T20 World Cup

നമീബിയയ്ക്കെതിരെ 31 റൺസ് വിജയം നേടി യുഎസ്എ

Sanjaykrishnamurthy

ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരത്തിൽ യുഎസ്എയ്ക്ക് 31 റൺസിന്റെ മികച്ച വിജയം. ഇന്ന് നമീബിയയ്ക്കെതിരെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 199/4 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ നമീബിയയ്ക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് നേടിയത്.

ഓപ്പണിംഗിൽ മോനക് പട്ടേലും മധ്യ ഓവറുകളിൽ സഞ്ജയ് കൃഷ്ണമൂര്‍ത്തിയുടെയും ബാറ്റിംഗ് മികവാണ് യുഎസ്എയ്ക്ക് മികച്ച സ്കോര്‍ നൽകിയത്. മോനക് 30 പന്തിൽ 52 റൺസ് നേടിയപ്പോള്‍ സഞ്ജയ് കൃഷ്ണമൂര്‍ത്തി 33 പന്തിൽ നിന്ന് പുറത്താകാതെ 68 റൺസാണ് നേടിയത്. മിലിന്ദ് കുമാര്‍ (28), ഷയന്‍ ജഹാംഗീര്‍ (22) എന്നിവരും റൺസ് കണ്ടെത്തി. നമീബിയയ്ക്ക് വേണ്ടി വില്ലേം മൈബര്‍ഗും ഗെര്‍ഹാര്‍ഡ് ഇറാസ്മസും രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ നമീബിയയ്ക്ക് വേണ്ടി ലോറന്‍ സ്റ്റീന്‍കാംപ് 39 പന്തിൽ 58 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ജെജെ സ്മിറ്റ് 23 പന്തിൽ 31 റൺസ് നേടി. 28 റൺസ് നേടിയ ജാന്‍ നിക്കോള്‍ ലോഫ്ടി-ഈറ്റൺ ആണ് മറ്റൊരു പ്രധാന സ്കോറര്‍. യുഎസ്എ ബൗളിംഗിൽ ഷാഡ്ലി വാന്‍ ഷാൽക്വിക് രണ്ട് വിക്കറ്റ് നേടി.