മാര്‍ഷിന് പിന്നാലെ സീഫെര്‍ട്ടിനും കോവിഡ്

ഇന്ന് പഞ്ചാബിനെതിരെ തങ്ങളുടെ ഐപിഎൽ മത്സരത്തിനിറങ്ങുന്ന ഡൽഹി ക്യാപിറ്റൽസ് നിരയിൽ ഒരു കോവിഡ് കേസ് കൂടി. നേരത്തെ അഞ്ച് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ടിം സീഫെര്‍ട്ടിന് ഇന്ന് നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിൽ കോവിഡ് ബാധിച്ചുവെന്ന് കണ്ടെത്തുകയായിരുന്നു.

ഇതോടെ ടീമിലെ രണ്ടാമത്തെ താരത്തിനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ മിച്ചൽ മാര്‍ഷിന് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ഡൽഹിയുടെ മത്സരം പൂനെയിൽ നിന്ന് മുംബൈയിലേക്ക് മാറ്റുകയായിരുന്നു.

ഡൽഹിയുടെ അടുത്ത മത്സരം 22ന് രാജസ്ഥാനെതിരെയാണ്.

എൻഗിഡിയും സീഫെര്‍ട്ടും ഡൽഹിയിലേക്ക്, ജൂനിയർ ലോകകപ്പ് ബൗളറും ടീമിൽ

ഐപിഎൽ ലേലത്തിൽ മികച്ച താരങ്ങളെ സ്വന്തമാക്കിയ ഡൽഹി ക്യാപിറ്റൽസ് ലേലം അവസാനിക്കുമ്പോള്‍ ടീമിൽ 24 താരങ്ങളെ ടീമിലേക്ക് എത്തിച്ചു. 10 ലക്ഷം രൂപ ബാക്കിയുള്ള ടീമിന്റെ അവസാന ഏതാനും പിക്കുകള്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗിസാനി എന്‍ഗിഡിയും ന്യൂസിലാണ്ട് വിക്കറ്റ് കീപ്പര്‍ താരം ടിം സീഫെര്‍ട്ടുമാണ്.

എന്‍ഗിഡിയ്ക്കും സീഫെര്‍ട്ടിനും 50 ലക്ഷം വീതം ആണ് ടീം നല്‍കുന്നത്. ജൂനിയര്‍ ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിലെ ബൗളര്‍ വിക്കി ഒസ്ട്വാൽ ആണ് ടീമിലേക്ക് വരുന്ന മറ്റൊരു താരം. 20 ലക്ഷമാണ് വിക്കിയ്ക്ക് ലേലത്തിൽ ലഭിച്ചത്.

ഫൈനലില്‍ കോൺവേയ്ക്ക് പകരം സീഫെര്‍ട് കളിക്കുമെന്ന് ന്യൂസിലാണ്ട് നായകന്‍

ടി20 ലോകകപ്പ് ഫൈനലില്‍ പരിക്കേറ്റ ഡെവൺ കോൺവേയ്ക്ക് പകരം വിക്കറ്റ് കീപ്പിംഗ് ദൗത്യം ടിം സീഫെര്‍ട് ഏറ്റെടുക്കുമെന്ന് പറഞ്ഞ് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസൺ. കോൺവേ ഇംഗ്ലണ്ടിനെതിരെ പുറത്തായ ശേഷം ബാറ്റിംഗിൽ കൈ ഇടിച്ച ശേഷം പൊട്ടലുണ്ടായതിനെത്തുടര്‍ന്നാണ് താരത്തിന് ഫൈനൽ നഷ്ടമാകുന്നത്.

ടൂര്‍ണ്ണമെന്റിൽ ഒരു മത്സരത്തിൽ മാത്രമാണ് സീഫെര്‍ട് കളിച്ചിട്ടുള്ളത്. ഐപിഎൽ ഫൈനലില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള താരം മികച്ച ഫോമിലല്ല നിലവിലുള്ളത്.

ഡെവൺ കോൺവേയുടെ നഷ്ടം വളരെ വലുതാണെന്നും ന്യൂസിലാണ്ടിന്റെ മൂന്ന് ഫോര്‍മാറ്റിലെയും താരമാണ് ഡെവൺ എന്നും വില്യംസൺ പറഞ്ഞു. എന്നാൽ താരത്തിന് പകരക്കാരനാകുവാന്‍ കെല്പുള്ളയാളാണ് സീഫെര്‍ട് എന്നും വില്യംസൺ വ്യക്തമാക്കി.

