Premier League

എട്ടാം സീസണിലും മൊ സലാ പഴയ മൊ സലാ തന്നെ!

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ഗോളോ അസിസ്റ്റോ നേടുന്ന പതിവ് തുടർച്ചയായ എട്ടാം സീസണിലും തുടർന്നു മൊ സലാ. ഇന്ന് ഇപ്സ്വിച് ടൗണിനു എതിരെ ആദ്യ ഗോളിന് അവസരം ഉണ്ടാക്കിയ സലാ രണ്ടാം ഗോൾ അടിക്കുകയും ചെയ്തു. ലിവർപൂളിന് ആയി പ്രീമിയർ ലീഗ് അരങ്ങേറ്റത്തിൽ 2017/18 സീസണിൽ വാട്ഫോർഡിന് എതിരെ ഗോൾ അടിച്ചു ആണ് സലാ തുടങ്ങിയത്.

സലാ
ഇപ്സിചിന് എതിരായ ഗോൾ ആഘോഷിക്കുന്ന മൊ സലാ

തുടർന്ന് ഇത് വരെയുള്ള എല്ലാ സീസണിലും ആദ്യ മത്സരത്തിൽ താരം ഗോളോ അസിസ്റ്റോ നേടിയിട്ടുണ്ട്. പ്രീമിയർ ലീഗ് ആദ്യ മത്സരത്തിൽ ഒമ്പതാം ഗോൾ നേടിയ സലാ ആദ്യ മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡും സ്വന്തം പേരിലാക്കി. ഈ കാലയളവിൽ ആദ്യ മത്സരങ്ങളിൽ ഒമ്പത് ഗോളിന് പിറമെ 5 ഗോളിന് സലാ അവസരം ഒരുക്കുകയും ചെയ്തിരുന്നു.