വെറും രണ്ട് പന്തിൽ ഒരു ടി20 മത്സരം വിജയിച്ച് സ്പെയിൻ!! ചരിത്രം വഴി മാറിയ മത്സരം

ചരിത്രങ്ങൾ തിരുത്തപ്പെട്ട ഒരു ടി20 അന്താരാഷ്‌ട്ര മത്സരത്തിൽ, സ്‌പെയിൻ ഐൽ ഓഫ് മാനെ വെറും 10 റൺസിന് എറിഞ്ഞിട്ടും. പുരുഷന്മാരുടെ T20Iയിലെ എക്കാലത്തെയും കുറഞ്ഞ സ്‌കോർ ആണിത്. നേരത്തെ തുർക്കി 2019ൽ 21 റൺസിൻ ഓളൗട്ട് ആയതായിരുന്നു ഏറ്റവും ചെറിയ അന്താരാഷ്ട്ര ടി20 സ്കോർ. ഇന്ന് സ്‌പെയിനിന്റെ മുഹമ്മദ് കമ്രാനും ആതിഫ് മെഹ്മൂദും ഐൽ ഓഫ് മെനിനെ എറിഞ്ഞിട്ടു. ഇരുവരും നാലു വിക്കറ്റ് വീതം വീഴ്ത്തി.

കമ്രാൻ ഒരു ഹാട്രിക്ക് ഉൾപ്പെടെ ആണ് നാല് വിക്കറ്റ് വീഴ്ത്തിയത്. ഐൽ ഓഫ് മാന്റെ ബാറ്റിംഗ് വെറും 8.4 ഓവർ മാത്രമെ നീണ്ടു നിന്നുള്ളൂ. 10 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സ്‌പെയിനിന്റെ ഓപ്പണർമാരായ അവായിസ് അഹമ്മദും ക്രിസ്റ്റ്യൻ മുനോസ്-മിൽസും ചേർന്ന് തുടർച്ചയായ രണ്ട് ബൗണ്ടറികൾ പറത്തി കൊണ്ട് ആദ്യ രണ്ട് പന്തുകളിൽ തന്നെ കളൊ വിജയിച്ചു. 118 പന്തുകൾ ബാക്കിനിൽക്കെ 10 വിക്കറ്റ് ജയം എന്ന ചരിത്രം ഇതോടെ കുറിക്കപ്പെട്ടു. ഈ ജയത്തോടെ സ്പെയിൻ പരമ്പരയിലെ ആറ് മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരി.

പാകിസ്താന്റെ ടി20 റെക്കോർഡ് മറികടന്ന് നമ്മുടെ ഇന്ത്യ!!

ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ നേടിയ ആറ് വിക്കറ്റ് വിജയത്തിലൂടെ ഇന്ത്യ ടി20യിൽ ഒരു പുതിയ റെക്കോർഡ് ഇട്ടു. ഒരു വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ടി20 വിജയങ്ങൾ നേടിയ ടീമായാണ് ഇന്ത്യ മാറിയത്. വൈരികളായ പാക്കിസ്ഥാന്റെ റെക്കോർഡ് ആണ് ഇന്ത്യ മറികടന്നത്.

ബാബർ അസമും പാകിസ്താനും 2021ൽ 20 വിജയങ്ങൾ നേടിയിരുന്നു. ഇന്ത്യ ഇന്നത്തെ ജയത്തോടെ 2022ൽ 21 വിജയങ്ങൾ നേടി. ഇനിയും മാസങ്ങൾ ഏറെ ഉള്ളതിനാൽ ഇന്ത്യ ഈ റെക്കോർഡ് ആർക്കും മറികടക്കാൻ പറ്റാത്ത ഉയരത്തിലേക്ക് എത്തിക്കും എന്ന് ആണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ന് ഓസ്ട്രേലിയയെ മൂന്നാം ടി20യിൽ തോൽപ്പിച്ചതോടെ ഇന്ത്യ പരമ്പരയും സ്വന്തമാക്കി.

