Premier LeagueTransfer

റോഹോ യുണൈറ്റഡ് വിട്ടു, ഇനി അർജന്റീനയിൽ കളിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ മാർക്കസ് റോഹോ ലോണിൽ ഇനി അർജന്റീനൻ ലീഗിൽ കളിക്കും. അർജന്റീനൻ ക്ലബ്ബ് എസ്റ്റൂഡിയാന്റ്സ് ആണ് താരത്തെ ലോണിൽ സ്വന്തമാക്കിയത്. റോഹോ വളർന്നു വന്ന ക്ലബ്ബാണ് ഇത്. ഈ സീസൺ അവസാനം വരെയാണ് താരം ലോണിൽ ക്ലബ്ബിന് വേണ്ടി കളിക്കുക.

ഈ സീസണിൽ തീർത്തും യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് താരം ലോണിൽ പോകാൻ തീരുമാനിച്ചത്. നവംബറിന് ശേഷം ഒരു മത്സരം പോലും കളിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. മുൻ അർജന്റീനൻ ഇതിഹാസ താരം വേറോൺ ആണ് എസ്റ്റൂഡിയാന്റ്സ ന്റെ നിലവിലെ ചെയർമാൻ. 29 വയസുകാരനായ താരം സ്പോർട്ടിങിൽ നിന്നാണ് 2014 ൽ യുണൈറ്റഡിൽ എത്തിയത്.