Premier League

പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് ഹാരി കെയ്ന് സ്വന്തം, ഏറ്റവും കൂടുതൽ അസിസ്റ്റും കെയ്ന് തന്നെ

പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് സ്പർസ് താരം കെയ്ൻ സ്വന്തമാക്കി. ഇന്ന് ലെസ്റ്റർ സിറ്റിക്ക് എതിരെ നേടിയ ഗോളാണ് കെയ്ന് ഗോൾഡൻ ബൂട്ട് നൽകിയത്. 23 ഗോളുകൾ ആണ് അദ്ദേഹം ഈ സീസണിൽ നേടിയത്. 22 ഗോളുകൾ അടിച്ച് ലിവർപൂൾ താരം മൊ സലാ രണ്ടാമത് ഫിനിഷ് ചെയ്തു. കെയ്നിന്റെ മൂന്നാം ഗോൾഡൻ ബൂട്ടാണിത്.

2015-16, 2016-17 സീസണുകളിൽ ആയിരുന്നു ഹാരി കെയ്ൻ ഇതിനു മുമ്പ് ഗോൾഡൻ ബൂട്ട് നേടിയത്. മൂന്ന് ഗോൾഡൻ ബൂട്ടുകൾ നേടുന്ന മൂന്നാമത്തെ താരം മാത്രമാണ് കെയ്ൻ. മൂന്ന് തവണ നേടിയ അലൻസ് ഷിയററും 4 തവണ ഗോൾഡൻ ബൂട്ട് നേടിയ ഹെൻറിയും ആണ് കെയ്നിനൊപ്പം ഉള്ളത്. ഗോളുകൾ മാത്രമല്ല 14 അസിസ്റ്റുമായി സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് എന്ന നേട്ടവും കെയ്ൻ തന്നെ സ്വന്തമാക്കി.