കൂള്‍ ലുക്കിൽ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍, ടീമിന്റെ പുതിയ ജഴ്സി എത്തി

ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പുതിയ ജഴ്സി എത്തി. എംപിഎൽ സ്പോര്‍ട്സ് ആണ് മെര്‍ക്കന്‍ഡൈസ് പാര്‍ട്ണര്‍. ഇന്ത്യയുടെ പുരുഷ വനിത ക്യാപ്റ്റന്മാരും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും സൂര്യകുമാര്‍ യാദവിന്റെയും പുതിയ ജഴ്സിയിലുള്ള ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.

ഇളം നീല നിറത്തിലുള്ള ജഴ്സിയിൽ കടും നീല ഡിസൈന്‍ കൂടിയെത്തുമ്പോള്‍ ജഴ്സി മൊത്തതിൽ കൂള്‍ ലുക്ക് നൽകുന്നുവെന്നാണ് പൊതുവേയുള്ള ആരാധകരുടെ അഭിപ്രായം.

 

ടി20യിൽ നിന്ന് വിട്ട് നിന്നത് ടെസ്റ്റിൽ ഗുണം ചെയ്തു – ലിറ്റൺ ദാസ്

ടി20 ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തത് തനിക്ക് ഗുണം ചെയ്തുവെന്ന് അറിയിച്ച് ലിറ്റൺ ദാസ്.ലോകകപ്പിന് ശേഷം താരത്തെ പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയിൽ നിന്ന് ഒഴിവാക്കിയിരുന്നു. അതിന് ശേഷം ചട്ടോഗ്രാമിലെ ആദ്യ ടെസ്റ്റിൽ താരം ശതകം നേടിയാണ് മികവ് തെളിയിച്ചത്.

ടീം മാനേജ്മെന്റ് ഈ തീരുമാനം എടുത്തത് താന്‍ ടെസ്റ്റിൽ നല്ല പ്രകടനം പുറത്തെടുക്കണമെന്ന് ലക്ഷ്യം വെച്ചായേക്കാമെന്നും താരം പ്രതികരിച്ചു. ശതകം നേടിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും തനിക്ക് സിംബാബ്‍വേയ്ക്കെതിരെ തലനാരിഴയ്ക്കാണ് ശതകം നഷ്ടമായതെന്നും എന്നാൽ ഈ ശതകത്തെ കൂറ്റന്‍ സ്കോറാക്കി മാറ്റിയിരുന്നേൽ കൂടുതൽ സന്തോഷം ആയേനെ എന്നും താരം വ്യക്തമാക്കി.

ടി20 ലീഗ് ആരംഭിക്കുവാനൊരുങ്ങി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്

ഐപിഎല്‍ രീതിയിലുള്ള പുതിയ ടി20 ലീഗിന്റെ പ്രഖ്യാപനം നടത്തി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്. 2021-22 ഡിസംബര്‍ – ജനുവരി മാസങ്ങളിലായാണ് ലീഗ് നടത്തുക എന്ന് ബോര്‍ഡ് അറിയിച്ചു. ആറ് ടീമുകള്‍ ആവും ലീഗിലുണ്ടാകുക.

ഇന്ത്യയുള്‍പ്പെടെ വിവിധ ക്രിക്കറ്റിംഗ് രാജ്യങ്ങളില്‍ നിന്ന് ഫ്രാഞ്ചൈസിയ്ക്കായി താല്പര്യം വന്നിട്ടുണ്ടെന്നാണ് ബോര്‍ഡ് അറിയിച്ചത്. ചില ഐപില്‍ ടീമുകള്‍, ബോളിവുഡ് താരങ്ങള്‍, ഇന്ത്യന്‍ ബിസിനസ്സുകാര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് അറിയുന്നത്.

