സിനീയര്‍ താരങ്ങളിൽ നിന്ന് ക്യാപ്റ്റന്‍സി പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ ശ്രമിക്കും – ലിറ്റൺ ദാസ്

ബംഗ്ലാദേശിന്റെ പുതിയ ഏകദിന ക്യാപ്റ്റനായി നിയമിക്കപ്പെട്ട ലിറ്റൺ ദാസിന്റെ കീഴിൽ ടീം ആദ്യ മത്സരം ഇന്ത്യയ്ക്കെതിരെ മികച്ചൊരു തിരിച്ചുവരവിലൂടെ വിജയിക്കുകയായിരുന്നു. തമീം ഇക്ബാൽ പരിക്കേറ്റ് പുറത്തായതോടെയാണ് ലിറ്റൺ ദാസിനെ ക്യാപ്റ്റനായി നിയമിക്കുവാന്‍ ബോര്‍ഡ് നിര്‍ബന്ധിതരായത്.

ടീമിലെ സീനിയര്‍ താരങ്ങളായ ഷാക്കിബ് അൽ ഹസന്‍, മുഷ്ഫിക്കുര്‍ റഹിം, മഹമ്മുദുള്ള എന്നിവരെ താന്‍ ക്യാപ്റ്റന്‍സിയിൽ ഏറെ ഉറ്റുനോക്കുന്നവരാണെന്നാണ് ലിറ്റൺ ദാസ് പ്രതികരിച്ചത്.

തനിക്ക് ഈ അവസരം നൽകിയതിന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് താരം നന്ദിയും പറഞ്ഞു. ഒരു കളിക്കാരനായി കളിക്കുമ്പോള്‍ ഉള്ള ഉത്തരവാദിത്ത്വത്തെക്കാള്‍ അധികം ഉത്തരവാദിത്ത്വം ക്യാപ്റ്റനെന്ന നിലയിൽ ഉണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും ലിറ്റൺ വ്യക്തമാക്കി.

തോൽവിയ്ക്ക് മേൽ തലവേദനയായി ലിറ്റൺ ദാസിന്റെ പരിക്കും

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ തോൽവിയേറ്റ് വാങ്ങിയ ബംഗ്ലാദേശിന് തിരിച്ചടിയായി ലിറ്റൺ ദാസിന്റെ പരിക്ക്. ഇന്നലെ ബാറ്റിംഗിനിടെ 81 റൺസ് നേടിയ ലിറ്റൺ ദാസ് പേശിവലിവ് കാരണം റിട്ടേര്‍ഡ് ഹര്‍ട്ട് ആകുകയായിരുന്നു. താരത്തിന് ഇനിയുള്ള സിംബാബ്‍വേ ടൂറിൽ പങ്കെടുക്കാനാകില്ല എന്ന് ബംഗ്ലാദേശ് ചീഫ് സെലക്ടര്‍ മിന്‍ഹാജുൽ അബേദിന്‍ വ്യക്തമാക്കി.

സ്ഥിരമായി ബംഗ്ലാദേശിന് വേണ്ടി റൺസ് കണ്ടെത്തുന്ന താരത്തിന്റെ അഭാവം വലിയ തിരിച്ചടിയായി ബംഗ്ലാദേശിന് മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടി20 പരമ്പര കൈവിട്ട ടീമിന് ആദ്യ ഏകദിനത്തിലും തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

ഫോര്‍മാറ്റ് മാറി ഫലം മാറിയില്ല!!! ഏകദിനത്തിലും ബംഗ്ലാദേശിനെ വീഴ്ത്തി സിംബാബ്‍വേ

ബംഗ്ലാദേശ് നേടിയ 303 റൺസ് അനായാസം മറികടന്ന് സിംബാബ്‍വേ. സിക്കന്ദര്‍ റാസയും ഇന്നസന്റ് കൈയയും ചേര്‍ന്ന് നേടിയ തകര്‍പ്പന്‍ നാലാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ  10 പന്തുകള്‍ അവശേഷിക്കവെയാണ് സിംബാബ്‍വേയുടെ വിജയം.