ന്യൂസിലാണ്ടിന്റെ വിജയം ഉറപ്പാക്കി ടിം സൈഫെര്‍ട്ട്, നിര്‍ണ്ണായക ഇന്നിംഗ്സുമായി മാര്‍ക്ക് ചാപ്മാന്‍

പാക്കിസ്ഥാന്‍ നല്‍കിയ 154 റണ്‍സ് ലക്ഷ്യം 18.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ആതിഥേയരായ ന്യൂസിലാണ്ട്. തുടക്കം പാളിയെങ്കിലും ടിം സൈഫെര്‍ട്ട് 57 റണ്‍സ് നേടി നല്‍കിയ അടിത്തറയ്ക്കൊപ്പം ഗ്ലെന്‍ ഫിലിപ്പ്സ്(23), മാര്‍ക്ക് ചാപ്മാന്‍(34) എന്നിവരുടെ പ്രകടനങ്ങളാണ് ടീമിന് തുണയായത്.

ഫിലിപ്പ്സിനെ നഷ്ടമാകുമ്പോള്‍ 65/3 എന്ന നിലയിലായിരുന്ന ടീമിനെ സൈഫെര്‍ട്ട് – ചാപ്മാന്‍ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. 45 റണ്‍സ് കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ ഇരുവരും നേടിയത്. സൈഫെര്‍ട്ട് പുറത്തായ ശേഷം 20 പന്തില്‍ നിന്ന് 34 റണ്‍സ് നേടി ചാപ്മാന്‍ തിളങ്ങിയപ്പോള്‍ ന്യൂസിലാണ്ടിന് വിജയം ഉറപ്പിക്കാനായി.

ചാപ്മാന്‍ പുറത്തായ ശേഷം 18 പന്തില്‍ 21 റണ്‍സായിരുന്നു ന്യൂസിലാണ്ട് നേടേണ്ടിയിരുന്നത്. ജെയിംസ് നീഷം 15 റണ്‍സും മിച്ചല്‍ സാന്റനര്‍ 12 റണ്‍സും നേടി ന്യൂസിലാണ്ടിനെ 5 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. പാക്കിസ്ഥാന്‍ വേണ്ടി ഹാരിസ് റൗഫ് മൂന്നും ഷഹീന്‍ അഫ്രീദി രണ്ടും വിക്കറ്റും നേടി.

ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന ടീം പ്രഖ്യാപിച്ച് ന്യൂസിലാണ്ട്

ശ്രീലങ്കയെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ നേരിടുവാനുള്ള ഏകദിന ടീം ന്യൂസിലാണ്ട് പ്രഖ്യാപിച്ചു. ജൂണ്‍ 2017ല്‍ അവസാനമായി ഏകദിനം കളിച്ച ജെയിംസ് നീഷം തിരികെ ടീമിലെത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മാര്‍ട്ടിന്‍ ഗുപ്ടില്‍, ഡഗ് ബ്രേസ്‍വെല്‍ എന്നിവരും ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ ടിം സീഫെര്‍ട്ട് ആദ്യമായി ഏകദിന ടീമില്‍ ഇടം പിടിയ്ക്കുന്നു. കോളിന്‍ ഡി ഗ്രാന്‍ഡോം, ടോം ലാഥം, ജോര്‍ജ്ജ് വര്‍ക്കര്‍, അജാസ് പട്ടേല്‍ എന്നിവരാണ് പുറത്ത് പോകുന്ന താരങ്ങള്‍.

ന്യൂസിലാണ്ട്: കെയിന്‍ വില്യംസണ്‍, മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മണ്‍റോ, റോസ് ടെയിലര്‍, ടിം സൗത്തി, ഇഷ് സോധി, ട്രെന്റ് ബോള്‍ട്ട്, ഡഗ് ബ്രേസ്‍വെല്‍, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്‍റി, ജെയിംസ് നീഷം, ഹെന്‍റി നിക്കോളസ്, ടിം സീഫെര്‍ട്ട്

ജനുവരി മൂന്നിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.

Exit mobile version