ഒരു മാസത്തിനുള്ളില്‍ ഫ്രാഞ്ചൈസികളുടെ കാര്യത്തില്‍ തീരുമാനമാകുമെന്നാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് അധികാരികള്‍ പറയുന്നത്.

ടി20 ലോകകപ്പ് സെമിയിലെത്തുക ഇന്ത്യയും ഈ രാജ്യങ്ങളും, പ്രവചനവുമായി ഡീന്‍ ജോണ്‍സ്

2020 ടി20 ലോകകപ്പ് മാറ്റി വയ്ക്കുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ ഈ ടൂര്‍ണ്ണമെന്റിലെ സെമി സ്ഥാനങ്ങള്‍ സ്വന്തമാക്കുന്ന ടീമുകളെക്കുറിച്ചുള്ള പ്രവചനവുമായി ഡീന്‍ ജോണ്‍സ്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കൊപ്പം പാക്കിസ്ഥാനോ വിന്‍ഡീസോ ആവും സെമിയില്‍ എത്തുക എന്ന് ഡീന്‍ ജോണ്‍സ് പറഞ്ഞു.

ബൗളര്‍മാരായിരിക്കും ടൂര്‍ണ്ണമെന്റിലെ ടീമുകളുടെ സാധ്യതകളെ നിശ്ചയിക്കുക എന്നും ഡീന്‍ ജോണ്‍സ് വ്യക്താക്കി. പാക്കിസ്ഥാനാണോ വിന്‍ഡീസ് ആണോ നാലാമത്തെ ടീമെന്നത് ബൗളര്‍മാര്‍ നിശ്ചയിക്കുമെന്നും മുന്‍ ഓസ്ട്രേലിയന്‍ താരം വ്യക്തമാക്കി.

ട്വിറ്ററില്‍ ഒരാളുടെ ചോദ്യത്തിന് മറുപടിയായാണ് ഡീന്‍ ജോണ്‍സ് തന്റെ പ്രവചനം പുറത്ത് വിട്ടത്.

ടി20 പരമ്പരയില്‍ ധോണിയെ ഉള്‍പ്പെടുത്താത്തിനു കാരണം വെളിപ്പെടുത്തി കോഹ്‍ലി

ടി20 പരമ്പരയില്‍ നിന്ന് എംഎസ് ധോണിയെ ഒഴിവാക്കിയതല്ലെന്നും താരം തന്നെ സെലക്ടര്‍മാരോട് ആവശ്യപ്പെട്ടതിനാലാണ് ടീമില്‍ നിന്ന് ധോണിയെ ഒഴിവാക്കിയതെന്നും വെളിപ്പെടുത്തി വിരാട് കോഹ്‍ലി. ധോണി ഇന്ത്യയുടെ ഏകദിന ടീമിന്റെ അവിഭാജ്യ ഭാഗമാണ്. ധോണി തന്നെയാണ് ഋഷഭ് പന്തിനു കൂടുതല്‍ അവസരം നല്‍കേണ്ടതുണെന്ന് ആവശ്യപ്പെട്ടതെന്നാണ് കോഹ്‍ലി പറയുന്നത്.

അത് തന്നെയാണ് സെലക്ടര്‍മാരും വ്യക്തമാക്കിയതെന്നാണ് തന്റെ വിശ്വാസമെന്നും ഇന്ന് ഇന്ത്യയുടെ പരമ്പര വിജയത്തിനു ശേഷം പത്ര സമ്മേളനത്തില്‍ കോഹ്‍ലി അഭിപ്രായപ്പെട്ടത്. ടി20യില്‍ പന്തിനു കൂടുതല്‍ അവസരം നല്‍കണമെന്ന് ധോണിയുടെ തന്നെ അഭിപ്രായമാണെന്നും ഇതില്‍ കൂടുതല്‍ വ്യാഖ്യാനങ്ങള്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കേണ്ടതില്ലെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു.

Exit mobile version