പൊരുതാതെ കീഴടങ്ങി ലങ്ക, ദക്ഷിണാഫ്രിക്കയ്ക്ക് 113 റണ്‍സ് ജയം

ബൗളര്‍മാര്‍ നല്‍കിയ മേല്‍ക്കൈ ലങ്കന്‍ ബാറ്റ്സ്മാന്മാര്‍ കളഞ്ഞ് കുളിച്ചപ്പോള്‍ രണ്ടാം ഏകദിനത്തിലും വിജയം കൊയ്ത് ദക്ഷിണാഫ്രിക്ക. 252 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് വെറും 138 റണ്‍സ് മാത്രം നേടാനായപ്പോള്‍ 113 റണ്‍സിന്റെ ആധികാരിക ജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കുകയായിരുന്നു. വെറും 32.2 ഓവറില്‍ സന്ദര്‍ശകര്‍ കീഴടങ്ങുന്ന കാഴ്ചയാണ് സെഞ്ചൂറിയണില്‍ കണ്ടത്.

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ കാഗിസോ റബാഡ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഇമ്രാന്‍ താഹിറും ആന്‍റിച്ച് നോര്‍ട്‍ജേയും ലുംഗിസാനി ഗിഡിയും രണ്ട് വീതം വിക്കറ്റും നേടിയാണ് ശ്രീലങ്കയുടെ നടുവൊടിച്ചത്. 31 റണ്‍സ് നേടിയ ഒഷാഡ ഫെര്‍ണാണ്ടോയും 24 റണ്‍സ് നേടിയ കുശല്‍ മെന്‍ഡിസും 23 റണ്‍സ് നേടിയ തിസാര പെരേരയും മാത്രമാണ് 20നു മുകളില്‍ സ്കോര്‍ നേടുവാന്‍ സാധിച്ച ലങ്കന്‍ താരങ്ങള്‍.

ടെസ്റ്റിലെ തോല്‍വി മറക്കാനാകില്ലെങ്കിലും ഏകദിനത്തില്‍ ജയിച്ച് തുടങ്ങി ദക്ഷിണാഫ്രിക്ക

ശ്രീലങ്കയോടെ ടെസ്റ്റ് പരമ്പര കൈവിട്ട നാണക്കേടില്‍ നിന്ന് അല്പം ആശ്വാസമായി ഏകദിനത്തില്‍ വിജയിച്ച് തുടങ്ങി ദക്ഷിണാഫ്രിക്ക. ഇന്ന് ജോഹാന്നസ്ബര്‍ഗിലെ വാന്‍ഡറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 231 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. പരിക്കില്‍ നിന്ന് മുക്തനായി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ലുംഗിസാനി ഗിഡിയ്ക്കൊപ്പം കണിശതയോടെ പന്തെറിഞ്ഞ ഇമ്രാന്‍ താഹിറും 3 വിക്കറ്റ് നേടിയ മത്സരത്തില്‍ 47 ഓവറില്‍ ശ്രീലങ്കയുടെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

49 റണ്‍സ് നേടിയ ഒഷാഡ ഫെര്‍ണാണ്ടോയും 60 റണ്‍സ് നേടിയ കുശല്‍ മെന്‍ഡിസും തിളങ്ങിയ മത്സരത്തില്‍ കുശല്‍ പെരേര(33), ധനന്‍ജയ ഡിസില്‍വ(39) എന്നിവരും തിളങ്ങിയെങ്കിലും ബൗളര്‍മാര്‍ക്ക് ആവശ്യത്തിനുള്ള സ്കോര്‍ നല്‍കുവാന്‍ ലങ്കയ്ക്കായിരുന്നില്ല. താഹിര്‍ തന്റെ പത്തോവറില്‍ വെറും 26 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് മൂന്ന് വിക്കറ്റ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി 112 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയും 81 റണ്‍സ് നേടിയ ക്വിന്റണ്‍ ഡിക്കോക്കുമാണ് വിജയ ശില്പികള്‍. രണ്ടാം ഓവറില്‍ റീസ ഹെന്‍ഡ്രിക്സിനെ നഷ്ടമായെങ്കിലും ഡികോക്ക്-ഡുപ്ലെസി കൂട്ടുകെട്ട് 136 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടിയാണ് ചെറിയ സ്കോര്‍ അനായാസം മറികടക്കുവാനുള്ള അടിത്തറ ആതിഥേയര്‍ക്ക് നല്‍കിയത്. ഡികോക്ക് പുറത്തായ ശേഷം റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍ 32 റണ്‍സുമായി പുറത്താകാതെ ഫാഫ് ഡു പ്ലെസിയ്ക്കൊപ്പം വിജയം കുറിയ്ക്കുവാന്‍ ദക്ഷിണാഫ്രിക്കയെ സഹായിച്ചു. 2 വിക്കറ്റുകളുടെ നഷ്ടത്തില്‍ 38.5 ഓവറിലാണ് ടീമിന്റെ വിജയം. ഫാഫ് ഡു പ്ലെസിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ലോകകപ്പിനു താരമുണ്ടാകുമോ എന്ന ആശങ്കയില്‍ ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍, ശ്രീലങ്കന്‍ പരമ്പരയിലും ലുംഗിസാനി ഗിഡി ഇല്ല

