Premier League

ഗോളടിക്കാർക്ക് മാറി നിൽക്കാം, വാൻ ഡയ്ക് ഡിസംബറിലെ താരം

ഡിസംബറിലെ മികച്ച പ്രീമിയർ ലീഗ് കളിക്കാരനുള്ള അവാർഡ് ലിവർപൂളിന്റെ വിർജിൽ വാൻ ഡയ്ക് സ്വന്തമാക്കി. ലിവർപൂൾ ഡിസംബറിൽ നടത്തിയ കിടിലൻ പ്രകടനത്തിൽ വഹിച്ച നിർണായക പങ്കാണ് താരത്തിനെ അവാർഡിന് അർഹനാക്കിയത്. 6 വർഷത്തിനിടെ ആദ്യമായാണ് ഒരു പ്രതിരോധ താരം ഈ അവാർഡ് നേടുന്നത്.

ഡിസംബറിൽ ലിവർപൂൾ കളിച്ച 7 മത്സരങ്ങളിൽ 7 ജയം സ്വന്തമാക്കിയപ്പോൾ പ്രതിരോധ കോട്ട തീർത്ത വാൻ ഡയ്ക് ഇതിൽ 4 മത്സരങ്ങളിൽ ലിവർപൂൾ ക്ളീൻ ഷീറ്റ് നേടുന്നതിൽ നിർണായക പങ്ക് വഹിച്ചു. 1 ഗോൾ നേടിയ താരം ഒരു ഗോളിന് അവസരം ഒരുക്കുകയും ചെയ്തു. നേരത്തെ ലിവർപൂൾ പരിശീലകൻ ക്ളോപ്പ് ഡിസംബറിലെ മികച്ച പരിശീലകനുള്ള അവാർഡ് നേടിയിരുന്നു.