കൊച്ചിയെ തകര്‍ത്ത് കണ്ണൂര്‍ വരിയേഴ്സ് ഒന്നാമത്

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ മൂന്നാം ആഴ്ചയിലെ ആദ്യ പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ കണ്ണൂര്‍് വാരിയേഴ്‌സ് എഫ്‌സി ഫോഴ്‌സ കൊച്ചിയെ തോല്‍
കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കണ്ണൂര്‍ വാരിയേഴ്‌സിന്റെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റ് സ്വന്തമാക്കി കണ്ണൂര്‍് വാരിയേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാമതായി. രണ്ട് മത്സരം കളിച്ച കാലിക്കറ്റ് എഫ്‌സി ഒരു ജയവും ഒരു പെനാല്‍റ്റി ജയവുമായി അഞ്ച് പോയിന്റോടെ രണ്ടാമതാണ്. അഞ്ച് പോയിന്റ് നേടി ഫോഴ്‌സ കൊച്ചിയാണ് മൂന്നാമത്. കണ്ണൂര്‍ വാരിയേഴ്‌സിന് വേണ്ടി സെര്‍ബിയന്‍ താരം ബോഗ്ദാന്‍ സ്‌റ്റെമാന്‍കോവിച്ചും ഫസലുറഹ്‌മാനും ഓരോ ഗോള്‍ വീതം നേടി. നിജോ ഗില്‍ബേര്‍ട്ട് ആണ് രണ്ട് ഗോളിനും വഴി ഒരുക്കിയത്. ഫോഴ്‌സ കൊച്ചിയ്ക്ക് വേണ്ടി രാഹുല്‍ രാജു ഒരു ഗോള്‍ നേടി.
ആദ്യ പകുതി
കഴിഞ്ഞ മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി ടീമില്‍ ഒരു മാറ്റം വരുത്തി. മധ്യനിര താരം പ്രഗ്യാന്‍ ഗൊഗോയിക്ക് പകരം ഫസലുറഹ്‌മാന്‍ വന്നു.
തോല്‍വി അറിയാതെ മുന്നേറുന്ന ഫോഴ്‌സ കൊച്ചി ടീമില്‍ രണ്ട് മാറ്റങ്ങള്‍ ഉണ്ടായിരുന്നു. പൗലോ എന്റികിനും അലന്‍ സജിക്കു പകരമായി രാഹുല്‍ രാജുവും ദില്‍ജിത്തും ആദ്യ ഇലവനില്‍ ഇടംനേടി.
6ാം മിനുട്ടില്‍ കണ്ണൂരിന് മികച്ചൊരു അവസരം ലഭിച്ചു. ഇടത് വിങ്ങില്‍ മനോജിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് ബോക്‌സിന് അകത്തേക്ക് അസിയര്‍ ഗോമസ് ലോ ക്രോസ് ആയി നല്‍കി. കൃത്യമായി പദ്ധതി മനസ്സിലാക്കിയ അല്‍വാരോ പന്ത് സ്വീകരിച്ച ഗോള്‍ ലക്ഷ്യമാക്കി അടിച്ചെങ്കിലും കീപ്പര്‍ തട്ടി അകറ്റി. 14 ാം മിനുട്ടില്‍ ഫ്രീകിക്കിലൂടെ കൊച്ചിക്കും അവസരം ലഭിച്ചു. ടെറെറ്റ ജൂനിയര്‍ എടുത്ത കിക്ക് സല്‍മാന്‍ ഹെഡറിലൂടെ ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും പുറത്ത് പോയി.