പരിക്കേറ്റ് പാക്കിസ്ഥാനെതിരൊയ മത്സരങ്ങള്‍ നഷ്ടമായ പേസ് ബൗളര്‍ ലുംഗിസാനി ഗിഡി ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുവാന്‍ ഇനിയും വൈകുമെന്ന് സൂചന. ശ്രീലങ്കയ്ക്കെതിരെ പ്രഖ്യാപിച്ച ടെസ്റ്റ് ടീമിലേക്കും താരത്തിനെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. താരത്തിനു ലോകകപ്പ് നഷ്ടമാകുമോയെന്ന ആശങ്ക ആരാധകര്‍ക്കിടയിലുണ്ടെങ്കിലും അത് ഭയപ്പെടേണ്ടതില്ലെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

താരത്തിന്റെ പരിക്ക് ഭേദമായെങ്കിലും ധൃതി വേണ്ടെന്ന നിലപാടിലാണ് ദക്ഷിണാഫ്രിക്കന്‍ അധികൃതര്‍. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ചതുര്‍ദിന മത്സരത്തിനു ശേഷം മാത്രമേ താരത്തെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരികെ കൊണ്ടുവരികയുള്ളുവെന്ന് സെലക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. പൂര്‍ണ്ണമായും മാച്ച് ഫിറ്റായ ശേഷം മാത്രമേ ലുംഗിസാനി ഗിഡിയെ അന്താരാഷ്ട്ര മത്സരത്തിലേക്ക് എത്തിക്കുകയുള്ളുവെന്നും താരം പൂര്‍ണ്ണമായി ഫിറ്റായി തന്നെ ലോകകപ്പിനു തയ്യാറായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പരിക്ക്, പാക്കിസ്ഥാനെതിരെ ലുംഗിസാനി ഗിഡി കളിയ്ക്കില്ല

പരിക്കിനെത്തുടര്‍ന്ന് പാക്കിസ്ഥാനെതിരെ ലുംഗിസാനി ഗിഡി കളിയ്ക്കില്ല. കാല്‍മുട്ടിനേറ്റ പരിക്ക് താരത്തെ 12 ആഴ്ചയോളം പുറത്തിരുത്തുമെന്നാണ് അറിയുന്നത്. ഡിസംബര്‍ 2018നു ആരംഭിച്ച 2019 ജനുവരി വരെ തുടരുന്ന പരമ്പരയില്‍ ഇതോടെ താരം കളിക്കില്ലെന്ന് ഉറപ്പായി. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് താരത്തിനു പരിക്കേറ്റത്.

താരത്തിനു ആവശ്യമായ വിശ്രമത്തിനു ശേഷം ലോകകപ്പ് സമയത്തിനുള്ള പൂര്‍ണ്ണ ആരോഗ്യവാനായി മടങ്ങിയെത്തുവാനാകുമെന്നാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പ്രതീക്ഷ.

ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയോട് തുടര്‍ച്ചയായി 11 മത്സരങ്ങള്‍ തോറ്റ് ശ്രീലങ്ക

അഞ്ച് ഏകദിനുങ്ങളുടെ പരമ്പര കൈവിട്ട് ശ്രീലങ്ക. ഇന്ന് മൂന്നാം ഏകദിനത്തിലും തോല്‍വിയേറ്റു വാങ്ങിയതോടെയാണ് ലങ്ക പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് അടിയറവു വെച്ചത്. രണ്ട് മത്സരങ്ങള്‍ ശേഷിക്കെയാണ് ദക്ഷിണാഫ്രിക്കയുടെ പരമ്പര വിജയം. 78 റണ്‍സിന്റെ വിജയമാണ് ഇന്ന് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് 363 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ബാറ്റിംഗില്‍ റീസ ഹെന്‍ഡ്രിക്സ്(102), ജീന്‍ പോള്‍ ഡുമിനി(90), ഹാഷിം അംല(59), ഡേവിഡ് മില്ലര്‍(51) എന്നിവരാണ് തിളങ്ങിയത്. ശ്രീലങ്കയ്ക്കായി തിസാര പെരേര മൂന്നും ലഹിരു കുമര രണ്ടും വിക്കറ്റ് നേടി.

