അവസാന ദിവസത്തെ ആദ്യ സെഷനിൽ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ അവസാന ദിവസം ആദ്യ സെഷനിൽ തുടക്കം തകര്‍ച്ചയോടെയെങ്കിലും ഇന്ത്യയുടെ അതിജീവനം സാധ്യമാക്കി ഋഷഭ് പന്തും രവീന്ദ്ര ജഡേജയും. മത്സരത്തിൽ 5 വിക്കറ്റ് അവശേഷിക്കുന്ന ഇന്ത്യയുടെ കൈവശം 98 റൺസിന്റെ ലീഡാണുള്ളത്.

130/5 എന്ന നിലയിലുള്ള ഇന്ത്യ ഇന്ന് 64/2 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ചുവെങ്കിലും വിരാട് കോഹ്‍ലിയെയാണ്(13) ആദ്യം നഷ്ടമായത്. താരത്തെ കൈല്‍ ജാമിസൺ പുറത്താക്കുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡിൽ വെറും 71 റൺസായിരുന്നു.

ഒരു റൺസ് കൂടി നേടിയപ്പോളേക്കും ചേതേശ്വര്‍ പുജാരയെയും(15) ഇന്ത്യയ്ക്ക് നഷ്ടമായി. കൈല്‍ ജാമിസണായിരുന്നു വിക്കറ്റ് നേടിയത്. തുടര്‍ന്ന് അജിങ്ക്യ രഹാനെയും ഋഷഭ് പന്തും ചേര്‍ന്ന് 37 റൺസ് അഞ്ചാം വിക്കറ്റിൽ നേടിയെങ്കിലും ബോള്‍ട്ട് 15 റൺസ് നേടിയ രഹാനെയെ മടക്കിയയച്ചു.

Rishabhpant

21 റൺസ് ആറാം വിക്കറ്റിൽ നേടി പന്തും ജഡേജയും ആണ് ഇന്ത്യയുടെ ഇന്നിംഗ്സ് ല‍ഞ്ച് വരെ എത്തിച്ചത്. പന്ത് 28 റൺസും ജഡേജ 12 റൺസും നേടുകയായിരുന്നു.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിന് തിരശ്ശീലയിട്ട് കൈൽ ജാമിസൺ

ന്യൂസിലാണ്ടിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 217 റൺസിൽ അവസാനിച്ചു. ലഞ്ചിന് പിരിയുമ്പോള്‍ 211/7 എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് അവശേഷിക്കുന്ന മൂന്ന് വിക്കറ്റ് 6 റൺസ് നേടുന്നതിനിടെ നഷ്ടമായി.

കൈല്‍ ജാമിസൺ ഇഷാന്ത് ശര്‍മ്മയെ പുറത്താക്കി മത്സരത്തിലെ തന്റെ നാലാം വിക്കറ്റ് നേടി. തൊട്ടടുത്ത പന്തിൽ ജസ്പ്രീത് ബുംറയെയും വീഴ്ത്തി ജാമിസൺ തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു.

15 റൺസ് നേടിയ ജഡേജയാണ് അവസാന വിക്കറ്റായി പുറത്തായത്. 92.1 ഓവറാണ് ഇന്ത്യയുടെ ഇന്നിംഗ്സ് നീണ്ട് നിന്നത്. ട്രെന്റ് ബോള്‍ട്ടിന് ആണ് അവസാന വിക്കറ്റ്.

നീൽ വാഗ്നര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ 49 റൺസ് നേടിയ അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

200 കടത്തിയ ശേഷം അശ്വിനും പുറത്ത്, അവസാന പ്രതീക്ഷയായി രവീന്ദ്ര ജഡേജ

ന്യൂസിലാണ്ടിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ പൊരുതുന്നു. മൂന്നാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 211/7 എന്ന നിലയിലാണ്. അജിങ്ക്യ രഹാനെ(49), വിരാട് കോഹ്‍ലി(44) എന്നിവരാണ് ഇന്ത്യന്‍ നിരയിലെ പ്രധാന സ്കോറര്‍മാര്‍.

