Premier League

2019 ലെ മികച്ച ഇംഗ്ലീഷ് താരത്തിനുള്ള അവാർഡ് ജോർദാൻ ഹെൻഡേഴ്സന്

2019 ലെ ഏറ്റവും മികച്ച ഇംഗ്ലീഷ് ഫുട്‌ബോൾ കളികാരനുള്ള അവാർഡ് ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സൺ സ്വന്തമാക്കി. ഹാരി കെയ്ൻ, റഹീം സ്റ്റെർലിങ് അടക്കമുള്ളവരെ പിന്തള്ളിയാണ് താരം മെൻസ് പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തം പേരിലാക്കിയത്.

ലിവർപൂളിന് യുവേഫ ചാമ്പ്യൻസ് ലീഗ്, ക്ലബ്ബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് കിരീടങ്ങൾ സമ്മാനികുന്നതിൽ നടത്തിയ നിർണായക പ്രകടനങ്ങളാണ് താരത്തിനെ അവാർഡിന് അർഹനാകിയത്. കൂടാതെ ഇംഗ്ലണ്ടിനായി 2019 ൽ 7 മത്സരങ്ങൾ കളിച്ച താരം അവർക്ക് 2020 യൂറോ കപ്പ് യോഗ്യത ഉറപ്പാകുന്നതിനും സഹായിച്ചു. ഫ്രഞ്ച് ക്ലബ്ബ് ലിയോണിന്റെ താരം ലൂസി ബ്രോൺസ് ആണ് മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം നേടിയത്.