ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച, 192 റൺസിന് ഓള്‍ഔട്ട്

അഫ്ഗാനിസ്ഥാനെതിരെ മൂന്നാം ഏകദിനത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ടീം 192 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 86 റൺസ് നേടിയ ലിറ്റൺ ദാസ് ആണ് ബംഗ്ലാദേശ് സ്കോറിന് മാന്യത പകര്‍ന്നത്. 46.5 ഓവറാണ് ബംഗ്ലാദേശ് ഇന്നിംഗ്സ് നീണ്ടത്.

Afghanistanrashidkhan

ഒരു ഘട്ടത്തിൽ 121/2 എന്ന നിലയിലായിരുന്ന ബംഗ്ലാദേശിന്റെ പതനം പൊടുന്നനെയായിരുന്നു. ഷാക്കിബ് 30  റൺസും മഹമ്മുദുള്ള 29 റൺസും നേടി. മഹമ്മുദുള്ള പുറത്താകാതെ നിന്നു. അഫ്ഗാനിസ്ഥാനായി റഷീദ് ഖാന്‍ മൂന്നും മുഹമ്മദ് നബി രണ്ടും വിക്കറ്റ് നേടി.

ശതകം നേടി ലിറ്റൺ ദാസ്, ബാറ്റിംഗിൽ തിളങ്ങി മുഷ്ഫിക്കുറും

അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ഏകദിനത്തിൽ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ലിറ്റൺ ദാസിന്റെയും മുഷ്ഫിക്കുര്‍ റഹിമിന്റെയും മികവിൽ 306/4 എന്ന സ്കോര്‍ നേടുകയായിരുന്നു.

തമീം ഇക്ബാലിനെയും(12), ഷാക്കിബ് അല്‍ ഹസനെയും(20) നഷ്ടമായ ശേഷം ലിറ്റൺ ദാസും മുഷ്ഫിക്കുര്‍ റഹീമും ചേര്‍ന്ന് 202 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്. ഇന്നിംഗ്സിന്റെ അവസാനത്തോടെ 136 റൺസ് നേടിയ ലിറ്റൺ ദാസ് പുറത്തായി അടുത്ത പന്തിൽ 86 റൺസ് നേടിയ മുഷ്ഫിക്കുറും പുറത്തായി.

285/2 എന്ന നിലയിൽ നിന്ന് അടുത്തടുത്ത പന്തുകളിൽ ഇരുവരുടെയും വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ബംഗ്ലാദേശ് 285/4 എന്ന നിലയിലേക്ക് വീണു. ഫരീദ് അഹമ്മദിനായിരുന്നു രണ്ട് വിക്കറ്റും. പിന്നീട് കഴിഞ്ഞ മത്സരത്തിലെ ഹീറോ അഫിഫ് ഹൊസൈന്‍ 13 റൺസ് നേടി ടീം സ്കോര്‍ 300 കടത്തി.

ശതകം നേടാനാകാതെ ലിറ്റൺ ദാസും മോമിനുള്‍ ഹക്കും പുറത്ത്, ഇരുവരെയും പുറത്താക്കി ട്രെന്റ് ബോള്‍ട്ട്

ബേ ഓവറലില്‍ കരുതുറ്റ ബാറ്റിംഗ് പ്രകടനവുമായി ന്യൂസിലാണ്ട്. 175/2 എന്ന നിലയിൽ നിന്ന് മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച സന്ദര്‍ശകര്‍ക്ക് രണ്ട് വിക്കറ്റ് വേഗത്തിൽ നഷ്ടമായെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി ടീം ലീഡ് നേടുന്ന കാഴ്ചയാണ് കണ്ടത്.

അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ലിറ്റൺ ദാസും മോമിനുള്‍ ഹക്കും മികവ് പുലര്‍ത്തിയെങ്കിലും ഇരുവര്‍ക്കും ശതകം നഷ്ടമായപ്പോള്‍ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 401 റൺസ് നേടി ബംഗ്ലാദേശ്. 20 റൺസുമായി മെഹ്ദി ഹസനും 11 റൺസ് നേടി യാസിര്‍ അലിയുമാണ് ക്രീസിലുള്ളത്. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ 31 റൺസ് നേടിയിട്ടുണ്ട്.

6 വിക്കറ്റ് നഷ്ടമായ ടീമിന് 73 റൺസിന്റെ ലീഡാണുള്ളത്. ലിറ്റൺ ദാസ് 86 റൺസ് നേടി പുറത്തായപ്പോള്‍ മോമിനുള്‍ ഹക്ക് 88 റൺസാണ് നേടിയത്. 158 റൺസാണ് ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റിൽ നേടിയത്.