രവിചന്ദ്രന്‍ അശ്വിന്റെ ബാറ്റിംഗ് ആണ് ഇന്ത്യയുടെ സ്കോര്‍ 200 കടത്തിയത്. 23 റൺസ് ഏഴാം വിക്കറ്റിൽ രവീന്ദ്ര ജഡേജയുമായി നേടിയ താരം 27 പന്തിൽ 22 റൺസ് നേടിയാണ് പുറത്തായത്. ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍ 15 റൺസ് നേടി നില്‍ക്കുന്ന രവീന്ദ്ര ജഡേജയിലാണ്.

200 റൺസിന് മേലെ സ്കോര്‍ എത്തിച്ചതിൽ ഇന്ത്യ തീര്‍ച്ചയായും സന്തോഷിക്കുന്നുണ്ടെങ്കിലും മൂന്നാം ദിവസത്തെ ആദ്യ സെഷന്‍ ന്യൂസിലാണ്ടിന് സ്വന്തമാണ്. കൈല്‍ ജാമിസൺ ആണ് കോഹ്‍ലിയെയും പന്തിനെയും പുറത്താക്കി തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

തന്റെ അര്‍ദ്ധ ശതകത്തിന് ഒരു റൺസ് അകലെ നീൽ വാഗ്നര്‍ അജിങ്ക്യ രഹാനെയെ പുറത്താക്കിയപ്പോള്‍ കാണികള്‍ക്ക് ആവേശം നല്‍കിയ ഇന്നിംഗ്സാണ് അശ്വിന്‍ പുറത്തെടുത്ത്. ടിം സൗത്തിയ്ക്കാണ് വിക്കറ്റ്. ട്രെന്റ് ബോള്‍ട്ടിന്റെ ഓവറിൽ രവീന്ദ്ര ജഡേജയുടെ ക്യാച്ച് ടിം സൗത്തി നഷ്ടമാക്കിയത് ന്യൂസിലാണ്ടിന് തിരിച്ചടിയാകുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

ന്യൂസിലാണ്ടിനായി കൈൽ ജാമിസൺ മൂന്നും നീൽ വാഗ്നര്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവരും ഓരോ വിക്കറ്റുമായി വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.

രഹാനെയ്ക്കും കോഹ്‍ലിയ്ക്കും അര്‍ദ്ധ ശതകം നഷ്ടം, ഇന്ത്യ പതറുന്നു

സൗത്താംപ്ടണിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 146/3 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 79 ഓവറുകള്‍ പിന്നിടുമ്പോള്‍ 182/6 എന്ന നിലയിലാണ്. വിരാട് കോഹ്‍ലിയെ(44) ആണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.

അധികം വൈകാതെ ഋഷഭ് പന്തും വിക്കറ്റ് വലിച്ചെറിഞ്ഞപ്പോള്‍ ഇന്ത്യ 156/5 എന്ന നിലയിലേക്ക് വീണു. ഇരുവരെയും കൈൽ ജാമിസൺ ആണ് പുറത്താക്കിയത്. അജിങ്ക്യ രഹാനെയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് 26 റൺസ് ആറാം വിക്കറ്റിൽ നേടിയെങ്കിലും 49 റൺസ് നേടിയ രഹാനെയെ വീഴ്ത്തി നീൽ വാഗ്നര്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി.

കൈൽ ജാമിസൺ വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റിലേക്ക്, സറേയുമായി കരാറിലെത്തി

സറേയുമായി കരാറിലെത്തി കൈൽ ജാമിസൺ. രണ്ട് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്കും ഏഴ് വൈറ്റാലിറ്റി ബ്ലാസ്റ്റ് മത്സരങ്ങളിലേക്കുമാണ് സറേയ്ക്ക് വേണ്ടി താരം കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിൽ കളിക്കുകയാണ് താരം. ലോക ടെസ്റ്റ് ചാമ്പ്യൻ‍ഷിപ്പ് ഫൈനൽ കഴിഞ്ഞ് ജൂൺ 25ന് നടക്കുന്ന മിഡിൽസെക്സിനെതിരെയുള്ള മത്സരത്തിൽ താരം കളിക്കും.

തുടര്‍ന്ന് ഗ്രൂപ്പ് ഘടത്തിലെ അവസാന മത്സരം വരെ കൈൽ ടീമിനൊപ്പം തുടരും. ഐപിഎൽ 2021 സീസണിൽ ആര്‍സിബി നിരയിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു കൈൽ ജാമിസൺ.

