വീണ്ടും തോറ്റു വില്ല, വോൾവ്സ് തരം താഴ്ത്തൽ ഒഴിവാക്കി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ പോരാട്ടത്തിൽ വമ്പൻ ജയവുമായി വോൾവ്സ്. യൂറോപ്യൻ ഫുട്‌ബോൾ സ്വപ്നങ്ങളും ആയി എത്തിയ ആസ്റ്റൺ വില്ലയെ സ്വന്തം മൈതാനത്ത് ഡാർബിയിൽ അവർ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിക്കുക ആയിരുന്നു. ജയത്തോടെ 40 പോയിന്റുകളും ആയി 13 സ്ഥാനത്ത് കയറിയ വോൾവ്സ് പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ ഒഴിവാക്കി. അതേസമയം പരാജയത്തോടെ വില്ല എട്ടാം സ്ഥാനത്തേക്ക് വീണു.
വില്ല ആധിപത്യം കണ്ട മത്സരത്തിൽ ഒമ്പതാം മിനിറ്റിൽ പക്ഷെ വോൾവ്സ് ഗോൾ നേടി. റൂബൻ നെവസിന്റെ കോർണറിൽ നിന്നു ടോട്ടി ആണ് വോൾവ്സിന്റെ ഗോൾ നേടിയത്. തുടർന്ന് സമനിലക്ക് ആയി വില്ല നന്നായി പരിശ്രമിച്ചു. ബുണ്ടിയ, വാറ്റ്കിൻസ്, ട്രയോറെ എന്നിവരെ തടഞ്ഞ സാ പക്ഷെ അത് അനുവദിച്ചില്ല. തുടർന്ന് രണ്ടാം പകുതിയിൽ ഡീഗോ കോസ്റ്റയെ തടഞ്ഞ എമി മാർട്ടിനസ് വോൾവ്സ് രണ്ടാം ഗോൾ നേടുന്നത് തടഞ്ഞു. തുടർന്ന് ലഭിച്ച സുവർണ അവസരങ്ങൾ കളഞ്ഞ മിങ്സ്, ബുണ്ടിയ എന്നിവർ വില്ലക്ക് അർഹിച്ച സമനില ലഭിക്കുന്നതിൽ നിന്നു തടഞ്ഞു.