Premier League

ഒലെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ വിജയങ്ങളിൽ താൻ സന്തോഷിക്കുന്നു എന്ന് ക്ലോപ്പ്

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാറുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു വലിയ ക്ലബിൽ അധികം പരിചയ സമ്പത്ത് ഇല്ലാത്ത ഒരു പരിശീലകൻ വന്ന് വിജയം നേടുന്നത് വലിയ കാര്യമാണ് എന്ന് ക്ലോപ്പ് പറഞ്ഞു. വലിയ ക്ലബുകൾ പരിശീലകന്റെ മികവിനേക്കാൾ പരിചയ സമ്പത്തിനാണ് മുൻഗണന നൽകാറ്. അതിൽ ഒരു മാറ്റമാണ് ഒലെ എന്ന് ക്ലോപ്പ് പറഞ്ഞു.

പക്ഷെ ഒലെ ഒരു മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്നില്ല എങ്കിൽ യുണൈറ്റഡ് അദ്ദേഹത്തെ പരിശീലകനായി ആലോചിക്കുമോ എന്ന് പോലും എനിക്ക് സംശയമുണ്ട് എന്ന് ക്ലോപ്പ് പറഞ്ഞു. ഒലെയെ കൊണ്ടു വന്നത് വളരെ നന്നായി എന്നും തുടക്കത്തിൽ ചെറിയ പ്രശ്നം ഉണ്ടായെങ്കിലും ഇപ്പോൾ യുണൈറ്റഡ് അവരുടെ ഏറ്റവും മികച്ച നിലയിലാണ് എന്ന് ക്ലോപ്പ് പറഞ്ഞു. താൻ ഒലെയെയും അദ്ദേഹത്തിന്റെ സഹ പരിശീലകരെയും അഭിനന്ദിക്കുന്നു എന്നും ക്ലോപ്പ് പറഞ്ഞു.