Premier League

ലിവർപൂളിനൊപ്പം എത്താൻ ഇനി സാധിക്കില്ല എന്ന് അഗ്വേറോ

പ്രീമിയർ ലീഗിലെ കിരീട പോരാട്ടം അവസാനിച്ചു എന്ന് മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ കുൻ അഗ്വേറോ. ലീഗിൽ ഒന്നാമതുള്ള ലിവർപൂളിനെക്കാൾ 14 പോയന്റ് പിറകിലാണ് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി ഉള്ളത്. ലിവർപൂൾ ഒരു മത്സരം കുറവേ കളിച്ചിട്ടുമുള്ളൂ. ഇതാണ് ഇനി ലിവർപൂളിനൊപ്പം എത്തുന്നത് കഠിനമാണെന്ന് അഗ്വേറോ പറയാൻ കാരണം. ലിവർപൂൾ ബഹുദൂരം മുന്നിലാണ്. അതുകൊണ്ട് ഇപ്പോൾ അവരുടെ ഒപ്പം എത്തുന്നത് ചിന്തിക്കുന്നില്ല എന്ന് അഗ്വേറോ പറഞ്ഞു.

മികച്ച രീതിയിൽ കളിക്കണം എന്നും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടണമെന്നും മാത്രമെ ഇപ്പോൾ ലക്ഷ്യമുള്ളൂ എന്നും അഗ്വേറോ പറഞ്ഞു. പെപ് ഗ്വാർഡിയോളയും ഇനി ലിവർപൂളിനൊപ്പം എത്തുന്നത് കഠിനമാണെന്ന് പറഞ്ഞു. ലിവർപൂളിനൊപ്പം എത്തുന്നത് ചർച്ച തന്നെ ചെയ്യേണ്ട കാര്യമില്ല എന്നും ഗ്വാർഡിയോള പറഞ്ഞു.