“ഫുട്ബോൾ സൗന്ദര്യം ഒന്നും നോക്കാത്തത് ആണ് മൗറീനോയെ ഏറ്റവും മികച്ച പരിശീലകനാക്കുന്നത്”
ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വലിയ പോരാട്ടമാണ് നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ ഇന്ന് സ്പർസിനെ നേരിടും. ലീഗിൽ ലിവർപൂളിന് ഭീഷണി ആയി നിൽക്കുന്ന ടീമാണ് സ്പർസ്. സ്പർസ് പരിശീലകൻ മൗറീനോയെ പുകഴ്ത്തിൽ രംഗത്ത് എത്തിയിരിക്കുകയാണ് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. പ്രത്യേകിച്ച് ഫുട്ബോൾ ശൈലികളിൽ നിൽക്കാത്തത് ആണ് മൗറീനോയുടെ വിജയ രഹസ്യം എന്ന് ക്ലോപ്പ് പറയുന്നു.
ഏതു സാഹചര്യത്തോടും ഇനങ്ങാൻ ജോസെക്ക് ആകും. മത്സരങ്ങൾക്ക് അനുസരിച്ച് ഏതു സ്റ്റൈൽ സ്വീകരിക്കാനും അദ്ദേഹം ഒരുക്കമാണ്. അതാണ് അദ്ദേഹത്തെ ലോകത്തെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാക്കി മാറ്റുന്നത് എന്ന് ക്ലോപ്പ് പറയുന്നു. ഫുട്ബോൾ സൗന്ദര്യമോ സ്കില്ലോ ഒന്നും ജോസെയെ ബാധിക്കില്ല. അദ്ദേഹത്തിന്റെ ലക്ഷ്യം മത്സരഫലം ആണ്. അത് തന്നെയാണ് അടിസ്ഥാനമായി പ്രധാനം എന്നും ക്ലോപ്പ് പറഞ്ഞു. ഇപ്പോൾ ലീഗിലെ ഏറ്റവും മികച്ച കൗണ്ടർ അറ്റാക്കിങ് ടീം സ്പർസ് ആണെന്നും ക്ലോപ്പ് പറഞ്ഞു.