Premier League

സോൺ സ്പർസിൽ തുടരുമെന്ന് ഉറപ്പിക്കാൻ സ്പർസ്

സ്പർസിന്റെ ഏഷ്യൻ സൂപ്പർ താരം സോൺ ഹ്യുങ് മിൻ സ്പർസിൽ പുതിയ കരാർ ഉടൻ ഒപ്പുവെക്കും. ഇതിനായി ക്ലബും സോണിന്റെ പുതിയ ഏജന്റും തമ്മിൽ ചർച്ചകൾ ആരംഭിച്ചു. ക്ലബിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു താരങ്ങളിൽ ഒന്നാണ് സോൺ. ക്ലബ് മൗറീനോയുടെ കീഴിൽ നടത്തിയ പുരോഗമനം സോണിനെ സ്പർസിൽ തന്നെ നിലനിർത്താൻ സഹായിക്കും എന്ന് ക്ലബ് കരുതുന്നു.

സോൺ പുതിയ കരാർ വെച്ചാൽ താൻ സന്തോഷവാനായിരിക്കുമെന്ന് മൗറീനോ നേരത്തെ പറഞ്ഞിരുന്നു. സ്പർസിൽ ഇപ്പോൾ സോണിന് 2023വരെ കരാർ ഉണ്ട്. എന്നാൽ ആ കരാർ പുതുക്കി 2026വരെ സോണിനെ നിലനിർത്തുന്ന കരാർ നൽകാൻ ആണ് ക്ലബ് ആലോചിക്കുന്നത്. ഈ സീസണ ലീഗിൽ പത്തു ഗോളുമായി സ്പർസിന്റെ ടോപ്പ് സ്കോറർ ആയി നിൽക്കുകയാണ് സോൺ.