ഫൈനലിലും വരുൺ ചക്രവര്‍ത്തി തന്നെ കളിക്കണം – ഭരത് അരുൺ

ഇന്ത്യയുടെ മിസ്റ്ററി സ്പിന്നര്‍ വരുൺ ചക്രവര്‍ത്തിയ്ക്ക് അത്ര എടുത്ത് പറയാനുള്ള ലോകകപ്പ് അല്ല ഇപ്പോള്‍ നടക്കുന്നത്. താരത്തിനെ ഫൈനലില്‍ കളിപ്പിക്കണോ വേണ്ടയോ എന്ന ചര്‍ച്ച പുരോഗമിക്കുമ്പോള്‍ പിന്തുണയുമായി എത്തുകയാണ് മുന്‍ ഇന്ത്യന്‍ ബൗളിംഗ് കോച്ച് ഭരത് അരുൺ.
ഗ്രൂപ്പ് സ്റ്റേജിൽ താരം 9 വിക്കറ്റ് നേടിയെങ്കിലും അതിൽ മൂന്ന് വീതം വിക്കറ്റ് നമീബിയയ്ക്കും നെതര്‍ലാണ്ട്സിനും എതിരെ നേടിയതാണ്. അതിന് ശേഷം സൂപ്പര്‍ സിക്സിലെയും സെമിയിലെയും പ്രകടനം പരിഗണിക്കുമ്പോള്‍ താരം നേടിയത് വെറും നാല് വിക്കറ്റാണ്.
എന്നാൽ വരുൺ ചക്രവര്‍ത്തിയെ മാറ്റരുതെന്നും താരം മുമ്പ് മാസ്മരിക പ്രകടനം പുറത്തെടുത്തിട്ടുള്ള കളിക്കാരനാണെന്നും താരം ഫൈനലില്‍ ഡിഫന്‍സിലേക്ക് പോകാതെ അറ്റാക്കിംഗ് ബൗളിംഗ് പുറത്തെടുക്കണമെന്നാണ് ഭരത് അരുൺ അഭിപ്രായപ്പെട്ടത്.
വിക്കറ്റുകള്‍ അറ്റാക്ക് ചെയ്ത് കളിയ്ക്കുവാന്‍ താരത്തോട് ആരെങ്കിലും സംസാരിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ഫൈനലിൽ ഇന്ത്യ ഇത്തരത്തിലൊരു മാറ്റത്തിന് മുതിരരുതെന്നും അരുൺ കൂട്ടിചേര്‍ത്തു.