ചേസിംഗിനിറങ്ങിയ ശ്രീലങ്ക 45.2 ഓവറില്‍ 285 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 84 റണ്‍സ് നേടിയ ധനന്‍ജയ ഡിസില്‍വയാണ് ശ്രീലങ്കന്‍ നിരയിലെ ടോപ് സ്കോറര്‍. അകില ധനന്‍ജയ 37 റണ്‍സും കുശല്‍ മെന്‍ഡിസ് 31 റണ്‍സും നേടി പുറത്തായി. നാല് വിക്കറ്റുമായി ലുംഗിസാനി ഗിഡിയും മൂന്ന് വിക്കറ്റ് നേടിയ ആന്‍ഡിലേ ഫെഹ്ലുക്വായോയുമാണ് ശ്രീലങ്കന്‍ ബാറ്റിംഗിന്റെ നടുവൊടിച്ചത്. തബ്രൈസ് ഷംസി രണ്ട് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മുന്നില്‍ നിന്ന് നയിച്ച് ആഞ്ചലോ മാത്യൂസ്, തകര്‍ച്ചയില്‍ നിന്ന് കരകയറി ശ്രീലങ്ക

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനവുമായി ശ്രീലങ്ക. നായകന്‍ ആഞ്ചലോ മാത്യൂസും നിരോഷന്‍ ഡിക്ക്വെല്ലയും മാത്രം തിളങ്ങിയ ഇന്നിംഗ്സില്‍ ശ്രീലങ്ക 8 വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് നേടുകയായിരുന്നു. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഡിക്ക്വെല്ല-ആഞ്ചലോ മാത്യൂസ് കൂട്ടുകെട്ടാണ് ശ്രീലങ്കയെ തിരികെ ട്രാക്കിലേക്ക് എത്തിച്ചത്. കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച ഭേദപ്പെട്ട പ്രകടനമാണെങ്കിലും ദക്ഷിണാഫ്രിക്കയെ ചെറുത്ത് നിര്‍ത്തുവാന്‍ ഈ സ്കോര്‍ മതിയാകുമോ എന്നത് സംശയമാണ്.

ആഞ്ചലോ മാത്യൂസ് പുറത്താകാതെ 79 റണ്‍സ് നേടിയപ്പോള്‍ ഡിക്ക്വെല്ല 69 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗിസാനി ഗിഡിയും ആന്‍ഡിലേ ഫെഹ്ലുക്വായോയും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. കാഗിസോ റബാഡ, വില്യം മുള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രണ്ട് വര്‍ഷത്തിനു ശേഷം സോണ്ടോ ടീമില്‍

ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീം ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു. ലുംഗിസാനി ഗിഡി ആദ്യമായി ഏകദിന സ്ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്. മധ്യനിര ബാറ്റ്സ്മാന്‍ ഖായ സോണ്ടോയും ടീമിലേക്ക് രണ്ട് വര്‍ഷത്തിനു ശേഷം തിരികെ ഇടം പിടിച്ചിട്ടുണ്ട്. 2015ല്‍ ഇന്ത്യന്‍ പര്യടനത്തിനിടെയാണ് സോണ്ടോ അവസാനമായി ദക്ഷിണാഫ്രിക്കന്‍ സ്ക്വാഡിന്റെ ഭാഗമായി ഇടം പിടിച്ചത്. എന്നാല്‍ ഒരു മത്സരം പോലും താരം അന്ന് കളിച്ചിരുന്നില്ല. അന്ന് അത് കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള അവഗണനായി മാധ്യമങ്ങള്‍ വിലയിരുത്തിയിരുന്നു.

