Premier League

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഓൾഡ്ട്രാഫോർഡ് കയ്യേറി, ലിവർപൂൾ മാഞ്ചസ്റ്റർ മത്സരം വൈകും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിൽ ആയിരുന്നു ഏറ്റുമുട്ടേണ്ടിയിരുന്നത്. എന്നാൽ ആ മത്സരം ഇപ്പോൾ അനിശ്ചിതാവസ്ഥയിൽ ആണ്. ഇന്ന് 9 മണിക്ക് നടൽകേണ്ടിയിരുന്ന മത്സരം ഇതുവരെ ആയിട്ട് ആരംഭിച്ചിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പ്രതിഷേധവുമായി ഓൾഡ്ട്രാഫോറ്ഡ് സ്റ്റേഡിയത്തിന് അകത്ത് കയറിയതാണ് പ്രശ്നമായത്.

പത്തായിരത്തോളം ആരാധകർ ആണ് സുരക്ഷാ ഉദ്യോഗസ്ഥരെ ഒക്കെ മറികടന്ന് സ്റ്റേഡിയത്തിലേക്ക് കയറിയത്. സൂപ്പർ ലീഗിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് ചേരാൻ തീരുമാനിച്ചത് മുതൽ ഉയരുന്ന പ്രതിഷേധങ്ങളാണ് ഇപ്പോൾ ഓൾഡ്ട്രാഫോർഡിൽ എത്തി നിൽക്കുന്നത്. നേരത്തെ യുണൈറ്റഡ് ട്രെയിനുങ് ഗ്രൗണ്ടും ആരാധകർ കയ്യേറിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് ക്ലബ് വിട്ടു പോകണം എന്നാണ് ആരാധകരുടെ ആവശ്യം. ആരാധകരെ പോലീസ് സ്റ്റേഡിയത്തിൽ നിന്ന് ഒഴിപ്പിച്ചു എങ്കിലും ഇപ്പോഴും മത്സരം എപ്പോൾ തുടങ്ങാൻ ആകും എന്ന് തീരുമാനം ആയിട്ടില്ല.