ചേസിംഗിനിറങ്ങിയ സിംബാബ്‍വേയ്ക്ക് 6 റൺസ് നേടുന്നതിനിടെ 2 വിക്കറ്റ് നഷ്ടമായെങ്കിലും വെസ്‍ലി മാധവേരെയും(19) ഇന്നസന്റ് കൈയയും ചേര്‍ന്ന് 56 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്.

അവിടെ നിന്ന് സിംബാബ്‍വേയുടെ തിരിച്ചുവരവാണ് മത്സരത്തിൽ കണ്ടത്. ഇന്നസന്റും – സിക്കന്ദര്‍ റാസയും ചേര്‍ന്ന് 192 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്. 110 റൺസ് നേടിയ കൈയ പുറത്തായ ശേഷം ലൂക്ക് ജോംഗ്വേയെ(24) കൂട്ടുപിടിച്ച് സിക്കന്ദര്‍ റാസ ടീമിനെ മുന്നോട്ട് നയിച്ചു.

നാലാം വിക്കറ്റിൽ 42 റൺസ് ഈ കൂട്ടുകെട്ട് നേടിയപ്പോള്‍ സിക്കന്ദര്‍ റാസ പുറത്താകാതെ 135 റൺസുമായി സിംബാബ്‍വേയുടെ വിജയം ഉറപ്പാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി ലിറ്റൺ ദാസ് 81 റൺസ് നേടിയെങ്കിലും താരം റിട്ടേര്‍ഡ് ഹര്‍ട്ട് ആകുകയായിരുന്നു. തമീം ഇക്ബാൽ(62) അനാമുള്‍ ഹക്ക്(73), മുഷ്ഫിക്കുര്‍ റഹിം(52*), മഹമ്മുദുള്ള(20*) എന്നിവരും മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 303 റൺസ് നേടിയത്. ഒന്നാം വിക്കറ്റിൽ 119 റൺസാണ് തമീം ലിറ്റൺ കൂട്ടുകെട്ട് നേടിയത്.

അനായാസ ജയം, പരമ്പരയിൽ ഒപ്പമെത്തി ബംഗ്ലാദേശ്

സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ടി20യിൽ വിജയം നേടി പരമ്പരയിൽ ശക്തമായ തിരിച്ചുവരവ് നടത്തി ബംഗ്ലാദേശ്. മൊസ്ദേക്ക് ഹൊസൈന്റെ 5 വിക്കറ്റ് നേട്ടം സിംബാബ്‍വേയെ 31/5 എന്ന നിലയിൽ പ്രതിരോധത്തിലാക്കിയെങ്കിലും സിക്കന്ദര്‍ റാസയുടെ അര്‍ദ്ധ ശതകം ടീമിനെ 135/8 എന്ന സ്കോറിലേക്ക് എത്തിച്ചു.

ലിറ്റൺ ദാസ് നേടിയ 56 റൺസിനൊപ്പം അഫിഫ് ഹൊസൈനും (30*) നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും(19*) മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ 17.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് തങ്ങളുടെ വിജയം കരസ്ഥമാക്കി.

ടി20യിൽ ബംഗ്ലാദേശ് ബഹുദൂരം പിന്നിൽ – ലിറ്റൺ ദാസ്

ടി20 ക്രിക്കറ്റില്‍ മറ്റു മികച്ച ടീമുകളിലും ബഹുദൂരം പിന്നിലാണ് ബംഗ്ലാദേശ് എന്ന് പറഞ്ഞ് ലിറ്റൺ ദാസ്. ഇന്നലെ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ തോല്‍വിയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു താരം. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് ബാറ്റിംഗ് പരാജയം നേരിട്ടുവെങ്കിലും മഴ കാരണം മത്സരം ഉപേക്ഷിക്കുകയായിരുന്നു.