സ്ക്വാഡ്: ഫാഫ് ഡു പ്ലെസി, ഹാഷിം അംല, ക്വിന്റണ്‍ ഡി കോക്ക്, എബി ഡി വില്ലിയേഴ്സ്, ജെപി ഡുമിനി, ഇമ്രാന്‍ താഹിര്‍, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, മോണേ മോര്‍ക്കല്‍, ക്രിസ് മോറിസ്, ലുംഗിസാനി ഗിഡി, ആന്‍ഡിലേ ഫെഹ്‍ലുക്വായോ, കാഗിസോ റബാഡ, തബ്രൈസ് ഷംസി, ഖായേലിഹ്ലേ സോണ്ടോ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫ്രീഡം സീരീസ് ദക്ഷിണാഫ്രിക്കയ്ക്ക്

ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര്‍ തകര്‍ന്ന് വീണപ്പോള്‍ ഇന്ത്യയുടെ വിജയ പ്രതീക്ഷയായി രോഹിത് ശര്‍മ്മയും മുഹമ്മദ് ഷമിയും ബാറ്റ് വീശുന്ന കണ്ട ആദ്യ സെഷന്‍. ഉച്ച ഭക്ഷണത്തിനു മുമ്പുള്ള അവസാന ഓവറെന്ന് കരുതിയ ഓവറിന്റെ രണ്ടാം പന്തില്‍ കാഗിസോ റബാ‍ഡ രോഹിത്ത് ശര്‍മ്മയെ(47) പുറത്താക്കുമ്പോള്‍ ഫ്രീഡം സീരീസ് ഇന്ത്യ അടിയറവ് പറഞ്ഞു കഴിയുകയായിരുന്നു . 53 റണ്‍സ് കൂട്ടുകെട്ടുമായി എട്ടാം വിക്കറ്റില്‍ ഷമിയും രോഹിതും ഇന്ത്യന്‍ പ്രതീക്ഷകളുമായി ചെറുത്ത് നില്പ് തുടരുകയായിരുന്നു അതു വരെ. വിജയം അപ്രാപ്യമെങ്കിലും തോല്‍വിയെ വൈകിപ്പിക്കാം എന്നുള്ള ദൗത്യമായിരുന്നു ഇന്ത്യന്‍ സഖ്യത്തിനു മുമ്പിലുള്ള പോംവഴി.

രോഹിത് പുറത്തായി തൊട്ടടുത്ത ഓവറില്‍ ലുംഗിസാനി ഗിഡി തന്റെ അരങ്ങേറ്റത്തിലെ അഅഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. 28 റണ്‍സ് നേടിയ മുഹമ്മദ് ഷമിയെ പുറത്താക്കി ഗിഡി തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. ഏറെ വൈകാതെ ജസ്പ്രീത് ബുംറയെയും മടക്കി അയയ്ച്ച് ഗിഡി ദക്ഷിണാഫ്രിക്കയ്ക്ക് മത്സരവും പരമ്പരയും സ്വന്തമാക്കുവാന്‍ സഹായിച്ചു. 135 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ വീഴ്ത്തിയത്.

ഇന്നിംഗ്സില്‍ ഗിഡി ആറ് വിക്കറ്റ് നേടിയപ്പോള്‍ റബാഡയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നേടാനായി. ഇതോടെ തുടര്‍ച്ചയായ 9 പരമ്പരകള്‍ ജയിച്ച ഇന്ത്യയുടെ ജൈത്രയാത്രയ്ക്ക് അവസാനമാവുകയാണ്.

ദക്ഷിണാഫ്രിക്ക 335, 258

ഇന്ത്യ 307, 151

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്ത്യയ്ക്ക് കാര്യങ്ങള്‍ ദുഷ്കരം, മൂന്ന് വിക്കറ്റ് നഷ്ടം

ദക്ഷിണാഫ്രിക്കയെ 258 റണ്‍സിനു ഓള്‍ഔട്ട് ആക്കി 287 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ലുംഗിസാനി ഗിഡിയും റബാഡയും മൂന്ന് ഇന്ത്യന്‍ വിക്കറ്റുകളാണ് നാലം ദിവസത്തിന്റെ അവസാനത്തോടു എറിഞ്ഞിട്ടത്. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയുടെ മികച്ച ബാറ്റ്സ്മാനായ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ‍്‍ലിയും പുറത്തായവരില്‍ ഉള്‍പ്പെടുന്നു എന്നത് ടീമിന്റെ സാധ്യതകളെ ദുഷ്കരമാക്കുകയാണ്. 9 റണ്‍സുമായി മുരളി വിജയ്, 4 റണ്‍സ് നേടിയ ലോകേഷ് രാഹുല്‍ എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാര്‍.

