Premier League

പ്രീമിയർ ലീഗ് അവസാന 10 ടീമുകൾക്കിടയിൽ വ്യത്യാസം വെറും 6 പോയന്റ് മാത്രം

പ്രീമിയർ ലീഗിന്റെ ടൈറ്റിൽ പോരാട്ടം ഇത്തവണ കനത്തതല്ല. മാഞ്ചസ്റ്റർ സിറ്റി ബഹുദൂരം മുന്നിലും കിരീടത്തിലേക്ക് അടുത്തുകൊണ്ട് ഇരിക്കുകയുമാണ്. എന്നാൽ പ്രീമിയർ ലീഗിന്റെ അവസാന 10 സ്ഥാനങ്ങളിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഇന്നലെ ലിവർപൂളിനെ അവസാന സ്ഥാനക്കാരായ സ്വാൻസി സിറ്റി പരാജയപ്പെടുത്തിയതോടെ പ്രീമിയർ ലീഗിലെ അവസാന 10 സ്ഥാനക്കാരും തമ്മിലുള്ള വ്യത്യാസം വെറും 6 പോയന്റ് മാത്രമായി.

20ആം സ്ഥാനത്തുള്ള സ്വാൻസിക്ക് ഇപ്പോൾ 20 പോയന്റാണുള്ളത്. 10ആം സ്ഥാനത്തുള്ള വാറ്റ്ഫോർഡിന് 26 പോയന്റും. രണ്ട് ജയങ്ങൾ ഏതു ടീമിനേയും റിലഗേഷൻ പൊസിഷനിലേക്കും പോയന്റ് ടേബിളിന്റെ ടോപ്പ് ഹാഫിലേക്കും എത്തിക്കും എന്ന അവസ്ഥ. അവസാന 5 സ്ഥാനക്കാർ തമ്മിൽ ഉള്ളത് വെറും 3 പോയന്റ് മാത്രമാണ്. ഇത്തവണ റിലഗേഷൻ പോരാട്ടങ്ങൾ കനക്കുമെന്ന് ഇതോടെ ഉറപ്പായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial