87 റൺസിന് ഓള്‍ഔട്ട് ആയി ബംഗ്ലാദേശ്, സാജിദ് ഖാന് 8 വിക്കറ്റ്

76/7 എന്ന നിലയിൽ അവസാന ദിവസം തങ്ങളുടെ ആദ്യ ഇന്നിംഗ്സ് പുനരാരംഭിച്ച ബംഗ്ലാദേശ് 11 റൺസ് നേടുന്നതിനിടെ ഓള്‍ഔട്ട്. തുടര്‍ന്ന് പാക്കിസ്ഥാന്‍ ബംഗ്ലാദേശിനോട് ഫോളോ ഓൺ ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

രണ്ടാം ഇന്നിംഗ്സില്‍ 7 ഓവറുകള്‍ പിന്നിടുമ്പോള്‍ 25/3 എന്ന നിലയിലാണ് ബംഗ്ലാദേശ്. 87 റൺസ് നേടിയ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിംഗ്സിൽ ഷാക്കിബ് 33 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ നസ്മുള്‍ ഹൊസൈന്‍ ഷാന്റോ 30 റൺസ് നേടി. 4 ബംഗ്ലാദേശ് താരങ്ങള്‍ പൂജ്യത്തിന് പുറത്തായി.

പാക് ബൗളര്‍മാരിൽ സാജിദ് ഖാന്‍ ആദ്യ ഇന്നിംഗ്സിൽ എട്ട് വിക്കറ്റ് നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ഹസന്‍ അലി മൂന്ന് വിക്കറ്റ് നേടി.

22 റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റ്, ബംഗ്ലാദേശ് തകരുന്നു

പാക്കിസ്ഥാന്‍ 300/4 എന്ന രീതിയിൽ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ശേഷം ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശ് 22/3 എന്ന നിലയിൽ പരുങ്ങലില്‍. നാലാം ദിവസം ചായയ്ക്കായി പിരിയുമ്പോള്‍ ഫോളോ ഓൺ ഒഴിവാക്കുവാന്‍ ഇനിയും 78 റൺസാണ് ബംഗ്ലാദേശ് നേടേണ്ടത്.

7 വിക്കറ്റ് കൈവശമുള്ള ടീമിന് വേണ്ടി നസ്മുള്‍ ഹൊസൈന്‍ ഷാന്റോ ആണ് ക്രീസിലുള്ളത്. 13 റൺസാണ് താരം നേടിയിരിക്കുന്നത്. പാക്കിസ്ഥാന് വേണ്ടി സാജിദ് ഖാന്‍ രണ്ട് വിക്കറ്റ് നേടി.

157 റൺസിന് ഓള്‍ഔട്ട് ആയി ബംഗ്ലാദേശ്, പാക്കിസ്ഥാന് 202 റൺസ് വിജയ ലക്ഷ്യം

ബംഗ്ലാദേശിനെതിരെ പരമ്പരയിൽ മുന്നിലെത്തുവാന്‍ പാക്കിസ്ഥാന് 202 റൺസ് വിജയ ലക്ഷ്യം. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 157 റൺസിന് അവസാനിപ്പിച്ച് പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ മത്സരത്തിൽ ടീമിന് മേൽക്കൈ നല്‍കുകയായിരുന്നു.

ഷഹീന്‍ അഫ്രീദിയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്തുണയുമായി സാജിദ് ഖാന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ 153/6 എന്ന നിലയിൽ നിന്ന് ബംഗ്ലാദേശ് 157 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

59 റൺസ് നേടിയ ലിറ്റൺ ദാസ് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

Exit mobile version