Premier League

ആദ്യമായി ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കി എഡേഴ്സൺ

മാഞ്ചസ്റ്റർ സിറ്റി താരമായ എഡേഴ്സണാണ് ഈ പ്രീമിയർ ലീഗ് സീസണിലെ ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കിയത്. ഇന്ന് നോർവിച് സിറ്റിക്ക് എതിരെ കൂടെ ഗോൾ വഴങ്ങാതിരുന്നതോടെ ഈ സീസണിലെ എഡേഴ്സന്റെ ക്ലീൻ ഷീറ്റുകളുടെ എണ്ണം 16 ആയി. ബേൺലി ഗോൾ കീപ്പർ നിക് പോപിനെയാണ് എഡേഴ്സൺ മറികടന്നത്. 15 ക്ലീൻസ് ഷീറ്റുകൾ നിക് പോപിന് ഉണ്ടായിരുന്നു.

ആദ്യമായാണ് എഡേഴ്സൺ പ്രീമിയർ ലീഗിൽ ഗോൾഡൻ ഗ്ലോവ് നേടുന്നത്. കഴിഞ്ഞ സീസണിൽ അലിസണ് മുന്നിൽ എഡേഴ്സണ് ഗോൾഡൻ ഗ്ലോവ് നഷ്ടമായിരുന്നു. അവസാന രണ്ട് സീസണിലും ബ്രസീലിയൻ ഗോൾ കീപ്പർമാരാണ് ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കിയത് എന്നത് ബ്രസീൽ ഫുട്ബോൾ ആരാധകർക്ക് സന്തോഷം നൽകും.