വിരാട് കോഹ്ലിയുടെ തന്ത്രത്തിൽ വീഴാതെ ആവശ്യം നിരസിച്ച കൈൽ ജാമിസണിന്റെ തീരുമാനം മികച്ചത് – ടിം സൌത്തി

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നെറ്റ്സിൽ വിരാട് കോഹ്ലിയുടെ ആവശ്യം നിരസിച്ച കൈൽ ജാമിസണിന്റെ തീരുമാനം മികച്ചതെന്ന് പറഞ്ഞ് ന്യൂസിലാണ്ട് താരം ടിം സൌത്തി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലാണ്ടും ഏറ്റുമുട്ടുവാനിരിക്കുന്നതിനിടയിലാണ് ഐപിഎലിനിടെ ആർസിബി നെറ്റ്സിൽ താരത്തോട് ഡ്യൂക്ക് ബോളിൽ തനിക്കെതിരെ പന്തെറിയുവാൻ കോഹ്ലി ആവശ്യപ്പെട്ടത്.

ഡ്യൂക്ക് ബോളിൽ ന്യൂസിലാണ്ട് ടെസ്റ്റ് ടീമിലുള്ള താരത്തിന്റെ ബൌളിംഗുമായി പൊരുത്തുപ്പെടുവാനുള്ള വിരാട് കോഹ്ലിയുടെ തന്ത്രം നിരസിച്ച കൈൽ ജാമിസണിന്റെ തീരുമാനം മികച്ചതെന്നാണ് ടിം സൌത്തി പറഞ്ഞത്. വിരാടിന്റെ നീക്കം തന്ത്രപരമായിരുന്നുവെങ്കിലും കൈൽ അതിൽ വീഴാത്തതിൽ കൈൽ അഭിനന്ദനം അർഹിക്കുന്നുവെന്ന് ടിം സൌത്തി വ്യക്തമാക്കി.

ആര്‍സിബിയുടെ ജൈത്രയാത്ര തുടരുന്നു, മൂന്നാം ജയം സ്വന്തമാക്കി കോഹ്‍ലിയും സംഘവും

ഐപിഎല്‍ 2021ലെ തങ്ങളുടെ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി വിരാട് കോഹ്‍ലിയുടെ ആര്‍സിബി. ഇന്ന് ഗ്ലെന്‍ മാക്സ്വെല്ലിന്റെയും എബി ഡി വില്ലിയേഴ്സിന്റെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തില്‍ 204 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ നേടിയ ബാംഗ്ലൂര്‍ എതിരാളികളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 166 റണ്‍സില്‍ പിടിച്ചുകെട്ടിയാണ് മത്സരത്തില്‍ 38 റണ്‍സിന്റെ വിജയം കരസ്ഥമാക്കിയത്. 8 വിക്കറ്റാണ് ടീമിന് നഷ്ടമായത്.

ടോപ് ഓര്‍ഡറില്‍ ശുഭ്മന്‍ ഗില്‍(9 പന്തില്‍ 21), നിതീഷ് റാണ(18), രാഹുല്‍ ത്രിപാഠി(25) എന്നിവരെല്ലാം അതിവേഗത്തില്‍ സ്കോറിംഗ് തുടങ്ങിയെങ്കിലും നിലയുറപ്പിക്കുവാന്‍ സമ്മതിക്കാതെ ആര്‍സിബി ബൗളര്‍മാര്‍ ഇവരെ മടക്കിയയ്ക്കുകയായിരുന്നു.

30 പന്തില്‍ 84 റണ്‍സെന്ന നിലയിലായിരുന്നു ദിനേശ് കാര്‍ത്തിക്കിന്റെയും ഓയിന്‍ മോര്‍ഗന്റെയും(29) വിക്കറ്റുകള്‍ നഷ്ടമായ കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍. ചഹാല്‍ എറിഞ്ഞ 17ാം ഓവറില്‍ ഒരു സിക്സും മൂന്ന് ഫോറും നേടിയപ്പോള്‍ ഓവറില്‍ നിന്ന് 20 റണ്‍സും ലക്ഷ്യം മൂന്നോവറില്‍ 59 റണ്‍സുമായി മാറുകയായിരുന്നു.