ഇന്ന് വീണ നാല് വിക്കറ്റിൽ മൂന്നും നേടിയത് ട്രെന്റ് ബോള്‍ട്ടാണ്. നീൽ വാഗ്നറിനും മൂന്ന് വിക്കറ്റ് ഇന്നിംഗ്സിൽ ലഭിച്ചു.

ന്യൂസിലാണ്ടിനെതിരെ ലീഡ് നേടി ബംഗ്ലാദേശ്

ന്യൂസിലാണ്ടിനെതിരെ ബംഗ്ലാദേശിന് ലീഡ്. മികച്ച രീതിയിലുള്ള ബാറ്റിംഗ് പ്രകടനം മത്സരത്തിന്റെ മൂന്നാം ദിവസം ബംഗ്ലാദേശ് പുറത്തെടുക്കുകയായിരുന്നു. മഹമ്മുദുള്ള ഹസന്‍ റോയിയെ(78) തുടക്കത്തിൽ തന്നെ വാഗ്നര്‍ പുറത്താക്കിയെങ്കിലും ക്യാപ്റ്റന്‍ മോമിനുല്‍ ഹക്ക് ആണ് ബംഗ്ലാദേശിന്റെ ബാറ്റിംഗിനെ മുന്നോട്ട് നയിച്ചത്.

താരത്തിന് മികച്ച പിന്തുണയുമായി ലിറ്റൺ ദാസും അര്‍ദ്ധ ശതകം നേടി ടീമിനെ കരുതുറ്റ നിലയിലേക്ക് എത്തിച്ചു. 125 ഓവര്‍ പിന്നിടുമ്പോള്‍ ബംഗ്ലാദേശ് 329/4 എന്ന നിലയിലാണ്.

69 റൺസുമായി മോമിനുളും 65 റൺസ് നേടി ലിറ്റൺ ദാസുമാണ് ക്രീസിലുള്ളത്. 126 റൺസാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയത്.

157 റൺസിന് ഓള്‍ഔട്ട് ആയി ബംഗ്ലാദേശ്, പാക്കിസ്ഥാന് 202 റൺസ് വിജയ ലക്ഷ്യം

ബംഗ്ലാദേശിനെതിരെ പരമ്പരയിൽ മുന്നിലെത്തുവാന്‍ പാക്കിസ്ഥാന് 202 റൺസ് വിജയ ലക്ഷ്യം. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 157 റൺസിന് അവസാനിപ്പിച്ച് പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ മത്സരത്തിൽ ടീമിന് മേൽക്കൈ നല്‍കുകയായിരുന്നു.

ഷഹീന്‍ അഫ്രീദിയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്തുണയുമായി സാജിദ് ഖാന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ 153/6 എന്ന നിലയിൽ നിന്ന് ബംഗ്ലാദേശ് 157 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

59 റൺസ് നേടിയ ലിറ്റൺ ദാസ് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

6 വിക്കറ്റ് നഷ്ടം, ബംഗ്ലാദേശിന് 159 റൺസ് ലീഡ്

പാക്കിസ്ഥാനെതിരെ നാലാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 115/6 എന്ന സ്കോര്‍ നേടി ബംഗ്ലാദേശ്. 159 റൺസാണ് ടീമിന്റെ ലീഡായിട്ടുള്ളത്. 32 റൺസാണ് ലിറ്റൺ ദാസ് നേടിയിരിക്കുന്നത്. 11 റൺസുമായി നൂറുള്‍ ഹസനാണ് ദാസിന് കൂട്ടായി ക്രീസിലുള്ളത്.

ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റും ഹസന്‍ അലി രണ്ട് വിക്കറ്റും നേടിയിട്ടുണ്ട്.

ടി20യിൽ നിന്ന് വിട്ട് നിന്നത് ടെസ്റ്റിൽ ഗുണം ചെയ്തു – ലിറ്റൺ ദാസ്

ടി20 ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തത് തനിക്ക് ഗുണം ചെയ്തുവെന്ന് അറിയിച്ച് ലിറ്റൺ ദാസ്.ലോകകപ്പിന് ശേഷം താരത്തെ പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയിൽ നിന്ന് ഒഴിവാക്കിയിരുന്നു. അതിന് ശേഷം ചട്ടോഗ്രാമിലെ ആദ്യ ടെസ്റ്റിൽ താരം ശതകം നേടിയാണ് മികവ് തെളിയിച്ചത്.

