Premier League

ഇംഗ്ലണ്ടിനായി കളിക്കുന്ന പോലെ മാഞ്ചസ്റ്ററിലും മഗ്വയർ കളിക്കണം എന്ന് ടെൻ ഹാഗ്

ഹാരി മഗ്വയറിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ ലഭിക്കും എന്ന് ടെൻ ഹാഗ്. ഇംഗ്ലണ്ടിനായി ലോകകപ്പിൽ മികച്ച പ്രകടനങ്ങൾ നടത്താൻ മഗ്വയറിന് ആയി എങ്കിലും അദ്ദേഹം ടെൻ ഹാഗിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിൽ സ്ഥിരമായി ബെഞ്ചിൽ ആയിരുന്നു. എന്നാൽ മഗ്വയറിന് അദ്ദേഹത്തിന് ലഭിക്കേണ്ട അവസരം തീർച്ചയായും ലഭിക്കും എന്ന് ടെൻ ഹാഗ് പറഞ്ഞു. അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു ക്ലബിൽ കളിക്കാൻ കഴിവുള്ള താരമാണ് എന്നത് വ്യക്തമായ കാര്യമാണ് എന്നും യുണൈറ്റഡ് കോച്ച് പറഞ്ഞു.

ഹാരി മഗ്വയർ ഇംഗ്ലണ്ടിനായി കളിക്കുമ്പോൾ കളിക്കുന്നത് പോലെ യുണൈറ്റഡിനായും കളിക്കണം. ഇംഗ്ലണ്ടിനായി അദ്ദേഹം നൽകുന്ന ഊർജ്ജം മാഞ്ചസ്റ്റർ യുണൈറ്റഡിനായും പിച്ചിൽ കൊണ്ടു വരണം. അങ്ങനെ അദ്ദേഹം ചെയ്യുക ആണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു മികച്ച താരമായി അദ്ദേഹം മാറും എന്നും ടെൻ ഹാഗ് പറഞ്ഞു.