CricketFeaturedT20 World Cup

മാജിക്കൽ മാര്‍ക്രം, അനായാസം ദക്ഷിണാഫ്രിക്ക

Aidenmarkram എയ്ഡന്‍ മാര്‍ക്രം

ന്യൂസിലാണ്ടിനെതിരെയുള്ള ലോകകപ്പ് ടി20 മത്സരത്തിൽ അനായാസ വിജയവുമായി ദക്ഷിണാഫ്രിക്ക. എയ്ഡന്‍ മാര്‍ക്രത്തിന്റെ ടോപ് ഓര്‍ഡറിലെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ ന്യൂസിലാണ്ട് നൽകിയ വിജയ ലക്ഷ്യം വെറും3 വിക്കറ്റ് നഷ്ടത്തിൽ 17.1 ഓവറിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്.

മാര്‍ക്രം 44 പന്തിൽ 86 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ താരത്തിന് കൂട്ടായി 17 പന്തിൽ 24 റൺസുമായി ഡേവിഡ് മില്ലറും വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. ഡെവാള്‍ഡ് ബ്രെവിസ് (21), റയാന്‍ റിക്കൽട്ടൺ (21), ക്വിന്റൺ ഡി കോക്ക് (20) എന്നിവരും അതിവേഗത്തിൽ സ്കോറിംഗ് നടത്തി.