ടീം മാനേജ്മെന്റ് ഈ തീരുമാനം എടുത്തത് താന്‍ ടെസ്റ്റിൽ നല്ല പ്രകടനം പുറത്തെടുക്കണമെന്ന് ലക്ഷ്യം വെച്ചായേക്കാമെന്നും താരം പ്രതികരിച്ചു. ശതകം നേടിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും തനിക്ക് സിംബാബ്‍വേയ്ക്കെതിരെ തലനാരിഴയ്ക്കാണ് ശതകം നഷ്ടമായതെന്നും എന്നാൽ ഈ ശതകത്തെ കൂറ്റന്‍ സ്കോറാക്കി മാറ്റിയിരുന്നേൽ കൂടുതൽ സന്തോഷം ആയേനെ എന്നും താരം വ്യക്തമാക്കി.

തുടക്കം തകര്‍ച്ചയോടെ, ബംഗ്ലാദേശിന്റെ രക്ഷകരായി അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്

പാക്കിസ്ഥാനെതിരെ 49/4 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിന്റെ മികച്ച തിരിച്ചുവരവ് കണ്ടപ്പോള്‍ മത്സരത്തിന്റെ ഒന്നാം ദിവസം 253/4 എന്ന നിലയിൽ ബംഗ്ലാദേശ്.

204 റൺസിന്റെ തകര്‍പ്പന്‍ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിൽ ബംഗ്ലാദേശിന് തുണയായത്. 113 റൺസ് നേടിയ ലിറ്റൺ ദാസും 82 റൺസുമായി മുഷ്ഫിക്കുര്‍ റഹിമുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

ഷദ്മന്‍ ഇസ്ലാം(14), സൈഫ് ഹസ്സന്‍(14), നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(14) എന്നിവരുടെ വിക്കറ്റുകള്‍ക്കൊപ്പം ക്യാപ്റ്റന്‍ മോമിനുള്‍ ഹക്കിനെയും(6) ബംഗ്ലാദേശിന് നഷ്ടമാകുകയായിരുന്നു.

ബംഗ്ലാദേശിനെതിരെ മൂന്ന് റൺസ് വിജയം നേടി വെസ്റ്റിന്‍ഡീസ്

ആവേശകരമായ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ 3 റൺസ് വിജയം നേടി വെസ്റ്റിന്‍ഡീസ്. ഇന്ന് ടി20 ലോകകപ്പിൽ നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റിന്‍ഡീസ് 22 പന്തിൽ 40 റൺസ് നേടിയ നിക്കോളസ് പൂരന്റെയും റോസ്ടൺ ചേസിന്റെയും(39) ഇന്നിംഗ്സുകളുടെ ബലത്തിൽ 142/7 എന്ന സ്കോറിലേക്ക് എത്തിയപ്പോള്‍ ബംഗ്ലാദേശിന് 139/5 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

അവസാന ഓവറിൽ 13 റൺസായിരുന്നു ബംഗ്ലാദേശ് വിജയത്തിനായി നേടേണ്ടിയിരുന്നത്. ക്യാപ്റ്റന്‍ മഹമ്മുദുള്ള ക്രീസിലുണ്ടായിരുന്നുവെങ്കിലും ആന്‍ഡ്രേ റസ്സൽ എറിഞ്ഞ ഓവറിൽ വലിയ ഷോട്ടുകള്‍ നേടുവാന്‍ ബംഗ്ലാദേശിന് സാധിക്കാതെ പോയപ്പോള്‍ ടീം 3 റൺസിന്റെ തോല്‍വി വഴങ്ങി.

19ാം ഓവറിന്റെ അവസാന പന്തിൽ 44 റൺസ് നേടിയ ലിറ്റൺ ദാസിനെ ബംഗ്ലാദേശിന് നഷ്ടമായതാണ് ടീമിന് തിരിച്ചടിയായത്. 24 റൺസുമായി മഹമ്മുദുള്ള പുറത്താകാതെ നിന്നുവെങ്കിലും വിജയം ബംഗ്ലാദേശിന് കിട്ടാക്കനിയായി. ടൂര്‍ണ്ണമെന്റിലെ മൂന്നാം തോല്‍വിയാണ് ബംഗ്ലാദേശ് ഇന്ന് ഏറ്റുവാങ്ങിയത്.

ലഹിരു കുമരയ്ക്കും ലിറ്റൺ ദാസിനും എതിരെ നടപടി

ഇന്നലെ നടന്ന ടി20 ലോകകപ്പ് സൂപ്പര്‍ ലീഗ് മത്സരത്തിനിടെ കൈയ്യാങ്കളിയുടെ വക്കിലെത്തിയ ലഹിരു കുമര, ലിറ്റൺ ദാസ് എന്നിവര്‍ക്കെതിരെ ഐസിസിയുെ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി.

