Bangladesh

ന്യൂസിലാണ്ടിലെ കന്നി ടി20 വിജയവും നേടി ബംഗ്ലാദേശ്

ഏതാനും ദിവസം മുമ്പ് ന്യൂസിലാണ്ടിൽ ഏകദിനത്തിലെ തങ്ങളുടെ കന്നി വിജയം നേടിയ ബംഗ്ലാദേശ് ടി20യിലും വിജയം കുറിച്ചു. ഇന്ന് ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 134/9 എന്ന സ്കോര്‍ നേടിയപ്പോള്‍ 48 റൺസ് നേടിയ ജെയിംസ് നീഷം ആയിരുന്നു ടീമിന്റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ മിച്ചൽ സാന്റനര്‍ 23 റൺസും നേടി. ബംഗ്ലാദേശിനായി ഷൊറിഫുള്‍ ഇസ്ലാം മൂന്നും മഹേദി ഹസന്‍, മുസ്തഫിസുര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനായി പുറത്താകാതെ 42 റൺസ് നേടിയ ലിറ്റൺ ദാസ് ടോപ് സ്കോറര്‍ ആയപ്പോള്‍ സൗമ്യ സര്‍ക്കാര്‍(22), തൗഹിദ് ഹൃദോയ്(19), മഹേദി ഹസന്‍‍(19*) എന്നിവരും ബാറ്റിംഗിൽ തിളങ്ങി.

5 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ബംഗ്ലാദേശ് നേടിയത്. 97/5 എന്ന നിലയിൽ നിന്ന് ലിറ്റൺ – മഹേദി കൂട്ടുകെട്ട് 40 റൺസിന്റെ അപരാജിത കൂട്ടുകെട്ട് നേടി ബംഗ്ലാദേശിന്റെ വിജയം 18.4 ഓവറിൽ സാധ്യമാക്കി.

 

Exit mobile version