Premier League

പോഗ്ബ ലിവർപൂളിനെതിരെ കളിക്കില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരാഴ്ച കഴിഞ്ഞ നടക്കുന്ന വമ്പൻ മത്സരത്തിൽ പോൾ പോഗ്ന ഉണ്ടാവില്ല. മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിലുള്ള പോരാട്ടത്തിൽ പോഗ്ബ ഉണ്ടാകില്ല എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അവസാന കുറച്ച് ആഴ്ചകളായി പരിക്ക് അലട്ടുകയാണ് പോഗ്ബയെ.

കാൽ വിരലിൽ ഉണ്ടായ പരിക്ക് താരത്തെ നാലാഴ്ച എങ്കിലും പുറത്ത് ഇരുത്തിയേക്കും. ക്ലബ് ഇപ്പോൾ തന്നെ മോശം ഫോമിൽ ആയതിനാൽ പോഗ്ബയുടെ അഭാവം വലിയ രീതിയിൽ ടീമിനെ ബാധിക്കും. ഇപ്പോൾ ലീഗിൽ ആദ്യ പത്തിൽ പോലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇല്ല. അടുത്ത മത്സരത്തിൽ ലിവർപൂളിനോടും പരാജയപ്പെട്ടാൽ പരിശീലകൻ ഒലെയുടെ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.