എന്‍ഗിഡിയുടെ ഇരട്ട പ്രഹരങ്ങള്‍ക്ക് ശേഷവും കരുതുറ്റ നിലയിൽ ഇന്ത്യ

സെഞ്ചൂറിയണില്‍ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യയ്ക്ക് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടം. മയാംഗ് അഗര്‍വാളിനെയും(60), ചേതേശ്വര്‍ പുജാരയെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ലുംഗിസാനി എന്‍ഗിഡി ആണ് ഇന്ത്യയ്ക്ക് ഇരട്ട പ്രഹരം ഏല്പിച്ചത്.

ഓപ്പണര്‍മാര്‍ 117 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. പിന്നീട് ചായയ്ക്കായി ടീമുകള്‍ പിരിയും വരെ ഇന്ത്യയ്ക്ക് കൂടുതൽ വിക്കറ്റുകള്‍ നഷ്ടപ്പെടാതിരിക്കുവാന്‍ കെഎൽ രാഹുലും ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയ്ക്കും സാധിച്ചു.

57 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 157/2 എന്ന നിലയിലാണ്. കോഹ്‍ലിയും രാഹുലും 40 റൺസ് നേടിയപ്പോള്‍ രാഹുല്‍ 68 റൺസും വിരാട് കോഹ്‍ലി 19 റൺസും നേടിയാണ് ക്രീസിലുള്ളത്.

Exit mobile version