Premier League

ലിവർപൂളിന്റെ ഒരു താരത്തിനു കൂടെ കൊറോണ

ലിവർപൂൾ ക്ലബിൽ ഒരു താരത്തിനു കൂടെ കൊറോണ സ്ഥിരീകരിച്ചു. ഫോർവേഡായ ശഖീരി ആണ് കൊറോണ പോസിറ്റീവ് ആയത്. സ്വിറ്റ്സർലാന്റ് ദേശീയ ടീമിനൊപ്പം ഉള്ള ശഖീരി അവിടെ നടത്തിയ ടെസ്റ്റിലാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. താരം ഐസൊലേഷനിൽ പ്രവേശിച്ചു. കാര്യമായ ലക്ഷണങ്ങൾ ഒന്നും ശഖീരിക്ക് ഉണ്ടായിരുന്നില്ല എന്ന് സ്വിറ്റ്സർലാന്റ് അറിയിച്ചു.

നേരത്തെ ലിവർപൂൾ താരങ്ങളായ സാഡിയോ മാനെ, തിയാഗോ അൽകാൻട്ര എന്നിവർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ശഖീരിക്ക് ക്രൊയേഷ്യയ്ക്കും ജർമ്മനിക്കും എതിരായ മത്സരങ്ങൾ നഷ്ടമാകും. താരം രണ്ടാഴ്ച കഴിഞ്ഞു മാത്രമെ ഇനി പരിശീലനത്തിന് എത്തുകയുള്ളൂ‌