ആന്‍ഡ്രേ റസ്സല്‍ 20 പന്തില്‍ 31 റണ്‍സ് നേടി പൊരുതി നോക്കിയെങ്കിലും ലക്ഷ്യം കൊല്‍ക്കത്തയ്ക്ക് അപ്രാപ്യമായി നിന്നു. ഷാക്കിബ് അല്‍ ഹസന്‍ 26 റണ്‍സ് നേടി. റോയല്‍ ചലഞ്ചേഴ്സിന് വേണ്ടി റണ്‍സ് അധികം വിട്ട് നല്‍കിയെങ്കിലും കൈല്‍ ജാമിസണ്‍ മൂന്ന് വിക്കറ്റ് നേടി. ഹര്‍ഷല്‍ പട്ടേല്‍ 17 റണ്‍സ് മാത്രം വിട്ട് നല്‍കി രണ്ടും യൂസുവേന്ദ്ര ചഹാലും രണ്ട് വിക്കറ്റ് നേടി.

മുംബൈ ഇന്ത്യന്‍സ് അരങ്ങേറ്റം ഉജ്ജ്വലമാക്കി ക്രിസ് ലിന്‍, മുംബൈയുടെ കുതിപ്പിന് തടസ്സമായി ഹര്‍ഷല്‍ പട്ടേലിന്റെ അഞ്ച് വിക്കറ്റുകള്‍

ഐപിഎല്‍ 2021ന്റെ ഉദ്ഘാടന മത്സരത്തില്‍ മികച്ച തുടക്കത്തിന് ശേഷം താളം തെറ്റി മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ്. ഒരു ഘട്ടത്തില്‍ 200നടുത്ത് സ്കോറിലേക്ക് മുംബൈ കുതിയ്ക്കുമെന്ന് തോന്നിയെങ്കിലും അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകളുമായി ഹര്‍ഷല്‍ പട്ടേല്‍ 159 റണ്‍സില്‍ മുംബൈയെ ഒതുക്കുവാന്‍ ആര്‍സിബിയെ സഹായിക്കുകയായിരുന്നു. 5 വിക്കറ്റ് നേടിയ ഹര്‍ഷല്‍ പട്ടേലാണ് മുംബൈ ബാറ്റിംഗില്‍ വിലങ്ങ് തടിയായി മാറിയത്.

ടോസ് നഷ്ടമായ മുംബൈയ്ക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടി വരികയായിരുന്നു. 19 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായെങ്കിലും ക്രിസ് ലിന്നും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 43 പന്തില്‍ നിന്ന് 70 റണ്‍സ് നേടിയാണ് മുംബൈയെ മുന്നോട്ട് നയിച്ചത്. പത്തോവര്‍ പിന്നിടുമ്പോള്‍ മുംബൈ 86/1 എന്ന നിലയിലായിരുന്നു.

23 പന്തില്‍ 31 റണ്‍സ് നേടിയ സൂര്യകുമാറിനെ പുറത്താക്കിയാണ് കൈല്‍ ജാമിസണ്‍ ആര്‍സിബിയ്ക്ക് ബ്രേക്ക്ത്രൂ നല്‍കിയത്. അധികം വൈകാതെ ക്രിസ് ലിന്നിനെ സ്വന്തം ബൗളിംഗില്‍ പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദര്‍ ആര്‍സിബിയ്ക്കായി മൂന്നാം വിക്കറ്റ് നേടി. 35 പന്തില്‍ 49 റണ്‍സാണ് ലിന്‍ നേടിയത്.

ലിന്‍ പുറത്തായ ശേഷം ഇഷാന്‍ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയും 30 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയെങ്കിലും ഹര്‍ഷല്‍ പട്ടേല്‍ 13 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. അവസാന ഓവറില്‍ റണ്‍ റേറ്റ് ഉയര്‍ത്തുവാനുള്ള ശ്രമത്തിനിടെ 28 റണ്‍സ് നേടിയ ഇഷാന്‍ കിഷനും പുറത്തായി. ഹര്‍ഷല്‍ പട്ടേലിനായിരുന്നു വിക്കറ്റ്. നേരത്തെ കിഷന്റെ രണ്ട് ക്യാച്ചുകളാണ് ആര്‍സിബി ഫീല്‍ഡര്‍മാര്‍ കൈവിട്ടത്.

