നേപ്പാളിനെതിരെ വിജയം, സൂപ്പര്‍ 8 ഉറപ്പാക്കി വെസ്റ്റിന്‍ഡീസ്

ടി20 ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരത്തിൽ നേപ്പാളിനെ പരാജയപ്പെടുത്തി സൂപ്പര്‍ 8 റൗണ്ടിലേക്ക് യോഗ്യത നേടി വെസ്റ്റിന്‍ഡീസ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനെ 133/8 എന്ന സ്കോറിലൊതുക്കിയ ശേഷം വെസ്റ്റിന്‍ഡീസ് 15.2 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്.
ജേസൺ ഹോള്‍ഡറുടെ ബൗളിംഗിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ പോയ നേപ്പാള്‍ ബാറ്റിംഗ് നിരയിൽ 58 റൺസ് നേടിയ ദീപേന്ദ്ര സിംഗ് ഐറി ആണ് ടോപ് സ്കോറര്‍. 15 പന്തിൽ പുറത്താകാതെ 26 റൺസ് നേടിയ സോംപാൽ കാമി ആണ് മറ്റൊരു പ്രധാന സ്കോറര്‍. വെസ്റ്റിന്‍ഡീസിനായി ജേസൺ ഹോള്‍ഡര്‍ 4 വിക്കറ്റ് നേടി.
ബ്രണ്ടന്‍ കിംഗിനെ (22) നഷ്ടമായ ശേഷം ഷായി ഹോപും ഷിമ്രൺ ഹെറ്റ്മ്യറും ചേര്‍ന്നാണ് വിന്‍ഡീസിനെ 9 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്. ഹോപ് 44 പന്തിൽ 61 റൺസും ഹെറ്റ്മ്യര്‍ 32 പന്തിൽ 46 റൺസും നേടിയപ്പോള്‍ ഈ കൂട്ടുകെട്ട് 91 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്.