മാച്ച് ഫീസിന്റെ 25 ശതമാനം പിഴയും 1 ഡീ മെറിറ്റ് പോയിന്റുമാണ് ശ്രീലങ്കന്‍ താരത്തിനെതിരെ ചുമത്തിയതെങ്കില്‍ ലിറ്റൺ ദാസിന് ഒടുക്കേണ്ടത് 15 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ്.

ലിറ്റൺ ദാസിനെ പുറത്താക്കിയ ശേഷം ലഹിരു കുമരയാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത്. ലിറ്റൺ ദാസ് അതിന് തിരിച്ച് അതേ സമീപനം എടുത്തപ്പോള്‍ താരങ്ങളെ പിടിച്ച് മാറ്റേണ്ട സാഹചര്യം ഉടലെടുക്കുകയായിരുന്നു.

ലിറ്റൺ ദാസും ഓസ്ട്രേലിയന്‍ ടി20 പരമ്പരയ്ക്കില്ല

ബംഗ്ലാദേശ് ഓപ്പണര്‍ ലിറ്റൺ ദാസ് വ്യക്തിപരമായ കാരണങ്ങളാൽ ഓസ്ട്രേലിയന്‍ ടി20 പരമ്പരയിൽ കളിക്കില്ല. സിംബാബ്‍വേയിൽ നിന്ന് നേരത്തെ മടങ്ങിയ താരം കുടുംബത്തിലെ അസുഖബാധിതനായ ആളുടെ ഒപ്പം നില്‍ക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

സിംബാബ്‍വേയ്ക്കെതിരെ ആദ്യ രണ്ട് ടി20 മത്സരങ്ങളിൽ താരം തുടയ്ക്കേറ്റ പരിക്ക് കാരണം കളിച്ചിരുന്നില്ല. മൂന്നാം ടി20യിൽ ഫിറ്റായി മടങ്ങിയെത്തുമെന്ന് കരുതിയപ്പോളാണ് ഈ സംഭവം നടക്കുന്നത്.

നേരത്തെ മുഷ്ഫിക്കുര്‍ റഹിമും സമാനമായ രീതിയിൽ സിംബാബ്‍വേ പരമ്പരയ്ക്കിടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. താരം ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പരയിലും കളിക്കില്ലെന്നാണ് അറിയുന്നത്. ക്യാപ്റ്റന്‍ തമീം ഇക്ബാല്‍ രണ്ട് മാസത്തെ ഇടവേള എടുത്തപ്പോള്‍ മുസ്തഫിസുര്‍ റഹ്മാനും പരിക്ക് കാരണം ഓസ്ട്രേലിയന്‍ പരമ്പരയിൽ കളി്കകി്ലലെന്നാണ് ലഭിയ്ക്കുന്ന വിവരം.

താന്‍ ആദ്യ 20-25 ഓവര്‍ ടെസ്റ്റ് ക്രിക്കറ്റ് പോലെയാണ് കളിച്ചത് – ലിറ്റൺ ദാസ്

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ തുടകം പിഴച്ചുവെങ്കിലും ലിറ്റൺ ദാസിന്റെ ശതകത്തിന്റെ ബലത്തിൽ മികച്ച സ്കോറാണ് ബംഗ്ലാദേശ് നേടിയത്. തുടര്‍ന്ന് ഷാക്കിബ് അഞ്ച് വിക്കറ്റ് കൂടി നേടിയപ്പോള്‍ ബംഗ്ലാദേശ് 155 റൺസിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി.

ശതകം നേടിയ ലിറ്റൺ ദാസ് മത്സര ശേഷം പറഞ്ഞത് താന്‍ ആദ്യ 20-25 ഓവറുകള്‍ ടെസ്റ്റ് ക്രിക്കറ്റ് പോലെയാണ് കളിച്ചതെന്നും മറുശത്ത് വിക്കറ്റുകള്‍ വീഴുന്നതിനാൽ തന്നെ തന്റെ ഉത്തരവാദിത്വം ആയിരുന്നു ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചതെന്നും അതിനാൽ തന്നെ ആദ്യം താന്‍ റിസ്ക് എടുക്കാതെയാണ് ബാറ്റ് വീശിയതെന്നും ലിറ്റൺ ദാസ് വ്യക്തമാക്കി.

Exit mobile version