Premier League

അവസാന നിമിഷം വിജയവും പ്രതീക്ഷയും കൈവിട്ട് ആസ്റ്റൺ വില്ല

പ്രീമിയർ ലീഗ് റിലഗേഷൻ ഒഴിവാക്കാൻ വേണ്ടിയുള്ള പോരാട്ടത്തിൽ ആസ്റ്റൺ വില്ലയുടെ പ്രതീക്ഷകൾ അസ്തമിച്ചിരിക്കുകയാണ്. ഇനി അത്ഭുതങ്ങൾ. നടന്നാലെ ആസ്റ്റൺ വില്ലയെ അടുത്ത സീസൺ പ്രീമിയർ ലീഗിൽ കാണാൻ ആവുകയുള്ളൂ. ഇന്ന് നടന്ന മത്സരത്തിൽ എവർട്ടണെ നേരിട്ട വില്ല 1-1 എന്ന സമനിലയിൽ തൃപ്തിപ്പെടേണ്ടി വന്നു. അവസാന നിമിഷങ്ങൾ വരെ മുന്നിട്ട് നിന്നായിരുന്നു ആസ്റ്റൺ വില്ല വിജയം കൈവിട്ടത്.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ 72ആം മിനുട്ടിൽ കൊൻസയാണ് ആസ്റ്റൺ വില്ലയ്ക്ക് ലീഡ് നൽകിയത്. വില്ല വിജയത്തിലേക്ക് പോകുന്നു എന്ന് തോന്നിയ അവസ്ഥയിലാണ് 87ആം മിനുട്ടിൽ എവർട്ടന്റെ സമനില ഗോൾ വന്നത്. വാൽകോട്ട് ആയിരുന്നു ഗോൾ നേടിയത്. ഈ സമനിലയോടെ ആസ്റ്റൺ വില്ല 31പോയന്റുമായി 19ആം സ്ഥാനത്ത് നിൽക്കുകയാണ്. റിലഗേഷൻ സോണിന് പുറത്തുള്ള വെസ്റ്റ് ഹാമും വാറ്റ്ഫോർഡും ശേഷിക്കുന്ന കളികളിൽ നിന്ന് ഒരു മത്സരം വിജയിച്ചാൽ ആസ്റ്റൺ വില്ലയുടെ റിലഗേഷൻ ഉറപ്പാകും