്ട് നായകന്‍ മാത്യൂ വെയിഡിനൊപ്പം ഡാര്‍സി ഷോര്‍ട്ട്(58), ബെന്‍ മക്ഡര്‍മട്ട്(22), ജോര്‍ജ്ജ് ബെയിലി(23*) എന്നിവരുടെ പ്രകടനങ്ങളാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. തണ്ടറിനു വേണ്ടി സാം റെയിന്‍ബേര്‍ഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. മാത്യൂ വെയിഡ് 7 ബൗണ്ടറിയും നാല് സിക്സും നേടിയപ്പോള്‍ ഡാര്‍സി ഷോര്‍ട്ട് അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും നേടി.

Exit mobile version