ആദ്യം ബാറ്റ് ചെയ്ത ഹറികെയിന്‍സ് നേടിയത് 170 റണ്‍സ്

ഡി’ആര്‍ക്കി ഷോര്‍ട്ടും മാത്യു വെയിഡും തിളങ്ങിയ മത്സരത്തില്‍ സിഡ്നി സിക്സേര്‍സിനെതിരെ 170 റണ്‍സ് നേടി ഹോബാര്‍ട്ട് ഹറികെയിന്‍സ്. തുടക്കത്തില്‍ അലക്സ് ഡൂളനെ നഷ്ടമായെങ്കിലും പിന്നീട് രണ്ടാം വിക്കറ്റില്‍ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഷോര്‍ട്ടും മാത്യു വെയിഡും ചേര്‍ന്ന് നേടിയത്. 77 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ പിരിച്ചത് ജാക്സണ്‍ ബേര്‍ഡ് ആയിരുന്നു. 41 റണ്‍സ് നേടിയ വെയിഡാണ് പുറത്തായത്. ഏറെ വൈകാതെ ഷോര്‍ട്ടും(42) പുറത്തായി.

പിന്നീട് വന്ന ബാറ്റ്സ്മാന്മാര്‍ക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. ഷോണ്‍ അബോട്ടിനു വിക്കറ്റ് നല്‍കി പലരും മടങ്ങിയപ്പോള്‍ ഹോബാര്‍ട്ടിന്റെ നില പരുങ്ങലിലായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഡാനിയേല്‍ ക്രിസ്റ്റ്യനും സൈമണ്‍ മിലങ്കോയും ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ആറാം വിക്കറ്റില്‍ 38 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. മിലങ്കോ 10 പന്തില്‍ 22 റണ്‍സ് നേടിയപ്പോള്‍ ഡാനിയേല്‍ ക്രിസ്റ്റ്യന്‍ 14 പന്തില്‍ 28 റണ്‍സ് നേടി പുറത്താകാതെ നിന്നു. 20 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് ഹോബാര്‍ട്ട് നേടിയത്.

ഷോണ്‍ അബോട്ട് മൂന്നും ജാക്സണ്‍ ബേര്‍ഡ്, ബെന്‍ ഡ്വാര്‍ഷൂയിസ്, ഡാനിയേല്‍ സാംസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version