Premier League

പോട്ടറിന്റെ പണി പോകാൻ സാധ്യത

ചെൽസി പരിശീലകനായി ഇനി അധികകാലം ഗ്രഹാം പോട്ടർ ഉണ്ടായേക്കില്ല. പോട്ടറിനെ പുറത്താക്കാ‌ ചെൽസി ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇന്നലെ ആസ്റ്റൺ വില്ലയോടു കൂടെ പരാജയപ്പെട്ടതോടെ ചെൽസി ഉടമകൾക്ക് പോട്ടറിലുള്ള അവസാന പ്രതീക്ഷയും അവസാനിച്ചിരിക്കുകയാണ്‌. ഇന്നലത്തെ പരാജയത്തോടെ ചെൽസി ആദ്യ പത്തിൽ നിന്നും പിറകിലേക്ക് പോയി.

ചെൽസി 125521

ചെൽസി പുതിയ പരിശീലകനായുള്ള അന്വേഷണം അണിയറയിൽ നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ബയേൺ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട നഗൽസ്മാൻ ആണ് ചെൽസിയുടെ അടുത്ത പരിശീലകനാകാൻ സാധ്യത ലിസ്റ്റിൽ മുന്നിൽ. ചെൽസി ബോർഡ് ലിവർപൂളിന് എതിരായ മത്സരം കൂടെ നോക്കിയ ശേഷം പോട്ടറിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. ചൊവ്വാഴ്ച ആണ് ചെൽസിയും ലിവർപൂളും തമ്മിലുള്ള മത്സരം.