Premier League

പോഗ്ബയും വാൻ ഡെ ബീകും നാളെ ഇറങ്ങും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസണിലെ ആദ്യ മത്സരമാണ് നാളെ. നാളെ രാത്രി നടക്കുന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുക. നാളെ നടക്കുന്ന മത്സരത്തിൽ പോൾ പോഗ്ബ, ലൂക് ഷോ, വാൻ ഡെ ബീക് എന്നിവരൊക്കെ ഇറങ്ങും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. കൊറോണ നെഗറ്റീവ് ആയി എത്തിയ പോഗ്ബ പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുത്തിട്ടുണ്ട് എന്ന് ഒലെ പറഞ്ഞു.

പരിക്ക് മാറി എത്തുന്ന ലൂക് ഷോ നാളെ ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും. കഴിഞ്ഞ സീസൺ അവസാനത്തിലെ നിർണായക മത്സരങ്ങൾ ലൂക് ഷോയ്ക്ക് പരിക്ക് കാരണം നഷ്ടമായിരുന്നു. അതുപോലെ പുതിയ സൈനിംഗ് വാൻ ഡെ ബീകിനെയും നാളെ കളത്തിൽ കാണാം എന്ന് ഒലെ പറഞ്ഞു. ആസ്റ്റൺ വില്ലയ്ക്ക് എതിരായ പ്രീസീസൺ മത്സരത്തിൽ വാൻ ഡെ ബീക് മികച്ച പ്രകടനമായിരുന്നു നടത്തിയത്. അതുകൊണ്ട് വാൻ ഡെ ബീക് ടീമിൽ എത്തും എന്നും ഒലെ പറഞ്ഞു. ബ്രൂണൊ ഫെർണാണ്ടസ്, ഗ്രീൻവുഡ് എന്നിവർ നാളെ ബെഞ്ചിൽ ആയിരിക്കും ഉണ്ടാവുക‌ എന്നും ഒലെ സൂചന നൽകി.