23 ഓവറുകള്‍ അവസാനിക്കുമ്പോള്‍ 11 റണ്‍സുമായി പുജാരയും 5 റണ്‍സ് നേടി പാര്‍ത്ഥിവ് പട്ടേലുമാണ് ഇന്ത്യയ്ക്കായി ക്രീസില്‍ നില്‍ക്കുന്നത്. അവസാന ദിവസത്തെ കളി ശേഷിക്കുമ്പോ ചരിത്ര വിജയത്തിനായി 252 റണ്‍സ് കൂടി ഇന്ത്യ നേടേണ്ടതുണ്ട്. പരമ്പര സ്വന്തമാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത് 7 വിക്കറ്റും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സെഞ്ചൂറിയണില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും, മൂന്ന് മാറ്റങ്ങളോടെ ഇന്ത്യ

സെഞ്ചൂറിയണില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റ് ജയിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. പരിക്കഏറ്റ ഡെയില്‍ സ്റ്റെയിനിനു പകരം ലുംഗിസാനി ഗിഡി തന്റെ അരങ്ങേറ്റും മത്സരത്തില്‍ കുറിക്കും. അതേ സമയം പരമ്പര നിലനിര്‍ത്തുന്നതിനുള്ള ശ്രമത്തിനായി മൂന്ന് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. പാര്‍ത്ഥിവ് പട്ടേല്‍ കീപ്പര്‍ സ്ഥാനത്തേക്ക് വരുമ്പോള്‍ ഭുവനേശ്വര്‍ കുമാറിനു പകരം ഇഷാന്ത് ശര്‍മ്മയും ശിഖര്‍ ധവാനു പകരം കെഎല്‍ രാഹുലും ടീമിലെത്തി.

ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, ഹാഷിം അംല, എബി ഡി വില്ലിയേഴ്സ്, ഫാഫ് ഡു പ്ലെസി, ക്വിന്റണ്‍ ഡിക്കോക്ക്, വെറോണ്‍ ഫിലാന്‍ഡര്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുംഗിസാനി ഗിഡി, മോണേ മോര്‍ക്കല്‍

ഇന്ത്യ: മുരളി വിജയ്, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ, പാര്‍ത്ഥിവ് പട്ടേല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സെഞ്ചൂറിയണില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് പ്രതീക്ഷിക്കുന്നു: ഫാഫ് ഡു പ്ലെസി

കേപ് ടൗണില്‍ ഇന്ത്യയ്ക്ക് 72 റണ്‍സ് തോല്‍വി പിണഞ്ഞുവെങ്കിലും ടീം സെഞ്ചൂറിയണില്‍ തിരിച്ചു വരുമെന്ന് അഭിപ്രായപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ ഒരു തരത്തിലും വില കുറച്ച് കാണുന്നില്ല എന്നാണ് ഡു പ്ലെസി അഭിപ്രായപ്പെട്ടത്. ഇന്ത്യ ശക്തമായ ടീമാണ്, ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് നില്‍ക്കുന്ന ടീമില്‍ നിന്ന് ശക്തമായ മറുപടിയാണ് ദക്ഷിണാഫ്രിക്ക പ്രതീക്ഷിക്കുന്നത്. കേപ് ടൗണിലേതിനു സമാനമായ പിച്ചാവും സെഞ്ചൂറിയണിലുമെന്ന് പറഞ്ഞ ഫാഫ് രണ്ടാം ടെസ്റ്റിലും നാല് പേസ് ബൗളര്‍മാരുമായാവും ദക്ഷിണാഫ്രിക്ക ഇറങ്ങുക എന്ന സൂചനയാണ് നല്‍കുന്നത്. പേസും ബൗണ്‍സുമുള്ള പിച്ചാണ് ദക്ഷിണാഫ്രിക്കന്‍ ടീം മാനേജ്മെന്റ് ക്യുറേറ്റടോ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ദക്ഷിണാഫ്രിക്കന്‍ നായകന്‍ പറഞ്ഞു.

കഴിഞ്ഞ ടീമിലെ ടീം ആണ് ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ടീമെന്നും ഡെയില്‍ സ്റ്റെയിനിന്റെ അഭാവത്തില്‍ ലുംഗി ഗിഡി ആവും നാലാം പേസറെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. ഗിഡിയ്ക്ക് പകരം ചിലപ്പോള്‍ ക്രിസ് മോറിസിനെ ഉള്‍പ്പെടുത്താനും സാധ്യതയുണ്ടെന്നാണ് ഫാഫ് പറഞ്ഞത്. രണ്ടാം മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. ഇന്ത്യയെ പരമ്പരയില്‍ തിരിച്ചുവരവിനു അവസരം നല്‍കുകയാണെങ്കില്‍ അവര്‍ കൂടുതല്‍ അപകടകാരികളാകുമെന്നും ദക്ഷിണാഫ്രിക്കന്‍ നായകന്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version