ഹര്‍ഷല്‍ പട്ടേല്‍ തന്റെ നാലോവറില്‍ 27 റണ്‍സ് വിട്ട് നല്‍കിയാണ് 5 വിക്കറ്റ് നേടിയത്. കൈല്‍ ജാമിസണ്‍(4 ഓവറില്‍ 27 റണ്‍സിന് ഒരു വിക്കറ്റ്), മുഹമ്മദ് സിറാജ്(4 ഓവറില്‍ 22 റണ്‍സ് എന്നിവരും ഭേദപ്പെട്ട രീതിയില്‍ ആര്‍സിബിയ്ക്ക് വേണ്ടി പന്തെറിഞ്ഞു.

മുംബൈ ഇന്നിംഗ്സിലെ അവസാന ഓവറിലാണ് തന്റെ മൂന്ന് വിക്കറ്റുകള്‍ ഹര്‍ഷല്‍ പട്ടേല്‍ വീഴ്ത്തിയത്. അവസാന പത്തോവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സ് മാത്രമാണ് മുംബൈയ്ക്ക് നേടാനായത്.

 

ആധികാരിക വിജയവുമായി ഓസ്ട്രേലിയ, പരമ്പരയില്‍ ന്യൂസിലാണ്ടിനൊപ്പമെത്തി

ആരോണ്‍ ഫിഞ്ചിന്റെ മികവില്‍ ഓസ്ട്രേലിയ നേടിയ 156 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാണ്ടിന് ബാറ്റിംഗ് തകര്‍ച്ച. 50 റണ്‍സ് വിജയം ഓസ്ട്രേലിയ സ്വന്തമാക്കിയതോടെ പരമ്പരയില്‍ ടീം ന്യൂസിലാണ്ടിന് ഒപ്പമെത്തി. കീവീസ് ടോപ് ഓര്‍ഡറില്‍ ആര്‍ക്കും റണ്‍സ് കണ്ടെത്താനാകാതെ വന്നപ്പോള്‍ വാലറ്റത്തില്‍ 18 പന്തില്‍ 30 റണ്‍സ് നേടി കൈല്‍ ജാമിസണ്‍ പൊരുതി നോക്കി. 18.5 ഓവറില്‍ 106 റണ്‍സിന് ന്യൂസിലാണ്ട് ഓള്‍ഔട്ട് ആകുകയായിരുന്നു.

ജാമിസണിന്റെ ഉള്‍പ്പെടെ മൂന്ന് വിക്കറ്റാണ് കെയിന്‍ റിച്ചാര്‍ഡ്സണ്‍ നേടിയത്. ആഷ്ടണ്‍ അഗര്‍, ആഡം സംപ, , ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ ഓസ്ട്രേലിയയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി. 30 റണ്‍സ് നേടിയ കൈല്‍ ജാമിസണ്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ടിം സീഫെര്‍ട്ട്(19), ഡെവണ്‍ കോണ്‍വേ(17) എന്നിവരാണ് രണ്ടക്ക സ്കോര്‍ നേടിയ മറ്റു താരങ്ങള്‍.

30 കോടിയ്ക്കടുത്ത് രണ്ട് താരങ്ങളില്‍ മാത്രം ചെലവാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ഐപിഎല്‍ 2021 ലേലത്തില്‍ ഇതുവരെ അഞ്ച് താരങ്ങളെയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടിയത്. ഇതില്‍ കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദ്ദീനും സച്ചിന്‍ ബേബിയും അടിസ്ഥാന വിലയായ 20 ലക്ഷത്തിന് സ്വന്തമാക്കിയപ്പോള്‍ രജത് പടിദാര്‍ ആണ് 20 ലക്ഷത്തിന് ടീം സ്വന്തമാക്കിയ മറ്റൊരു താരം.