അടുത്ത രണ്ട് മത്സരങ്ങളിലും ബംഗ്ലാദേശിന് തോല്‍വിയായിരുന്നു ഫലം. പവര്‍ഹിറ്റിംഗ് ശേഷി ടീം ഏറെ മെച്ചപ്പെടുത്തുവാനുണ്ടെന്നും അല്ലാത്തപക്ഷം ടീമിന് ലോകകപ്പിൽ വലിയ വില കൊടുക്കേണ്ടിവരും എന്നും ലിറ്റൺ ദാസ് വ്യക്തമാക്കി.

കൈൽ മയേഴ്സും നിക്കോളസ് പൂരനും പുറത്തെടുത്തത് പോലെ വിസ്ഫോടകരമായ ബാറ്റിംഗ് പുറത്തെടുക്കുവാന്‍ ബംഗ്ലാദേശ് ബാറ്റിംഗ് യൂണിറ്റിന് കഴിയാത്തതാണ് ബൗളര്‍മാര്‍ക്കും കാര്യങ്ങള്‍ പ്രയാസകരമാക്കുന്നതെന്ന് ദാസ് സൂചിപ്പിച്ചു.

ബംഗ്ലാദേശിന്റെ ലീഡ് വെറും 28 റൺസ്, ധാക്കയിൽ പിടിമുറുക്കി ശ്രീലങ്ക

ബംഗ്ലാദേശിനെതിരെ ധാക്ക ടെസ്റ്റിൽ 29 റൺസ് വിജയ ലക്ഷ്യം തേടി ശ്രീലങ്ക ഇറങ്ങും. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 169 റൺസിന് അവസാനിച്ചപ്പോള്‍ ടീമിന് 28 റൺസിന്റെ ലീഡാണ് ലഭിച്ചത്. അസിത ഫെര്‍ണാണ്ടോ നേടിയ 6 വിക്കറ്റ് നേട്ടം ആണ് ശ്രീലങ്കയ്ക്ക് മേൽക്കൈ നേടിക്കൊടുത്തത്.

53/5 എന്ന നിലയിലേക്ക് വീണ ടീമിനെ ലിറ്റൺ ദാസിന്റെയും(52) ഷാക്കിബിന്റെയും(58) ആറാം വിക്കറ്റ് കൂട്ടുകെട്ട് 103 റൺസുമായി മുന്നോട്ട് നയിച്ചുവെങ്കിലും ഇരുവരെയും പുറത്താക്കി അസിത ഫെര്‍ണാണ്ടോ ബംഗ്ലാദേശിന്റെ പതനത്തിന് തുടക്കമായി. അധികം വൈകാതെ ടീം 169 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

താന്‍ കണ്ടതിൽ ഏറ്റവും മികച്ച കൂട്ടുകെട്ട് – റസ്സൽ ഡൊമിംഗോ

ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ 253 റൺസ് നേടിയ ലിറ്റൺ ദാസ് – മുഷ്ഫിക്കുര്‍ റഹിം കൂട്ടുകെട്ടിന വാനോളം പുകഴ്ത്തി റസ്സൽ ഡൊമിംഗോ. താന്‍ കണ്ടതിൽ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് ഇതെന്ന് ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോ വ്യക്തമാക്കി.

24/5 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിനെ തിരികെ ട്രാക്കിലേക്ക് എത്തിച്ചത് ഈ ആറാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. ടെസ്റ്റിൽ താന്‍ കോച്ചായി കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത് എന്നും മികച്ച ക്യാരക്ടര്‍ ആണ് ഇരു താരങ്ങളും നേടിയത് എന്നും ഡൊമിംഗോ വ്യക്തമാക്കി.

