Premier League

റോയ് ഹോഡ്സൺ ഇനി ടച്ച് ലൈനിൽ ഇല്ല, ഈ സീസണോടെ വിരമിക്കും

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസിന്റെ പരിശീലകനായ റോയ് ഹോഡ്സൻ ഈ സീസണോടെ വിരമിക്കും. 45 വർഷത്തോളമായി പരിശീലകനായി തുടരുകയാണ് താൻ എന്നും വിരമിക്കാൻ സമയം ആയി എന്നും റോയ് ഹോഡ്സൺ പറഞ്ഞു‌. പാലസിന്റെ ഈ സീസണിലെ അവസാന രണ്ടു മത്സരങ്ങൾ ആകും തന്റെ പരിശീലക കരിയറിലെ അവസാന മത്സരങ്ങൾ എന്നും റോയ് ഹോഡ്സൺ പറഞ്ഞു.

തന്റെ 29ആം വയസ്സു മുതൽ പരിശീലകനായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഹോഡ്സൺ. 73കാരനായ റോയ് ഹോഡ്സൺ ഇപ്പോൾ പ്രീമിയർ ലീഗിൽ പരിശീലിപ്പിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ കോച്ചാണ്. ഇന്റർ മിലാൻ, ലിവർപൂൾ, ഫുൾഹാം, ഉഡിനെസെ എന്ന് തുടങ്ങി യൂറോപ്പിലെ പല ക്ലബുകളെയും ഹോഡ്സൺ പരിശീലിപ്പിച്ചിട്ടുണ്ട്. സ്വിറ്റ്സർലാന്റ്, ഇംഗ്ലണ്ട് എന്നീ ദേശീയ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. അവസാന നാലു സീസണുകളിലായി ക്രിസ്റ്റൽ പാലസിൽ ആയിരുന്നു റോയ്.