Premier League

ആദ്യ മത്സരത്തിൽ തന്നെ കെവിൻ ഡി ബ്രുയിനെക്ക് പരിക്ക്

മാഞ്ചസ്റ്റർ സിറ്റിക്ക് സീസണിലെ ആദ്യ മത്സരത്തിൽ തന്നെ നിരാശ. പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ബേർൺലിയെ നേരിട്ട മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യ പകുതിയിൽ തന്നെ പരിക്ക് കാരണം കെവിൻ ഡി ബ്രുയിനെ നഷ്ടമായി. ഹാം സ്ട്രിങ് ഇഞ്ച്വറി ആണ് എന്നാണ് ആദ്യ സൂചനകൾ. പരിക്കേറ്റ ഉടനെ ഡി ബ്രുയിനെ സിറ്റി പിൻവലിച്ചു. പകരം കൊവാചിചിനെ കളത്തിൽ ഇറക്കുകയും ചെയ്തു.

അൽ അഹ്ലി 23 08 12 01 30 57 975

ഡി ബ്രുയിൻ അവസാന ആഴ്ചകളിൽ പരിക്ക് കാരണം ഏറെ കഷ്ടപ്പെട്ടിരുന്നു. ബേർൺലിക്ക് എതിരെ ഡി ബ്രുയിനെ ആദ്യ ഇലവനിൽ ഉണ്ടാകില്ല എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. ഇനി ഡിബ്രുയിന് സിറ്റിയുടെ സൂപ്പർ കപ്പ് ഫൈനൽ മത്സരം നഷ്ടമാകും. അതു മാത്രമല്ല ന്യൂകാസിലിന് എതിരായ അടുത്ത പ്രീമിയർ ലീഗ് മത്സരവും ഡി ബ്രുയിന് നഷ്ടമാകാൻ ആണ് സാധ്യത. ഡി ബ്രുയിനെക്ക് പരിക്കേറ്റെങ്കിലും സിറ്റിക്ക് ഇന്നലെ വിജയത്തോടെ ലീഗ് തുടങ്ങാനായി.