Premier League

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരത്തിന് നേരെ വംശീയാധിക്ഷേപം

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം എലാംഗക്ക് എതിരെ വംശീയാധിക്ഷേപം.
വെള്ളിയാഴ്ച മിഡിൽസ്‌ബ്രോയ്‌ക്കെതിരായ എഫ്‌എ കപ്പ് മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതിന് ശേഷം ആൺ മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ആന്റണി എലാങ്ക ഓൺലൈൻ വംശീയ അധിക്ഷേപത്തിന് വിധേയനായത്. ഇന്നലെ എലാംഗയുടെ പെനാൾട്ടി കിക്ക് ആയിരുന്നു ലക്ഷ്യത്തിൽ എത്താതിരുന്നത്.
20220205 190547

ഇൻസ്റ്റഗ്രാമിൽ ആണ് താരം വംശീയാധിക്ഷേപം നേരിട്ടത്. കമന്റുകൾ നീക്കം ചെയ്തതായും ഇതിൽ അന്വേഷണം നടക്കുന്നതായും ഇൻസ്റ്റഗ്രാം അറിയിച്ചു. ഇന്നലെ ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ 8-7നാണ് മിഡിൽസ്ബ്രോ ജയിച്ചത്.