Premier League

അവസാന ദിവസം സമ്മർദ്ദം മുഴുവൻ മാഞ്ചസ്റ്റർ യുണൈറ്റഡിനാണ് എന്ന് റോഡ്ജസ്

പ്രീമിയർ ലീഗിലെ അവസാന ദിവസം ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ വേണ്ടി നേർക്കുനേർ വരുന്ന ടീമുകളാണ് ലെസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും. ഇപ്പോൾ ഒരു പോയന്റിന്റെ മാത്രം വ്യത്യാസമാണ് രണ്ട് ടീമുകളും തമ്മിൽ ഉള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് 63 പോയന്റുമായി മൂന്നാം സ്ഥാനത്തും ലെസ്റ്റർ സിറ്റി 62 പോയന്റുമായി അഞ്ചാം സ്ഥാനത്തും നിൽക്കുന്നു. ലീഗിലെ അവസാന മത്സരത്തിൽ ലെസ്റ്ററിന്റെ ഗ്രൗണ്ടിൽ വെച്ചാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.

എന്നാൽ സമ്മർദ്ദം മുഴുവൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് മുകളിൽ ആണ് എന്നും ലെസ്റ്ററിന് യാതൊരു സമ്മർദ്ദവും ഇല്ലായെന്നും ലെസ്റ്റർ സിറ്റി പരിശീലകൻ റോഡ്ജസ് പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നിർബന്ധമാണ്. കാരണം അവർ അത്രയും വില കൊടുത്ത് ടീം ഉണ്ടാക്കുന്നവരാണ്. ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലായെങ്കിൽ അവരുടെ സീസൺ പരാജയമായേ എല്ലാവരും കാണുകയുള്ളൂ. ലെസ്റ്റർ പരിശീലകൻ പറഞ്ഞു. എന്നാൽ ലെസ്റ്ററിന് അങ്ങനെ ഇല്ല. ചാമ്പ്യൻസ് ലീഗ് യോഗ്യത ലെസ്റ്റർ ആഗ്രഹിക്കുന്നുണ്ട് എങ്കിലും അത് കിട്ടിയില്ലെങ്കിലും ലെസ്റ്ററിൽ എല്ലാവരും ഈ സീസൺ നല്ലതായിരുന്നു എന്നേ പറയൂ. റോഡ്ജസ് പറഞ്ഞു.