Premier LeagueTransfer

റെഗിലോൺ ഇനി മൗറീഞ്ഞോക്ക് കീഴിൽ, ഔദ്യോഗിക പ്രഖ്യാപനം എത്തി

റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്ക് സെർജിയോ റെഗിലോൺ ഇനി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ. മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിട്ട താരത്തെ വൈകി നടത്തിയ ഇടപെടലിലാണ് സ്പർസ് സ്വന്തമാക്കിയത്. ല ലീഗെയിൽ കഴിഞ്ഞ സീസണിൽ മികച്ച ലെഫ്റ്റ് ബാക്ക് ആയി തിരഞ്ഞെടുക്കപ്പെട്ട താരമാണ് റെഗിലോൺ. സെവിയ്യയിൽ ലോണിൽ പോയി തിളങ്ങിയതോടെയാണ് തരത്തിനായി പ്രീമിയർ ലീഗ് ക്ലബ്ബുകൾ രംഗത്ത് വന്നത്.

സെവിയ്യയുടെ യൂറോപ്പ ലീഗ് വിജയത്തിൽ നിർണായക സ്ഥാനം വഹിച്ച താരത്തെ 27 മില്യൺ പൗണ്ട് നൽകിയാണ് ടോട്ടൻഹാം ലണ്ടനിൽ എത്തിച്ചത്. സ്പർസിൽ ലോകോത്തര താരങ്ങൾക്കും പരിശീലകനും ഒപ്പം ചേരാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്ന് സൈനിംഗിന് ശേഷം 23 വയസുകാരനായ താരം പറഞ്ഞു.