Premier League

ഇഗാളോയ്ക്ക് സ്ഥിരകരാർ നൽകും എന്ന് സൂചന നൽകി സോൾഷ്യാർ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജനുവരി സൈനിംഗ് ആയ ഒഡിയൊൻ ഇഗാളോയെ സ്ഥിര കരാറിൽ ക്ലബ് സൈൻ ചെയ്തേക്കും. പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാറാണ് കഴിഞ്ഞ ദിവസം ഇതിനെ കുറിച്ച് സൂചന നൽകിയത്. ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം ലോൺ അടിസ്ഥാനത്തിലാണ് ഇഗാളോ യുണൈറ്റഡിലേക്ക് എത്തിയത്‌. താരം ഇതിനകം തന്നെ യുണൈറ്റഡിൽ മികച്ച പ്രകടനമാണ് നടത്തുന്നത്.

ഇഗാളോ യുണൈറ്റഡിനായി രണ്ട് മത്സരങ്ങളിൽ ആദ്യ ഇലവനിൽ എത്തി. ഈ രണ്ടു മത്സരങ്ങളിൽ നിന്നായി മൂന്നു ഗോളുകൾ നേടാൻ ഇഗാളോയ്ക്ക് ആയി. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകൻ ആയതു കിണ്ട് മാത്രമല്ല ഇഗാളോ യുണൈറ്റഡിൽ എത്തിയത് എന്നും മികച്ച ഗോൾ സ്കോറർ ആയതു കൊണ്ട് കൂടിയാണെന്നും ഒലെ പറഞ്ഞു. ഈ വരുന്ന മാസങ്ങളിൽ ഇഗാളോയുടെ പ്രകടനങ്ങൾ വിലയിരുത്തിയ ശേഷം അദ്ദേഹത്തിനെ സ്ഥിര കരാറിൽ സൈൻ ചെയ്യും എന്നും ഒലെ പറഞ്ഞു. യുണൈറ്റഡിൽ ഉള്ള മറ്റു ഫോർവേഡ് താരങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇഗാളോയുടെ ശൈലി എന്നും ഒലെ കൂട്ടിച്ചേർത്തു.