39 ാം മിനുട്ടില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ലീഡ് എടുത്തു. വലത് വിങ്ങില്‍ നിന്ന് നിജോ ഗില്‍ബേര്‍ട്ട് ബോക്‌സിലേക്ക് നല്‍കിയ ഉഗ്രന്‍ ക്രോസ് കണ്ണൂരിന്റെ സെര്‍ബിയന്‍ സ്‌ട്രൈക്കര്‍ ബോഗ്ദാന്‍ സ്റ്റമന്‍കോവിച്ചിന്റെ കിടിലന്‍ ഹെഡര്‍. പ്രതിരോധ താരം അല്‍വാരോയില്‍ നിന്ന് തുടങ്ങി, സിനാന്‍ വഴിയാണ് പാസ് നിജോക് ലഭിച്ചത്. ആദ്യ പകുതിയുടെ അവസാന നിമിശം ഫോഴ്‌സ കൊച്ചിയ്ക്ക് അവസരം ലഭിച്ചു. ടൊററ്റ ജൂനിയര്‍ എടുത്ത ഫ്രീകിക്ക് പ്രതിരോധ താരം റോക്കയുടെ ഹെഡറില്‍ നിന്ന് ലഭിച്ച പാസ് സെന്‍മാന്‍ ഫാരിസ് ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും കണ്ണൂര്‍ ഗോള്‍ കീപ്പര്‍ അനായാസം പിടിച്ചെടുത്തു.
രണ്ടാം പകുതി
രണ്ടാം പകുതി ആരംഭിച്ച് 48 ാം മിനുട്ടില്‍ ഫസലുറഹ്‌മാനിലൂടെ കണ്ണൂര്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. വലത് വിങ്ങില്‍ നിജോ നടത്തിയ മുന്നേറ്റത്തിന് ഒടുവില്‍ നിജോയുടെ വക ബോക്‌സിലേക്ക് നല്ലൊരു ലോ ക്രോസ് ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന മുഹമ്മദ് സിനാനും അസിയറും ഗോളാക്കാന്‍ ശ്രമിച്ചെങ്കിലും കൃത്യമായി കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ ബോക്‌സില്‍ മാര്‍ക്ക് ചെയ്യാതെ നിന്നിരുന്ന ഫസലു റഹ്‌മാന്‍ പന്ത് സ്വീകരിച്ച് കൃത്യമായി ഗോളാക്കി മാറ്റി. ഈ മത്സരത്തിലെ നിജോ ഗില്‍ബേര്‍ട്ടിന്റെ രണ്ടാം അസിസ്റ്റ്. ഇതോടെ കണ്ണൂര്‍ വാരിയേഴ്‌സിന് ഒരു സീസണില്‍ ഏറ്റവും അധികം അസിസ്റ്റ് നല്‍കിയ അഡ്രിയാന്‍ സര്‍ദിനേറോയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി. മൂന്ന് അസിസ്റ്റാണ് താരം ഇതുവരെ നേടിയത്.
നാല് മിനുട്ടിന് ശേഷം കൊച്ചി ഒരു ഗോള്‍ തിരിച്ചടിച്ചു. വലത് വിങ്ങില്‍ നിന്ന് നിഥിന്‍ മഥുവും ഹര്‍ഷല്‍ റഹ്‌മാനും നടത്തിയ ഒരു മുന്നേറ്റത്തിന് ഒടുവില്‍ ഹര്‍ഷല്‍ നല്‍കിയ ക്രോസ് രാഹുല്‍ രാജു ഗോളാക്കി മാറ്റുകയായിരുന്നു. തുടര്‍ന്ന് ഉണര്‍ന്ന് കളിച്ച ഫോഴ്‌സ കൊച്ചിയ്ക്ക് തുടരെ അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. 66 ാം മിനുട്ടില്‍ കണ്ണൂരിന് സുവര്‍ണാവസരം. വലത് വിങ്ങിലൂടെ ബോക്‌സിലേക്ക് ഇരച്ചു കയറി സിനാല്‍ നല്‍കിയ പാസ് ഗോളെന്ന് ഉറപ്പിച്ച അവസരത്തില്‍ ബോഗ്ദാന്‍ നേരിയ വ്യത്യാസത്തില്‍ പറത്തേക്ക് അടിച്ചു. 86 ാം മിനുട്ടില്‍ ഫോഴ്‌സ കൊച്ചി പത്ത് പേരായി ചുരുങ്ങി. കണ്ണൂര്‍ വാരിയേഴ്‌സ് മധ്യനിര താരം ഉമശങ്കറിനെ കൈകൊണ്ട് അടിച്ചതിന് റഫറി റെഡ് കാര്‍ഡ് കാണിക്കുകയായിരുന്നു.