Premier League

അലക്സ് ഫെർഗൂസണെതിരെ വിമർശനവുമായി റോയ് കീൻ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റോയ് കീൻ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സർ അലക്സ് ഫെർഗൂസണെതിരെ രംഗത്ത്. ഫെർഗൂസൺ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി മാത്രം പ്രവർത്തിച്ച ആളല്ല എന്നും അദ്ദേഹവും സ്വാർത്ഥനായിരുന്നു എന്നുമാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ പറഞ്ഞത്. സർ അലക്സ് ക്ലബിന്റെ നല്ലത് മാത്രമേ നോക്കു എന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ മകൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളിച്ചത് എങ്ങനെ ആണെന്ന് കീൻ ചോദിക്കുന്നു. മകന് ഒരു പ്രീമിയർ ലീഗ് മെഡലും ഫെർഗൂസൺ നൽകി എന്ന് കീൻ വിമർശിച്ചു.

തന്റെ ബന്ധുക്കളെ ക്ലബിന്റെ സകൗട്ട് ആക്കി വെച്ചിരുന്ന ആളാണ് ഫെർഗൂസൺ എന്നും കീൻ പറഞ്ഞു. മുമ്പ് കീനും ഫെർഗൂസണുമായി ഉടക്കിയിരുന്നു. കീൻ ക്ലബ് വിടാനുള്ള കാരണവും ഫെർഗൂസണുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ആയിരുന്നു. താൻ ഇപ്പോഴും ഫെർഗൂസണോട് സംസാരിക്കാറില്ല എന്ന് കീൻ പറഞ്ഞു. അദ്ദേഹം തന്നോട് മാപ്പ് പറയാതെ സംസാരിക്കില്ല എന്നും കീൻ പറഞ്ഞു.