Premier League

കാണികളിൽ ഒരാൾക്ക് അടിയന്തര വൈദ്യസഹായം ആവശ്യം, ചെൽസി വാട്ഫോർഡ് മത്സരം നിർത്തി വച്ചു

പ്രീമിയർ ലീഗിൽ വാട്ഫോർഡിനു എതിരായ ചെൽസിയുടെ മത്സരം താൽക്കാലികമായി നിർത്തി വച്ചു. മത്സരത്തിന്റെ 11 മത്തെ മിനിറ്റിൽ ആണ് മത്സരം നിർത്തി വച്ച് ഇരു ടീമുകളും മൈതാനം വിട്ടത്.

കാണികളിൽ ഒരാൾക്ക് അടിയന്തര വൈദ്യസഹായം നൽകേണ്ട സാഹചര്യം ഉണ്ടായത് ആണ് മത്സരം നിർത്തി വക്കാൻ കാരണം. കാണിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് നിലവിൽ വിവരങ്ങൾ ലഭ്യമല്ല. മത്സരം ഇനി എപ്പോൾ പുനരാരംഭിക്കും എന്നും നിലവിൽ വ്യക്തമല്ല.