തകര്‍ന്നടിഞ്ഞ ബംഗ്ലാദേശിന്റെ തിരിച്ചുവരവ് സാധ്യമാക്കി മുഷ്ഫിക്കുര്‍ റഹിമും ലിറ്റൺ ദാസും, ബംഗ്ലാദേശ് അതിശക്തമായ നിലയിൽ

ധാക്കയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് കരുത്തരായ നിലയിൽ. 277/5 എന്ന അതിശക്തമായ നിലയിൽ ബംഗ്ലാദേശ് ആദ്യ ദിവസം അവസാനിപ്പിച്ചപ്പോള്‍ 253 റൺസിന്റെ അപരാജിത കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

24 റൺസ് നേടുന്നതിനിടെ ബംഗ്ലാദേശിന് അഞ്ച് വിക്കറ്റ് നഷ്ടമായപ്പോള്‍ കസുന്‍ രജിത മൂന്നും അസിത ഫെര്‍ണാണ്ടോ 2 വിക്കറ്റും നേടിയാണ് ശ്രീലങ്കന്‍ ബൗളര്‍മാരിൽ തിളങ്ങിയത്. അതിന് ശേഷം റഹിം – ദാസ് കൂട്ടുകെട്ട് ബംഗ്ലാദേശിന്റെ തിരിച്ചുവരവ് ഒരുക്കുകയായിരുന്നു.

ലിറ്റൺ ദാസ് 135 റൺസും മുഷ്ഫിക്കുര്‍ റഹിം 115 റൺസുമാണ് ആതിഥേയര്‍ക്കായി നേടിയത്.

നാണംകെട്ട് ബംഗ്ലാദേശ്, 43 റണ്‍സിനു പുറത്ത്

ആന്റിഗ്വ ടെസ്റ്റില്‍ നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണ് ബംഗ്ലാദേശ്. ടോസ് നേടി വിന്‍ഡീസ് സന്ദര്‍ശകരെ ബാറ്റിംഗിനയയ്ച്ചപ്പോള്‍ ടീം 18.4 ഓവറില്‍ 43 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. കെമര്‍ റോച്ച് 5 വിക്കറ്റും മിഗ്വല്‍ കമ്മിന്‍സ് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ രണ്ട് വിക്കറ്റ് ജേസണ്‍ ഹോള്‍ഡര്‍ സ്വന്തമാക്കി.

25 റണ്‍സ് നേടിയ ലിറ്റണ്‍ ദാസ് ആണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്കോറര്‍. നാല് താരങ്ങള്‍ പൂജ്യത്തിനു പുറത്തായപ്പോള്‍ മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാനും സാധിച്ചില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലിറ്റണ്‍ ദാസ് തിരികെ ബംഗ്ലാദേശ് ഏകദിന ടീമില്‍, മുസ്തഫിസുര്‍ റഹ്മാനും ടീമില്‍

വിന്‍ഡീസിനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ലിറ്റണ്‍ ദാസ് തിരികെ ടീമിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് പ്രത്യേകത. അതേ സമയം ഇമ്രുല്‍ കൈസിനു ടീമില്‍ ഇടം ലഭിച്ചില്ല. പരിക്കേറ്റ് പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജൂലൈ 22നു ഏകദിന പരമ്പര ആരംഭിക്കും. ആദ്യ രണ്ട് മത്സരങ്ങളും ഗയാനയിലും മൂന്നാം മത്സരം സെയിന്റ് കിറ്റ്സിലുമാണ് നടക്കുക.

സ്ക്വാഡ്: മഷ്റഫേ മൊര്‍തസ, ഷാകിബ് അല്‍ ഹസന്‍, തമീം ഇക്ബാല്‍, അനാമുള്‍ ഹക്ക്, ലിറ്റണ്‍ ദാസ്, മുഷ്ഫികുര്‍ റഹിം, സബ്ബിര്‍ റഹ്മാന്‍, മഹമ്മദുള്ള, മൊസ്ദേക് ഹൊസൈന്‍ സൈക്കത്, നസ്മുള്‍ ഹൊസൈന്‍, മെഹ്‍ദി ഹസന്‍, നസ്മുള്‍ ഇസ്ലാം, റൂബല്‍ ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, അബു ഹൈദര്‍, അബു ജയേദ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version