ക്രിസ്റ്റൽ പാലസ് ഡിഫൻഡർ ജോക്കിം ആൻഡേഴ്സണെ ഫുൾഹാം സ്വന്തമാക്കി
ക്രിസ്റ്റൽ പാലസ് ഡിഫൻഡർ ജോക്കിം ആൻഡേഴ്സണെ ഫുൾഹാം സ്വന്തമാക്കി. 30 മില്യൺ പൗണ്ടിൻ്റെ അടുത്തുള്ള ഒരു ഓഫർ നൽകിയാണ് ജോക്കിം ആൻഡേഴ്സണെ ഫുൾഹാം സ്വന്തമാക്കുന്നത്. നേരത്തെ 20 മില്യണുള്ള ഒരു ഓഫർ ഫുൾഹാം സമർപ്പിച്ചിരുന്നു. അത് നിരസിച്ച ശേഷമാണ് ഫുൾഹാം 30 മില്യന്റെ ഓഫർ നൽകിയത്.

ടോസിൻ അഡറാബിയോയോ ചെൽസിയിലേക്ക് പോയത് മുതൽ സെൻ്റർ ബാക്ക് ഓപ്ഷനുകൾ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ഫുൾഹാം. ഈ ട്രാൻസ്ഫറിലൂടെ അതിനു പരിഹാരം ആയി. ജോക്കിം ആൻഡേഴ്സൺ അവസാന മൂന്ന് വർഷമായി ക്രിസ്റ്റൽ പാലസിനൊപ്പം ഉണ്ട്.
മുമ്പ് 2020-21 സീസണിൽ ലോൺ അടിസ്ഥാനത്തിൽ അദ്ദേഹം ഫുൾഹാമിനായി കളിച്ചിട്ടുണ്ട്. അന്ന് ലിയോണിന്റെ താരമായിരുന്നു ജോക്കിം ആൻഡേഴ്സൺ. ഡെന്മാർക്ക് ദേശീയ ടീമിനായി 36 മത്സരങ്ങളും ജോക്കിം കളിച്ചിട്ടുണ്ട്.