എന്നാല്‍ ടീം 30 കോടിയ്ക്ക് അടുത്താണ് രണ്ട് വിദേശ താരങ്ങള്‍ക്കായി നല്‍കിയത്. 14.25 കോടി രൂപയ്ക്ക് ഗ്ലെന്‍ മാക്സ്വെല്ലിനെ ടീം സ്വന്തമാക്കിയപ്പോള്‍ 15 കോടി രൂപയ്ക്ക് ന്യൂസിലാണ്ടിന്റെ കൈല്‍ ജാമിസണിനെ ടീം സ്വന്തമാക്കി.

ഇതില്‍ തന്റെ ഏറ്റവും മോശം ഐപിഎല്‍ സീസണ്‍ കഴിഞ്ഞാണ് കിംഗ്സ് ഇലവന്‍ പഞ്ചാബില്‍ നിന്ന് താരം പുറത്ത് പോയത്. കൈല്‍ ജാമിസണ്‍ ആകട്ടെ ന്യൂസിലാണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെങ്കിലും ടി20 ഫോര്‍മാറ്റില്‍ ന്യൂസിലാണ്ടിന് വേണ്ടി അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ല.

കൈല്‍ ജാമിസണിനെ സ്വന്തമാക്കുവാന്‍ മൂന്ന് ടീമുകള്‍ രംഗത്ത്, 15 കോടി നല്‍കി താരത്തെ സ്വന്തമാക്കി ആര്‍സിബി

ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ കൈല്‍ ജാമിസണെ സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അടിസ്ഥാന വിലയായ 75 ലക്ഷത്തിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആണ് ആദ്യം രംഗത്തെത്തിയതെങ്കിലും പിന്നീട് ഡല്‍ഹിയും ഒപ്പം കൂടി ലേലം കൊഴുപ്പിക്കുകയായിരുന്നു. തുക 9 കോടിയ്ക്ക് മുകളില്‍ പോയപ്പോള്‍ ഡല്‍ഹി പിന്മാറിയെങ്കിലും പഞ്ചാബ് കിംഗ്സ് രംഗത്തെത്തിയതോടെ ലേലം യുദ്ധം വീണ്ടും പുനരാരംഭിച്ചു.

15 കോടി രൂപയ്ക്കാണ് കിംഗ്സ് ഇലവന്റെ വെല്ലുവിളിയെ അതിജീവിച്ച് കൈല്‍ ജാമിസണെ ബാംഗ്ലൂര്‍ നേടിയത്. വിലയുടെ കാര്യത്തില്‍ ഐപിഎല്‍ ലേലത്തില്‍ ക്രിസ് മോറിസിന് പിന്നിലായി രണ്ടാമത് നില്‍ക്കുന്ന താരമായി ജാമിസണ്‍ മാറി.

കൈല്‍ ജാമിസണ്‍ അടുത്ത ആന്‍ഡ്രേ റസ്സല്‍ ആയേക്കാം – ഗൗതം ഗംഭീര്‍

കൈല്‍ ജാമിസണ്‍ ആന്‍ഡ്രേ റസ്സലിനെപ്പോല അടുത്ത സൂപ്പര്‍ സ്റ്റാര്‍ ആയേക്കാമെന്ന് പറഞ്ഞ് ഗൗതം ഗംഭീര്‍. ഫെബ്രുവരി 18ന് ഐപിഎല്‍ ലേലം നടക്കാനിരിക്കവേയാണ് കൈല്‍ ജാമിസണ്‍ ലേലത്തില്‍ ഏറ്റവും അധികം ഫ്രാഞ്ചൈസികള്‍ താല്പര്യം പ്രകടിപ്പിച്ചേക്കാവുന്ന താരമായി മാറുമെന്ന് ഗംഭീര്‍ വ്യക്തമാക്കിയത്.

ഉയരമുള്ള താരത്തിന് 140ന് മേല്‍ വേഗതയില്‍ സ്ഥിരമായി പന്തെറിയുവാനുള്ള ശേഷിയുണ്ടെന്നും അത് കൂടാതെ താരത്തിന് വളരെ ദൂരം പന്തടിച്ച് പറത്തുവാനും കഴിയുമെന്നതിനാല്‍ തന്നെ അടുത്ത ആന്‍ഡ്രേ റസ്സലായി മാറുവാന്‍ സാധ്യതയുള്ള താരമാണ് ജൈമിസണ്‍ എന്ന് ഗംഭീര്‍ പറഞ്ഞു.

Exit mobile version