ക്ലാസി രാഹുല്‍, ദക്ഷിണാഫ്രിക്കയിൽ ശതകം നേടുന്ന ഇന്ത്യയുടെ രണ്ടാമത്തെ ഓപ്പണിംഗ് താരം

വസീം ജാഫര്‍ കേപ് ടൗണിൽ 2006/07 സീസണിൽ ശതകം നേടിയ ശേഷം ഒരു ഇന്ത്യന്‍ ഓപ്പണിംഗ് താരം ദക്ഷിണാഫ്രിക്കയിൽ ശതകം നേടുന്നത് ഇത് ആദ്യമായിട്ടാണ്. ഇന്ന് കെഎൽ രാഹുല്‍ ആ നേട്ടം സ്വന്തമാക്കിയപ്പോള്‍ സെഞ്ചൂറിയണിൽ കരുതുറ്റ നിലയിലാണ് ഇന്ത്യ ആദ്യ ദിവസം അവസാനിപ്പിച്ചത്.

ആദ്യ ദിവസത്തെ മത്സരം അവസാനിച്ചപ്പോള്‍ 272/3 എന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യയുടെ വീണ മൂന്ന് വിക്കറ്റുകളും ലുംഗിസാനി എന്‍ഗിഡി ആയിരുന്നു. മയാംഗ് അഗര്‍വാള്‍(60), ചേതേശ്വര്‍ പുജാര(0) എന്നിവരെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ ശേഷം വിരാട് കോഹ്‍ലിയെയും(35) എന്‍ഗിഡി പുറത്താക്കുകയായിരുന്നു.

മൂന്നാം വിക്കറ്റിൽ 82 റൺസാണ് രാഹുലും കോഹ്‍ലിയും നേടിയത്. പിന്നീട് കൂട്ടായി എത്തിയ അജിങ്ക്യ രഹാനെയുമായി രാഹുല്‍ 73 റൺസ് കൂടി നേടി. രാഹുൽ 122 റൺസും അജിങ്ക്യ രഹാനെ 40 റൺസും നേടിയാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.

Exit mobile version