Mahipallomror ലോംറോര്‍

ലോംറോര്‍ 122 നോട്ടൗട്ട്!!! സെമിയിലെത്തുവാന്‍ കേരളത്തിന് വേണ്ടത് 268 റൺസ്

വിജയ് ഹസാരെ ട്രോഫിയുടെ ക്വാര്‍ട്ടറിൽ കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 267 റൺസ്. ടോസ് നേടി കേരളം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മഹിപാൽ ലോംറോര്‍ നേടിയ 122 റൺസിന്റെ മികവിലാണ് രാജസ്ഥാന്‍ 8 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോര്‍ നേടിത്. 66 റൺസ് നേടിയ കെഎസ് രാഥോര്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍.

4/108 എന്ന നിലയിലായിരുന്ന രാജസ്ഥാനെ അഞ്ചാം വിക്കറ്റിൽ റാഥോര്‍ – മഹിപാൽ കൂട്ടുകെട്ട് നേടിയ 114 റൺസാണ് തിരിച്ചുവരുവാന്‍ സഹായിച്ചത്. റാഥോറിനെ പുറത്താക്കി അഖിന്‍ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. നേരത്തെ ഓപ്പണര്‍മാരെയും അഖിനാണ് പുറത്താക്കിയത്. കേരളത്തിനായി അഖിന്‍ 3 വിക്കറ്റ് നേടി. ബേസിൽ തമ്പി 2 വിക്കറ്റും നേടി.

തന്റെ ശതകം പൂര്‍ത്തിയാക്കി ലോംറോര്‍ അവസാന പന്തുകളിൽ അതിവേഗമാണ് സ്കോറിംഗ് നടത്തിയത്.

Exit mobile version